മുത്വലാഖ്; പ്രധാനമന്ത്രിയുടെ പ്രസ്താവന പദവിക്കു ചേര്‍ന്നതല്ല: എസ്.വൈ.എസ്

ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതിവിധി ആചാരലംഘനമാണെന്ന പ്രചാരണവും പ്രക്ഷോഭവും ശരിയാണെന്നും അതേ സമയം മുത്തലാഖ് വിഷയം സമത്വത്തിന്റെ ഭാഗവുമാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പദവിക്കു ചേര്‍ന്നതല്ലെന്ന് എസ് വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി,വര്‍ക്കിംഗ് സെക്രട്ടറിമാരായഅബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതാടിസ്ഥാനത്തില്‍ മതില്‍കെട്ടാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ മുതിരുന്നത് ശരിയല്ല.മുത്വലാഖ് ശരീഅത്ത് വിഷയമാണ്.ഇന്ത്യന്‍ ഭരണഘടന മൗലികാവകാശത്തില്‍ ഉള്‍പെടുത്തി അനുവദിച്ച മതസ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്,ഭരണഘടന മതന്വൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങളില്‍ പ്രധാനമന്ത്രി കൈകടത്തുന്നത് ശരിയല്ല, 
ശബരിമലയിലെ ആചാരലംഘനം പോലെ വിശ്വാസികളെ ബാധിക്കുന്ന വിഷയമാണ് മുത്വലാഖും.രണ്ടും രണ്ടാണെന്ന് വാദിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter