വേണോ, റമദാനില്‍ ഈ ഉച്ചഭാഷിണികള്‍
- ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍
- May 7, 2019 - 11:43
- Updated: May 7, 2019 - 11:43
റമളാൻ കരീം.
നമസ്കാരങ്ങളെല്ലാം, ഫർളും തറാവീഹും, പള്ളിയിൽ നിന്ന് പുറത്തേക്കുള്ള ഉച്ചഭാഷിണികളിൽ നൽകാതിരിക്കുക. ബാങ്കും, ആവശ്യമെങ്കിൽ ഇഖാമത്തും കൊടുത്ത് ബാക്കി ശബ്ദം പള്ളിക്കകത്ത്, ആ നമസ്കാരത്തിൽ പങ്കെടുക്കുന്നവർക്കിടയിൽ, പരിമിതപ്പെടുത്തുക. ഒരുപകാരവും ഇല്ല എന്ന് മാത്രമല്ല, വീടുകളിൽ നമസ്കരിക്കുന്നവർക്ക് ശല്യമാവുകയും, മറ്റുള്ളവർക്ക് നമ്മുടെ ആരാധന അരോചകമാവുകയും ചെയ്യും. പ്രത്യേകിച്ചും അസഹിഷ്ണുതയും വെറുപ്പും സൃഷ്ടിച്ച് ലാഭം കൊയ്യാൻ ചില ദുഷ്ട ശക്തികൾ നന്നായി ശ്രമിക്കുന്ന ഇക്കാലത്ത്.
പിന്നെ നാട്ടിലെ സകല അമ്പലങ്ങളിൽ നിന്നും രാവിലെയും വൈകുന്നേരവും ഫുൾ ഉച്ചത്തിലുള്ള പാട്ടാണ്, പിന്നെന്താ നമുക്ക് വെച്ചാൽ എന്ന് ചോദിക്കുന്നവരോട്.... ഒരാൾ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അയാൾ നമുക്ക് അനുകരിക്കാവുന്ന മാതൃക അല്ല. They are not our teachers എന്ന് പറയാറില്ലേ? നമ്മുടെ പുണ്യ ആരാധനകൾ പകരം വീട്ടാനുള്ള ഉപകരണങ്ങളല്ല.
അല്ലാഹുവേ, നീയാണ് സമാധാനം നിന്നിൽ നിന്നാണ് സമാധാനം എന്ന പ്രാർത്ഥനയാണത്. സൗമ്യമായി നമ്മളറിയുന്നവരോട് ഇതുണർത്തുക.
ചെറിയ ഒരു കാര്യമാണ്, but small is beautiful
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment