ഖത്തറുമായുള്ള ഉപരോധം ശക്തമാക്കി ഈജിപ്തും സഊദിയും

ഒരു വര്‍ഷത്തോളമായി ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ചുമത്തിവരുന്ന ഉപരോധം ശക്തമാക്കി ഈജിപ്തും സഊദിയും. ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ഉപരോധം ശക്തമാക്കുന്ന തീരുമാനം കൈകൊണ്ടത്.

തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ച്  സഊദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീര്‍ ചതുര്‍ രാഷ്ട്രങ്ങള്‍ 2017 ജൂണിലാണ് ഖത്തറിനെതിരെ പരിപൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്.   

എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും ഖത്തര്‍ നിഷേധിച്ചിരുന്നു.

ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൂര്‍വ്വാധികം ശക്തിയോടെ ഖത്തറിനെതിരെ നീങ്ങുന്നതിനെ കുറിച്ചും മുന്‍തീരുമാനങ്ങളെല്ലാം ഉടനെ നടപ്പില്‍ വരുത്തന്നതിനെ കുറിച്ചും ധാരണയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter