പ്രമുഖ ചരിത്രകാരന്‍ പ്രൊഫ.മുഷീറുല്‍ ഹസന്‍ അന്തരിച്ചു

 പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ മുഷീറുല്‍ ഹസന്‍ (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം.

രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. നാഷണല്‍ ആര്‍ക്കൈവ്‌സ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിഭജനത്തെ പറ്റി നിരവധി അക്കാദമിക രചനകള്‍ നടത്തിയിട്ടുണ്ട്.

ജനാസ നിസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ജാമിയ മില്ലിയ ഇസ്ലാമിയ മസ്ജിദില്‍ നടന്നു. ജാമിയ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter