അടിയന്തരാവസ്ഥ കാലാവധി നീട്ടി ഈജിപ്ത്

സെപ്തംബര്‍ അവസാനം വരെ അടിയന്തരാവസ്ഥ കാലാവധി നീട്ടുന്നതിന് ഈജിപ്ത് പാര്‍ലിമെന്റിന്റെ അനുമതി.
45 പേരുടെ മരണത്തിനിടയാക്കിയ ദാഇശ് അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ നേരത്തെ തന്നെ ഈജിപ്ത് പാര്‍ലിമെന്റ് 3 മാസം കൂടി അടിയന്തരാവസ്ഥ കാലാവധി നീട്ടാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. രാഷട്രത്തിന്റെ ശത്രുക്കളെ അടിച്ചമര്‍ത്താനും അധികാരികള്‍ക്ക ഭരണമുറപ്പിക്കാന്‍ കൂടിയായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ കാലാവധി മൂന്ന് മാസമായി നീട്ടിയത്.
അതിന് പുറമെയാണ് ഇപ്പോള്‍ പുതിയ കാലവധി സെപ്തംപര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ നിലവിലെ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസി കല്‍പിച്ചത്.
ഈയുടത്ത് സീനായ് ദ്വീപിലെ സ്‌ഫോടനത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷതിത്വം കുറഞ്ഞ് അക്രമണം വ്യാപിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരാവസ്ഥ കാലാവധി പുതുതായി ദീര്‍ഘിപ്പിച്ചതെന്നാണ് സീസിയുടെ വിശദീകരണം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter