ഇംഗ്ളീഷ് മീഡിയത്തിലെ കഥയില്ലാ കഥ!
english mediumനിങ്ങളുടെ കുട്ടി ഇംഗ്ലീഷ്‌ മീഡിയത്തിലാണോ, ഇത്‌ വായിക്കുക കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെന്‍ഡുകളിലൊന്നാണ്‌ ഇംഗ്ലീഷ്‌ മീഡിയം വിദ്യാഭ്യാസം. നാടായ നാടു മുഴുവന്‍ പുതിയ ഇംഗ്ലീഷ്‌ മീഡിയങ്ങള്‍ കൂണു പോലെ മുളച്ചു പൊന്തുകയും നിലവിലുള്ള മലയാളം സ്‌കൂളുകള്‍ ആംഗലേയത്തിലേക്ക്‌ മാറുകയും ചെയ്യുന്ന കാലം. ഇനി വീട്‌ കൂടി ഇംഗ്ലീഷ്‌ വല്‍കരിച്ചാല്‍ കുശാലായി. ഈയവസരത്തില്‍ മലയാളി മുസ്‌ലിമിന്റെ പ്രാഥമിക വിദ്യാഭ്യാസ സംസ്‌കാരത്തെക്കുറിച്ച്‌ ഒരാവര്‍ത്തി വിശകലനം ചെയ്യുകയാണിവിടെ. ************** നാലാം വയസ്സിലോ മറ്റോ നഴ്‌സറിയില്‍ പോയ ചെറിയ ഓര്‍മയുണ്ട്‌.അതു തന്നെ എന്റെ നിര്‍ബന്ധത്തിന്‌. ഇന്നലെ രാവിലെത്തന്നെ പെങ്ങള്‍ തന്റെ മൂന്ന്‌ വയസ്സുള്ള കുട്ടിയെ ഒന്ന്‌ പൊട്ടിച്ചു.എന്തിനെന്നോ, നാലായിരം അഡ്വാന്‍സ്‌ കൊടുത്താണ്‌ കിന്റര്‍ഗാര്‍ട്ടനില്‍ ചേര്‍ത്തത്‌. ആദ്യമൊക്കെ പോകാന്‍ വലിയ ആവേശമായിരുന്നു. ഇപ്പോഴവന്‌ പോവാന്‍ മടിയത്രെ. അതെ, കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നമ്മുടെ മക്കള്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കണമെന്നും അങ്ങനെ ചെയ്‌താല്‍ അവര്‍ വലിയ എന്തൊക്കെയൊ ആവുമെന്നും സ്വപ്‌നം കണ്ടാണ്‌ പുതിയ മാതാപിതാക്കള്‍ ഇന്ന്‌ ഓരോ രാത്രിയും കിടന്നിറങ്ങുന്നത്‌. ******* ഇനി ഒരധ്യാപകനുമായുള്ള സംഭാഷണം. നിങ്ങളുടെ സ്‌കൂളിലെന്താ ഇത്രയധികം ഫീസ്‌ വാങ്ങുന്നത്‌. കുറച്ചാല്‍ കൂടുതല്‍ കുട്ടികളെ കിട്ടില്ലേ. 'സോറി, നിനക്കൊന്നുമറിയില്ല. പരമാവധി ഫീസ്‌ വാങ്ങിയാല്‍ മുഴുവന്‍ സീറ്റും ഫുള്ളാവും. അല്ലെങ്കില്‍ പാതി തികക്കാന്‍ പ്രയാസപ്പെടും. ആ പണം കൊണ്ട്‌ നല്ല ഭൗതിക സൗകര്യം കൂടി ഒരുക്കിയാല്‍ നാം തന്നെ ഒന്നാം നമ്പര്‍. അതെ,കൂടുതല്‍ ഫീസുള്ളിടത്ത്‌ കുട്ടിയെ ചേര്‍ക്കല്‍ നമുക്കൊക്കെ അഭിമാനമാണ്‌. നിലവാരമല്ല അഭിമാനം നിര്‍ണയിക്കുന്നത്‌. അങ്ങനെയെങ്കില്‍ കടം വാങ്ങിയാലും അങ്ങനെ തന്നെയാവട്ടെയെന്ന്‌ നാം തീരുമാനിച്ചിരിക്കുന്നു. ******* സ്‌കൂള്‍ പ്രായത്തില്‍ ഞങ്ങളുടെ നാട്ടില്‍ റോഡിലിറങ്ങിയാല്‍ രണ്ട്‌ തരം യൂണിഫോമുകളാണ്ടായിരുന്നത്‌. ഒന്ന്‌ ഇംഗ്ലീഷ്‌ മീഡിയക്കാരുടെ ചുവപ്പ്‌ കള്ളിയും ഞങ്ങള്‍ മലയാളം മീഡിയക്കാരുടെ പ്ലെയിന്‍ വെള്ളയും. കൂട്ടമായി നടക്കുമ്പോള്‍ ചുവപ്പു യൂണിഫോമുകാരെ കാണുമ്പോള്‍ ഒരു തരം ജാള്യതയായിരുന്നു. ചളിയും കറയും നിറഞ്ഞ ഈ വെള്ളക്കുപ്പായവും മലയാള മീഡിയവും പഠിച്ച്‌ നമ്മളൊക്കെ എന്താവാനാണെന്ന ജാള്യത. ******** ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ കുറിച്ച്‌ നമ്മുടെ മനസ്ഥിയെ കുറിക്കാനാണ്‌ ഈ വരികള്‍ എഴുതിയത്‌. അടുത്ത കാലത്ത്‌ എന്റെ നാട്ടിലെ മഹല്ല്‌ കമ്മിറ്റിയിലും ഒരു ചര്‍ച്ച കേട്ടു. നമ്മുടെ നാട്ടിലും ഇംഗ്ലീഷ്‌മീഡിയം തുടങ്ങുന്നു.അല്ലെങ്കിലും മഹല്ല്‌കമ്മിറ്റികള്‍ക്കൊരു സ്വഭാവമുണ്ട്‌. അപ്പുറത്തെ മഹല്ലില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതു നമ്മുടെ നാട്ടിലും വേണമെന്ന നിര്‍ബന്ധം. അതിലപ്പുറം ചിന്തിക്കാനോ സ്ഥല കാല സൗകര്യങ്ങള്‍ക്കൊത്ത്‌ പ്രവര്‍ത്തിക്കാനോ ആരും ശ്രദ്ധിക്കാറില്ല.അത്‌ കൊണ്ട്‌ തന്നെയാണെന്ന്‌ തോന്നുന്നു മലബാറിലെ 90 ശതമാനം പള്ളികളുടെയും വരുമാനമാര്‍ഗ്ഗം വാടകസ്റ്റോറും ബില്‍ഡിംഗും തന്നെയായത്‌. ഏതായാലും ഇംഗ്ലീഷ്‌ മീഡിയവും അങ്ങനെ തന്നെ. പണ്ട്‌ ക്രിസ്‌ത്യാനികള്‍ അവരുടെ പള്ളികള്‍ക്ക്‌ ചുറ്റും സ്‌കൂളുകളുണ്ടാക്കുകയും അതുവഴി ചാരിറ്റിയും മികച്ച വിദ്യാഭ്യാസവുമൊക്കെ കൊടുത്തിരുന്നു. അതുപോലെയല്ല ഇത്‌ എന്ന്‌ മാത്രം. ആദ്യമൊക്കെ പറഞ്ഞിരുന്നത്‌ മറ്റുള്ളവരുടെ സ്‌കൂളില്‍ പോവുകയും അവരുടെ പല സംസ്‌കാരവും വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ടി വരുന്നവെന്നതാണ്‌. ഉദാഹരണത്തിന്‌ പെണ്‍കുട്ടികള്‍ക്ക്‌ മുട്ടുവരെയുള്ള പാവാട മാത്രം ധരിക്കാനനുവദിക്കുന്ന സ്ഥാപന്‌ങ്ങള്‍. അവ നിര്‍ബന്ധമായും ഉപേക്ഷിക്കുക തന്നെ വേണം. പക്ഷെ ഇന്ന്‌ പല മഹല്ലുകളും ആ വഴിക്ക്‌ keral_eductaion.jpgചിന്തിക്കുന്ന്‌ത്‌ സ്വന്തം സെക്രട്ടറി സ്ഥാനം പിടിച്ചു നിര്‍ത്താനും മഹല്ലിന്റെ അഭിമാനം കാക്കാനുമൊക്കെയാണ്‌ അങ്ങനെയല്ലാത്ത ഭൂരിപക്ഷത്തെ മറക്കുന്നില്ല. അങ്ങനെയാണ്‌ പള്ളിയിലെ ഉസ്ഥാദ്‌ ഒരു ദിവസം ജുമുഅക്ക്‌ ശേഷം എഴുന്നേറ്റു നിന്ന്‌ ' നമ്മുടെ ഇംഗ്ലീഷ്‌ മീഡിയത്തില്‍ നിങ്ങളുടെ കുട്ടികളെയെല്ലാം ചേര്‍ക്കണമെന്നും ഒരാളും മറ്റിടങ്ങളിലേക്ക്‌ പോവരുതെന്നും അഭ്യര്‍ഥിക്കുന്നത്‌. അപ്പോള്‍ പിറകില്‍ നിന്നൊരും വ്‌ദ്വാ്‌ന്‍, സെക്രട്ടറിയുടെ മകളെ ആദ്യം ചേര്‍ക്കട്ടെയെന്ന്‌ പറയാതിരുന്നത്‌ ഭാഗ്യം. എന്തായാലും ആളെ തികക്കാന്‍ കുറച്ചാളുകള്‍ അവിടെ ചേര്‍ന്നു. ഇതെഴുതുന്നത്‌ മഹല്ലുകളെ അടച്ചാക്ഷേപിക്കാനൊ ചോദ്യം ചെയ്യനോ അല്ല. സമുദായ മാനേജ്‌മെന്റുകള്‍ക്ക്‌ കീഴില്‍ മികച്ച സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടാവുകയും കുട്ടികള്‍ അവിടെ പഠിച്ച്‌ സമൂഹത്തിനും സമുദായത്തിനും അഭിമാനമാവുകയും ചെയ്യേണ്ടത്‌ അത്യാവശ്യം തന്നെ. പക്ഷെ ഒരു വഴിപാട്‌ പോലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എബിസിഡി അറിയാത്തവര്‍ മുക്കിന്‌ മുക്കിന്‌ ഇംഗ്ലീഷ്‌ മീഡിയം തുടങ്ങുകയും വിദ്യാഭ്യസമെന്നത്‌ സമ്പൂര്‍ണ കച്ചവടമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്നതിന്റെ നഷ്ടങ്ങളെ സൂചിപ്പിക്കാനാണീ എഴുത്ത്‌.ആളെ തികച്ചും, ഉയര്‍ന്ന ഫീസ്‌ വാങ്ങിയും നടത്തുന്ന ആംഗലേയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ നിലവാരത്തെ കുറിച്ച്‌ എത്ര രക്ഷിതാക്കള്‍ അന്വേഷിച്ചിട്ടുണ്ട്‌. കുട്ടിയുടെ ദൈനംദിന അച്ചടക്കവും മാര്‍ക്കുമൊക്കെ കണിശമായി വിലയിരുത്തുമ്പോഴും നാം മറക്കുന്ന കാര്യമാണിത്‌. സ്ഥാപനത്തിന്റെ പെയിന്റിംഗും ബസിന്റെ വലിപ്പവും ഗ്രൗണ്ടിലെ പൂന്തോട്ടവുമൊന്നുമല്ല വിദ്യാഭ്യാസ നിലവാരമെന്ന്‌ തിരിച്ചറിയുക.അതോടൊപ്പം ഒരു വഴിപാട്‌ പോലെ സ്‌കൂള്‍ നടത്തുന്നവര്‍ ഒരാവര്‍ത്തി ചിന്തിക്കുക, തങ്ങള്‍ മണ്ണ്‌ വാരിയിടു്‌ന്നത്‌ ഒരു തലമുറയുടെ സ്വപ്‌നങ്ങളിലാണെന്ന്‌. ********** ഇനി വേറൊരു കാര്യം. മലബാറിലെ മദ്രസകള്‍ രാവിലത്തെ ക്ലാസു കഴിഞ്ഞ്‌ ഒഴിഞ്ഞ്‌ കിടക്കുകയാണെന്നും അതുപയോഗപ്പെടുത്തണമെന്നും പറഞ്ഞ്‌ തുടങ്ങിയ ഒരു പറ്റം ഇംഗ്ലീഷ്‌ മീഡിയങ്ങളുണ്ട്‌. ഇവയില്‍ പലതും വളര്‍ന്ന്‌ വലുതാവുകയും മദ്രസാ കമ്മിറ്റികള്‍ മദ്രസയിലെ ഉസ്‌താദുമാരെ പോലും ശ്രദ്ധിക്കാത്ത വിധം ഇവ പ്രധാനപ്പെട്ടതായി മാറുകയും ചെയ്‌തിട്ടുണ്ട്‌.. അങ്ങനെയാണ്‌ നാം നബി മദ്‌ഹും മൗലൂദും ചൊല്ലിയ അതേ വേദിയില്‍ കഥകളിയും സംഘനൃത്വവും അരങ്ങേറിയത്‌.ഇസ്ലാമികമായ അതിരുകള്‍ ലംഘിച്ച്‌ കൊണ്ട്‌ മദ്രസയിലെന്നല്ല എവിടെയും ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിക്കുക, പൊതുജനസമ്മിതിയോ പൊതുബോധങ്ങളോ അല്ല മതത്തിന്റെ അതിര്‍ വരമ്പുകള്‍ നിര്‍ണയിക്കുന്നത്‌ ************ അടുത്ത ദിവസം ഗള്‍ഫില്‍ നിന്നെത്തിയ അമ്മാവന്റെ ചെറിയ മകള്‍, സുബ്‌ഹിക്ക്‌ ഖുനൂതോതുകയായിരുന്ന എന്നെ നോക്കി പറഞ്ഞു, അയ്യേ ഇക്കാക്ക,സുബ്‌ഹിക്ക്‌ ഇങ്ങനെ കൈ ഉയര്‍ത്തിയാല്‍ നരകത്തിലാവുമെന്ന്‌ ഉസ്‌താദ്‌ പറഞ്ഞിട്ടുണ്ട്‌.തങ്ങളുടെ താമസ സൗകര്യാര്‍ഥം കുട്ടികളെ ഏറ്റവും അടുത്തുള്ള' മദ്രസ്സ'യില്‍ ചേര്‍ത്ത അവള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇംഗ്ലീഷ്‌ മീഡിയത്തില്‍ മദ്രസ്സയും പഠിപ്പിക്കുന്നുവെന്ന്‌ പറയുന്ന പലരോടും എന്താണ്‌ മദ്രസയുടെ സ്ഥിതിയെന്ന്‌ ചോദിച്ചാല്‍ ഉത്തരം മുട്ടും.പഠിപ്പിക്കുന്നു, അത്ര തന്നെ. മലബാറില്‍ ഖുര്‍ആന്‍ മാത്രം ഓതാന്‍ പഠിപ്പിക്കുന്നതും ധാര്‍മിക വിദ്യ എന്ന പേരില്‍ കളവു പറയരുത്‌, അസൂയ പടില്ല തുടങ്ങിയവ മാത്രം പഠിപ്പിക്കുന്നതുമായി വിത്യസ്‌ത സ്ഥാപനങ്ങളുണ്ട്‌. ഒരേ വിഭാഗത്തിന്റെ തന്നെ പല സ്‌കൂളുകളില്‍ വിത്യസ്‌ത മദ്രസാ സിലബസുകള്‍ പഠിപ്പിക്കുന്ന സംവിധാനം വരെയുണ്ട്‌. ഇതിനിടയില്‍ തങ്ങളുടെ മക്കളെ ചേര്‍ക്കുമ്പോള്‍ കേരളത്തിലാണെങ്കിലും ഗള്‍ഫിലാണെങ്കിലും ഒരാവര്‍ത്തി അന്വേഷിക്കുക, എന്താണ്‌ പഠിപ്പിക്കുന്നത്‌.സൗകര്യങ്ങള്‍ക്കപ്പുറം വിശ്വാസമാണ്‌ വലുതെന്ന്‌ തിരിച്ചറിയുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter