കൊറോണ പ്രതിരോധം: പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമർശനവുമായി അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദി പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദീന്‍ ഒവൈസി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ലോക് ഡൗണിനിടയിലും കൊറോണ ബാധിതരുടെയും മരണപ്പെടുന്നവരുടെയും നിരക്ക് വർധിച്ചതോടെയാണ് ശക്തമായ വിമർശനവുമായി ഉവൈസി രംഗത്തെത്തിയിരിക്കുന്നത്

''വൈറസില്‍ നിന്നും മോദി രക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ദീപം തെളിയിച്ചത് കൊണ്ടോ കയ്യടിച്ചത് കൊണ്ടോ വൈറസ് വ്യാപനം തടയാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്.'' പത്രസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് ഉവൈസി തുറന്നടിച്ചു .

''ഭരണഘടനാവിരുദ്ധമായും മുന്‍കൂട്ടി തയ്യാറാകാതെയുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെറും 500 പേരില്‍ കൊറോണ വൈറസ് ബാധ ഉണ്ടായ സമയത്തായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിതരായിട്ടുള്ളത്.'' ഒവൈസി വ്യക്തമാക്കി. ''കോടിക്കണക്കിന് തൊഴിലാളികള്‍ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ട്രെയിനില്‍ 85 തൊഴിലാളികള്‍ മരിച്ച സംഭവത്തിന് ആരാണ് ഉത്തരവാദികള്‍? അവരെല്ലാം തന്നെ ഒബിസി, പിന്നാക്ക വിഭാ​ഗത്തിലുള്ളവരാണ്. ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇവരെക്കുറിച്ച്‌ ആരാണ് സംസാരിക്കാനുള്ളത്? സര്‍ക്കാര്‍ ഒരു ആനയെക്കുറിച്ച്‌ മാത്രമാണ് സംസാരിക്കുന്നത്. അവര്‍ക്ക് തലക്കെട്ടുകളില്‍ മാത്രമാണ് താത്പര്യം.'' ഒവൈസി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter