പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെ ഹജ്ജെന്ന് റിപ്പോർട്ട്
റിയാദ്: കൊറോണ വൈറസ് വ്യാപനം ലോകത്തുടനീളം ശക്തമായി തുടരുന്നതിനിടെ  ഈ വര്‍ഷത്തെ ഹജ്ജ് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചായിരിക്കും നടത്തുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ഇപ്പോഴും സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ സഊദി അധികൃതര്‍ തയ്യാറായിരിക്കുന്നത്.

ഹജ്ജ് പൂർണ്ണമായും നിർത്തിവെക്കാതെ വളരെ തുച്ഛമായ ആളുകളെ പങ്കെടുക്കാന്‍ അവസരം നല്‍കി ഹജ്ജ് നടത്താനാണ് സഊദി അധികൃതരുടെ ശ്രമമെന്നും അത് തന്നെ കര്‍ശനമായ ആരോഗ്യ പരിശോധനകള്‍ക്കും മറ്റും വിധേയമായിട്ടായിരിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു . അതേസമയം, റിപ്പോര്‍ട്ടുകളെ കുറിച്ച്‌ സഊദിയുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതേസമയം, ഈ വര്‍ഷത്തെ ഹജ്ജിനു തീര്‍ത്ഥാടകരെ അയക്കുന്നില്ലെന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന ഇന്തോനേഷ്യ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിലാകട്ടെ യാത്ര ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ജൂലൈ അവസാന ആഴ്ച്ചയോടെയാണ് ഒരാഴ്ച്ച നീളുന്ന ഹജ്ജിനു പ്രാരംഭം കുറിക്കുക. സാധാരണ ഗതിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ സഊദിയില്‍ വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തിച്ചേരുന്ന സമയം കഴിഞ്ഞിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter