ബിജെപിയും ആര്‍എസ്‌എസും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കൾ: ഫാറൂഖ് അബ്ദുല്ല
ശ്രീനഗര്‍: ബിജെപിയും ആര്‍എസ്‌എസും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും അത് അവരെ നശിപ്പിക്കുമെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഡോ. ഫാറൂഖ് അബ്ദുല്ല. പിതാവും കശ്മീരി നേതാവുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ശവകുടീരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഒരിക്കലും മത രാഷ്ട്രീയം കളിച്ചിട്ടില്ല, അതാണ് നമ്മുടെ ചരിത്രം. ഷേര്‍-ഇ-കശ്മീരിന്റെ (ഷെയ്ഖ് അബ്ദുല്ല) മുദ്രാവാക്യം എന്തായിരുന്നു? അത് 'ഹിന്ദു, മുസ്‌ലിം, സിഖ് ഇതെഹാദ് (ഹിന്ദുക്കള്‍, മുസ്ലിംകള്‍, സിഖുകാര്‍ തമ്മിലുള്ള ഐക്യം) ആയിരുന്നു. അദ്ദേഹം പറഞ്ഞു. 1938 ല്‍ ജമ്മു കശ്മീര്‍ മുസ്‌ലിം സമ്മേളനത്തിന്റെ പേര് ദേശീയ സമ്മേളനമായി മാറ്റുന്നതില്‍ ഷെയ്ക്ക് നിര്‍ണായക പങ്കുവഹിച്ചിരുന്നു. എല്ലാ മതങ്ങളില്‍ നിന്നുള്ളവരും നാട്ടുരാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അറിയാമായിരുന്നു. ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter