ശാത്തില ക്യാംപിലെ നീറുന്ന വര്‍ത്തമാനങ്ങള്‍
22,000ത്തിലധികം അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ബൈറൂത്തിലെ ഷാത്തില ക്യാമ്പാണിത്‌. 1948 ലെ നഖ്‌ബ (മഹാ ദുരന്തം)യെത്തുടര്‍ന്ന്‌ സ്വദേശത്ത്‌ നിന്ന്‌ ആട്ടിയോടിക്കപ്പെട്ട ഫലസ്‌തീനി കുടുംബങ്ങളാണ്‌ ഇവിടുത്തെ അന്തേവാസികള്‍. 2011 ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ അഭയാര്‍ത്ഥികള്‍ കൂട്ടമായി ഇവിടേക്കാണ്‌ ഒഴുകിയെത്തിയത്‌. ഇരു രാജ്യങ്ങളിലെയും അഭയാര്‍ത്ഥികള്‍ കൊണ്ട്‌ വീര്‍പ്പ്‌ മുട്ടിയിരിക്കുകയാണ്‌ ശാത്തില ക്യാമ്പ്‌.   shatila1ലബനാനിലെ പലസ്‌തീന്‍ അഭയാര്‍ത്ഥികള്‍ക്ക്‌ 66 വര്‍ഷങ്ങള്‍ക്കിപ്പുറവും ലബനാന്‍ പൗരത്വം അകലെയാണ്‌. ചുരുക്കത്തില്‍ ഈ സമൂഹം എല്ലാ അര്‍ഥത്തിലും രാജ്യമില്ലാത്തവരാണ്‌. തന്മൂലം സമ്പത്ത്‌ കൈവശം വെക്കാനോ മിക്ക ജോലികളിലും പ്രവേശിക്കാനോ അവര്‍ക്ക്‌ സാധിക്കുകയില്ല. തദ്ദേശീയരായ സിറിയന്‍ പൗരന്മാരില്‍ നിന്ന്‌ അകലം സൂക്ഷിച്ച്‌ കൊണ്ടാണ്‌ 12 ലധികം വരുന്ന പലസ്‌തീന്‍കാര്‍ക്ക്‌ മാത്രമുള്ള ക്യാംപില്‍ ഇവര്‍ താമസിച്ച്‌ കൊണ്ടിരിക്കുന്നത്‌.   shatila2ഏത്‌ നിമിഷവുംപൊളിഞ്ഞ്‌ വീഴുമെന്ന്‌ തോന്നിക്കുന്നതാണ്‌ ക്യംപിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍്‌. ക്യാംപിലെ ഇടുങ്ങിയപാതയോരങ്ങളില്‍ കാണുന്ന ഹൈ വോള്‍ട്ടേജ്‌ വൈദ്യുതി കടത്തിവിടുന്ന വയറുകളാണ്‌ ചിത്രത്തില്‍. മിക്ക ദിവസങ്ങളിലും 16 മണിക്കൂറിലധികം വരെ ചിലപ്പോള്‍ ഇവിടെ വൈദ്യുതി ലഭ്യമാവാറില്ല. പുതിയ അഭയാര്‍ത്ഥികളുടെ വരവോടെ നിലവിലുള്ള കൂരകള്‍ക്ക്‌ മുകളില്‍ തന്നെ മറ്റു കൂരകള്‍ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണിവര്‍. ഇത്‌ വഴി കൂരകള്‍ മൊത്തത്തില്‍ തന്നെ കടപുഴകുന്ന സ്ഥിതി വിശേഷമാണുള്ളത്‌.   shatila3   ഒരു വര്‍ഷം മുമ്പാണ്‌ ആബിദിന്റെ കുടുംബം സിറിയയില്‍ നിന്ന്‌ പാലായനം ചെയ്‌തത്‌. ഇവിടെയെത്തി ആദ്യത്തെ ഒരാഴ്‌ച മുഴുവന്‍ ഒരു പാലത്തിന്റെ താഴെയാണ്‌ കഴിഞ്ഞ്‌കൂടിയത്‌. ശാത്തില അഭയാര്‍ത്ഥി ക്യാംപിനെക്കുറിഞ്ഞാണ്‌ കുടുംബം ഇവിടെയെത്തിച്ചേര്‍ന്നിരിക്കുന്നത്‌. ആബെദും ഭാര്യയും മക്കളുമടങ്ങുന്ന ഈ കുടുംബം ജലം ലഭ്യമാകാത്ത ഒരൊറ്റ റൂമില്‍ ഒരുമിച്ചാണ്‌ താമസിക്കുന്നത്‌. ഈര്‍പ്പമുള്ള പൂപ്പലുകളും മറ്റും പൊതിഞ്ഞതാണ്‌ അതിന്റെ ചുവരുകള്‍. ``എന്റെ കുടുംബത്തെ ഞാന്‍ എന്ത്‌ വിലകൊടുത്തും സംരക്ഷിച്ച്‌ നിര്‍ത്തും അവരുടെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ വെപ്പിക്കാനും കിണഞ്ഞ്‌ പരിശ്രമിക്കും''.ആബിദ്‌ വാചാലനാവുന്നു. ഒരൊറ്റ റൂമില്‍ പ്രതീക്ഷകള്‍ക്ക്‌ യാതൊരു വകയില്ലാത്ത ഈ വാക്കുകളില്‍ പക്ഷേ നിശ്ചയ ദാര്‍ഢ്യതയുണ്ട്, ശുഭാപ്‌തി വിശ്വാസവും.   shatila4 പല സിറിയന്‍ കുടുംബങ്ങളിലും സ്‌ത്രീകളുടെ ചുമലിലാംണ്‌ കുടുംബഭാരം. ആഭ്യന്തര യുദ്ധത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്‌ടപ്പെടുകയോ നാട്ടില്‍ സമ്പത്തും വീടും സംരക്ഷിക്കാന്‍ സിറിയയില്‍ തന്നെ നില്‍ക്കേണ്ടി വരുകയേ ചെയ്‌തവരുടെ കുടുംബത്തിലാണ്‌ ഈ സ്‌ത്രീ ഭരണം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തെരുവുകളില്‍ കച്ചവടം ചെയ്‌താണ്‌ ഇവര്‍ വക കണ്ടെത്തുന്നത്‌.   shatila5 പലസ്‌തീനീ വിദ്യാര്‍ത്ഥികളാണ്‌ ചിത്രത്തില്‍. 1948 ല്‍ ഇവിടേക്ക്‌ പാലായനം ചെയ്‌ത വിഭാഗത്തിന്റെ നാലാം തലമുറയാണിവര്‍. 1948ലെ ഇസ്രയേല്‍ രൂപീകരണം (നഖ്‌ബ)യെത്തുടര്‍ന്ന ജന്മദേശം വിടാന്‍ നിര്‍ബന്ധിതരായിത്തീരുകയായിരുന്നു അവര്‍. 15 ദിന ലബനീസ്‌ ആഭ്യന്തരയുദ്ധവും സബ്ര, ശാത്തില കൂട്ടക്കൊലക്കും സാക്ഷികളായാണ്‌ ഇവരുടെ മാതാപിതാക്കള്‍ വളര്‍ന്നത്‌. അന്ന്‌ വെറും രണ്ട്‌ ദിവസത്തിനുള്ളില്‍ 2000ത്തിലധികം പലസ്‌തീനികളെയാണ്‌ ഇസ്രയേല്‍ പിന്തുണയുള്ള ലബനീസ്‌ ക്രൈസ്‌തവ സേന അറും കൊല ചെയ്‌തത്‌.   shatila6കളിച്ച്‌ നടക്കാന്‍ പറ്റിയ ഒരു ഗ്രൗണ്ടോ മറ്റോ ഇവര്‍ക്ക്‌ സ്വപനം മാത്രമാണ്‌. ക്യംപിലെ വളഞ്ഞ്‌ പുളഞ്ഞുള്ള ഇടുങ്ങിയ വഴികളിലാണ്‌ അവര്‍ തങ്ങളുടെ ബാല്യം ചെലവിടുന്നത്‌.   shatila7 ഇവര്‍ ക്യാമറക്ക്‌ മുന്നില്‍ മാത്രമേ ചിരിക്കാന്‍ അവസരമുള്ളൂ.``പലരും വരും ശാത്തിലയെക്കുറിച്ച്‌ ഫോട്ടോ സഹിതം പുറം ലോകത്തെ അറിയിക്കാന്‍. പക്ഷേ അത്‌ കൊണ്ടൊന്നും ഇവിടുത്തെ ദുരിതത്തിന്‌ ഒരു കുറവും വന്നിട്ടില്ല''. ചില്‍ഡ്രന്‍ ആന്‍ഡ്‌ യൂത്ത്‌ സെന്റര്‍ മേധാവി അബൂ മുജാഹിദിന്റെ വാക്കുകളാണിത്‌. മാധ്യമങ്ങളില്‍ ഇത്ര വിപുലമായി വാര്‍ത്ത വരുന്നുണ്ടെങ്കിലും ദിനേന ഇവിടത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ ദുരതപൂര്‌ണ്ണമായിക്കൊണ്ടിരിക്കുകയാണ്‌. shatila8 പലസ്‌തീനില്‍ നിന്ന്‌ പാലായനം ചെയ്‌ത ഉമ്മു അറഫ എന്ന പേരുള്ള വൃദ്ധ. ഇന്ന്‌ തന്റെ നാല്‌ പേരമക്കളോടൊപ്പമാണിവര്‍ താമസിക്കുന്നത്‌. ലബനാനിലെ ജീവിതം തീര്‍ത്തും പ്രയാസമേറിയതാണെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നെങ്കിലും എന്റെ പേരമക്കള്‍ക്ക്‌ സ്വദേശത്തേക്ക്‌ തിരിച്ച്‌ പോവാന്‍ കഴിയുമെന്നും അവര്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ഫോട്ടോ എസ്സേ: മുഹമ്മദ്‌ റാഷിദ്‌ ഒ.പി കൊടുവള്ളി കടപ്പാട്‌ : http://en.qantara.de 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter