സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതാവുമ്പോള്‍
ഇസ്ലാം പ്രകൃതിയുടെ മതമാണ് എന്ന് വിശുദ്ധ വാക്യങ്ങളില്‍ കാണാം. ആകാശ ഭൂമികളുടെയും സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് തന്നെയാണ് അതിന്റെയൊക്കെയും മുന്നോട്ട് പോക്ക് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത്. ആ നിയമങ്ങള്‍ പ്രകൃതിയുടേതുമാണ്. പ്രകൃതിക്കെതിരെയുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ എന്നും വിനയായി ഭവിച്ച ചരിത്രമേ ഉള്ളൂ.
ലൈംഗികത ജീവിതത്തിന്റെ ഭാഗമാണ്, മനുഷ്യനായാലും ഇതര ജീവികളായാലും. കേവല സൗഖ്യം എന്നതിനപ്പുറം പ്രജനനം എന്ന ഒരു ലക്ഷ്യമുണ്ട് അതിനുപിന്നില്‍. രണ്ട് എതിര്‍ ലിംഗത്തിലുള്ളവര്‍ പരസ്പരം ബന്ധപ്പെടുമ്പോള്‍ മാത്രമേ പ്രജനനം നടക്കുകയുള്ളൂ. അതുതന്നെ വിവാഹമെന്ന കര്‍മ്മത്തിന് ശേഷമായിരിക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വിവാഹം മുഖേനയല്ലാത്ത ഏത് ലൈംഗികതയും കുറ്റകരമാണ്. ഇസ്ലാം അടങ്ങുന്ന ലോകമതങ്ങളോ, പ്രകൃതി തന്നെയോ അംഗീകാരം നല്‍കാത്ത ബന്ധമാണ് സ്വവര്‍ഗലൈംഗികത. കേവല യുക്തിയുടെയും സഹിഷ്ണുതയുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് ഈ നികൃഷ്ട കൃത്യത്തിനു പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടാനായി കൊണ്ടുപിടിച്ച ശ്രമം നടന്നുവരുന്നതായി കാണുന്നു.
സ്വവര്‍ഗരതി സ്ത്രീയുടെയോ പുരുഷന്റെയോ മിശ്രലൈംഗികാവസ്ഥയുള്ളവരുടെയോ ആരുടേതായാലും അതില്‍ ഒരാളില്‍ സ്ത്രൈണതയും മറ്റൊരാളില്‍ പുരുഷാവസ്ഥയും മികച്ചു നില്‍ക്കും. മിശ്രലൈംഗികതയിലും ഈ ലിംഗപരമായ പരികല്പന കാണാവുന്നതാണ്. ഏതു നിലക്കു നോക്കിയാലും ലൈംഗികതയില്‍ സ്ത്രീ/പുരുഷ ലിംഗങ്ങളുടെ സുവ്യക്തമായ ആധിപത്യമാണ് കാണപ്പെടുന്നത്.
സാധരണയുള്ള എതിര്‍ലിംഗ ലൈഗികതയില്‍ ഒരു ശതമാനമാണ് എയ്ഡ്സ്/എച്ച്ഐവി രോഗങ്ങള്‍ വ്യക്തികള്‍ക്ക് പിടിപെടാന്‍ സാധ്യതയെങ്കില്‍ സ്വവര്‍ഗരതിക്കാരില്‍ ഇത് എട്ടു ശതമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന സത്യവാങ് മൂലത്തില്‍ അരോഗ്യമന്ത്രലായം വ്യക്തമാക്കിത്തരുന്നു.
ശരിയായ ലൈഗികതയിലൂടെ മാത്രമാണ് മനുഷ്യകുലത്തിന്റെ നിലനില്‍പ്പ് എന്നിരിക്കെ ഇതിനെ നിയമപരയായി സാധുവാക്കുന്നത് നാളെ മൃഗങ്ങളിലൂടെ കാമം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുപോലലും നിയമപരമായ നിലനില്‍പ് നല്‍കാന്‍ നാം തയ്യാറാവേണ്ടി വരും. സ്വവര്‍ഗ ലൈംഗികതക്കും ഉഭയലൈംഗികതക്കും മനുഷ്യകുലത്തിലല്ലാതെ വേര്‍ത്തിരിവില്ലെന്നും മറ്റു ജീവജാലങ്ങള്‍ ഈ മാര്‍ഗം പിന്തുടരുന്നുണ്ടെന്നുമുള്ള ചിലരുടെ വാദം ചിലപ്പോള്‍ ശരിയായിരിക്കാം.
പക്ഷേ, അവയില്‍ നിന്നെല്ലാം വേര്‍ത്തിരിക്കുന്ന ഒത്തിരി ഘടകങ്ങള്‍ മനുഷ്യനുണ്ടെന്ന് ഏവരാലും അംഗീക്കപ്പെട്ടതാണ്. സ്വന്തം കുഞ്ഞുങ്ങളെ ഇതര ജീവജാലങ്ങള്‍ കൊന്ന് തിന്നുമ്പോള്‍ മനുഷ്യരതിന് മുതിരാത്തത് മനുഷ്യനുള്ള വിവേചന ബുദ്ധിയുടെ ഒരു ഉദാഹരണം മാത്രം.
സ്വവര്‍ഗരതിയെന്ന ഹീനകൃത്യത്തെ കുറിച്ച് പറയുന്ന ധാരാളം ഹദീസുകള്‍ കാണാം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂഥ് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി, ഇബ്നുമാജ).
ലൂഥ് നബിയുടെ സമുദായം ഇവ്വിഷയത്തില്‍ പ്രസിദ്ധരായത് കൊണ്ട് തന്നെ പുരുഷ സ്വവര്‍ഗരതിക്ക് അറബിയില്‍ ലിവാത്വ് എന്നാണ് പ്രയോഗിക്കുക. സ്ത്രീകള്‍ തമ്മിലുള്ള സുരത വേഴ്ചക്ക് സിഹാഖ് എന്നും പറയുന്നു. ഒടുവില്‍ ലൂഥ് നബിയുടെ ജനതയെ ഭൂമി കീഴ്മേല്‍ മറിച്ച് ശിക്ഷിച്ചതായി വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ കൃത്യം ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് മൂന്നു പ്രാവശ്യം അവിടുന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്.
ഇമാം ബൈഹഖി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്: നാലു വിഭാഗം ആളുകളുണ്ട്. അവര്‍ക്ക് നേരം വെളുക്കുന്നതും വൈകുന്നേരമാകുന്നതും അല്ലാഹുവിന്റെ കോപത്തിലായാണ്. സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷന്‍മാരും പുരുഷന്‍മാരെപ്പോലെ നടക്കുന്ന സ്ത്രീകളും കാമപൂര്‍ത്തീകരണത്തിന് മൃഗങ്ങളെ പ്രാപിക്കുന്നവരും പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന പുരുഷന്മാരുമാണവര്‍.
സ്ത്രീകളുടെ സിഹാഖ് അവര്‍ക്കിടയിലുള്ള വ്യഭിചാരമാണെന്നും അവരുടെ ശഹാദത്തു അല്ലാഹു സ്വീകരിക്കില്ലെന്നും തിരുനബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്.
ചുരുക്കത്തില്‍ സ്വവര്‍ഗരതി ഈ ലോകത്തും പാരത്രിക ലോകത്തും നാശത്തിനു ഹേതുവാകുന്ന പാപമാണ്. ഇസ്ലാം അതിനു പ്രേരണ നല്‍കിയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നുപോലും വിട്ടു നില്‍ക്കാനും ആഹ്വാനം ചെയ്തു.
രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും മറകൂടാതെ ഒരേ വിരിപ്പില്‍ നഗ്നരായി കിടക്കുന്നത് മതം നിഷിദ്ധമാക്കി. പത്തു വയസ്സായ കുട്ടി അവന്റെ മാതാ പിതാക്കളോടോ സഹോദരിമാരോടോ ഒന്നിച്ചു ഒരേ കിടപ്പറയില്‍ കിടക്കുന്നത് വിലക്കി. സുന്ദരനായ കുട്ടിയെ ആസ്വദിച്ചു കൊണ്ടു നോക്കുക, സ്പര്‍ശിക്കുക അവനോടൊപ്പം ഒഴിഞ്ഞിരിക്കുക, അവന്റെ ശബ്ദം ശൃംഗാരരസത്തില്‍ ആസ്വദിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഹറാമാണെന്ന് ഇസ്ലാം അസന്ദിഗ്ദ്ധം പ്രഖ്യാപിച്ചു.
ഇതു കൊണ്ടൊക്കെ പാവനമതം ലക്ഷ്യമിടുന്നത് മാനവ കുലത്തിന്റെ സമൂലമായ നന്മയാണ്. മാറാവ്യാധികളില്‍ നിന്നുള്ള മോചനമാണ്. അഭിമാന സംരക്ഷണവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയുമാണ്. എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ കോപത്തില്‍ നിന്നും കടുത്ത ശിക്ഷയില്‍ നിന്നുമുള്ള രക്ഷയും മോക്ഷവുമാണ്. ചില വികല മനസ്‌കര്‍ക്ക് അത് ബോധ്യമാവില്ലെങ്കിലും.
Leave A Comment