ഇസ്രായേൽ സഖ്യ സർക്കാരിന് അനുകൂലമായി കോടതി വിധി
തെൽഅവീവ്: ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും എതിരാളി ബെന്നി ഗാന്റ്സും ചേർന്നുള്ള സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയും കോടതിയിൽ ഹർജിയും സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണായകമായ വിധി പുറത്തുവന്നിരിക്കുന്നത്. മൂന്ന് പ്രാവശ്യം തെരഞ്ഞെടുപ്പ് നടത്തിയിട്ടും ആർക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ രാജ്യത്ത് ഭരണപ്രതിസന്ധി രൂക്ഷമായിരുന്നു. ഇതേതുടർന്നാണ് മുഖ്യ എതിരാളികൾ എതിരാളികൾ ആയിരുന്നിട്ടും ഇരുവരും സർക്കാർ രൂപീകരിക്കാൻ കരാറിൽ ഒപ്പിടുന്നതും പ്രധാനമന്ത്രിസ്ഥാനം തുല്യമായി പങ്കുവെക്കാൻ തീരുമാനിക്കുന്നതും. കോടതി വിധി അനുകൂലമായാൽ സർക്കാർ ഈ മാസം 13ന് സത്യപ്രതിജ്ഞ ചെയ്യും. ആദ്യ 18 മാസം നെതന്യാഹുവും തുടർന്നുള്ള 18 മാസം ബെന്നി ഗാന്റ്സും പ്രധാനമന്ത്രിയാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter