യമൻ യുദ്ധം: ര​ണ്ടാ​ഴ്ച​ത്തേ​ക്ക് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ സൗ​ദി സ​ഖ്യം
റി​യാ​ദ്: കൊ​റോ​ണ വൈ​റ​സ്  മഹാമാരി ലോകത്തുടനീളം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര രാജ്യങ്ങൾ എ​ല്ലാ ത​ര​ത്തി​ലു​ള്ള ശ​ത്രു​ത​യും പോ​രാ​ട്ട​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച്‌ വൈ​റ​സി​നെ നേ​രി​ട​ണ​മെ​ന്നു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നിര്‍ദേശം പരിഗണിച്ച്  യ​മ​നി​ല്‍ ഹൂ​തി​ വിമതരുമായുള്ള പോ​രാ​ട്ട​ത്തി​ന് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ സൗ​ദി സ​ഖ്യം . ഇന്ന് രാ​ത്രി മു​ത​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് വിവരം. 

സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് യു​എ​ന്നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട് . ഇ​തി​നാ​യി യു​എ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു . ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇറാൻ പിന്തുണയുള്ള ശിയാ വിഭാഗമായ ഹൂതികൾ യമനിലെ ഔദ്യോഗിക സർക്കാറിനെ അട്ടിമറിച്ച് തലസ്ഥാനമായ സൻആ  പിടിച്ചടക്കിയതോടെയാണ് സൗദി യുടെ നേതൃത്വത്തിൽ യുദ്ധം ആരംഭിച്ചത്. മാസങ്ങൾ നീണ്ട സൈനിക നടപടികൾക്ക് ശേഷവും പക്ഷേ ഉദ്ദേശിച്ച ലക്ഷ്യം പൂർത്തിയാക്കാൻ സഖ്യത്തിനു സാധിച്ചിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter