യു.എസ് ഉപരോധത്തിനെതിരെ ഇറാന്‍ പ്രസിഡണ്ട്

ഇറാനെതിരെ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള  യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം സാമ്പത്തിക ഭീകരതയാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി.

തെഹ്‌റാനില്‍ മേഖല സുരക്ഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.അന്താരാഷ്ട്രാ ആണവകരാറില്‍ നിന്ന് ട്രംപ് അമേരിക്കയെ പിന്‍വലിച്ചപ്പോള്‍ തന്നെ ഇറാനെതിരെയുള്ള നീക്കങ്ങള്‍ പ്രകടമായിരുന്നു.
നിയമവിരുദ്ധവും അന്യായവുമായ അമേരിക്കന്‍ ഉപരോധങ്ങള്‍ സാമ്പത്തിക ഭീകരതയുടെ പ്രകടമായ ഉദാഹരണമാണ്.
ഇറാനില്‍ നിക്ഷേപമിറക്കുന്ന മറ്റു രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ഭീതി സൃഷ്ടിക്കുകയാണെന്നും റൂഹാനി പ്രതികരിച്ചു.
റഷ്യ,  ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഘട്ടം ഘട്ടമായാണ് ഉപരോധം പുരോഗമിക്കുന്നത്. സ്വര്‍ണ,വ്യാപാര, വ്യോമയാന മേഖലകളിലാണ് ആദ്യ ഘട്ട ഉപരോധം നടന്നിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter