500 വര്‍ഷം പഴക്കമുളള ക്ഷേത്രം സംരക്ഷിച്ച് സൗഹാര്‍ദത്തിന്റെ കഥ പറഞ്ഞ് ആസാമിലെ മുസ്‌ലിം കുടുംബം

500 വര്‍ഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം സംരക്ഷിച്ച് ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും കഥപറഞ്ഞ് ആസാമിലെ മുസ് ലിം കുടുംബം. 

തങ്ങള്‍ തലമുറകളായി സംരക്ഷിച്ച് വരികയാണെന്നും ഐക്യവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് ഗുവാഹത്തിയിലേതെന്നും ഇവര്‍ പറയുന്നു. ഈ പ്രദേശത്തെ ഐക്യത്തിന്റെ അടയാളമാണിതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

ഈ പ്രദേശത്തെ നന്മയെയും സൗഹാര്‍ദ്ദത്തെയും പാരമ്പര്യത്തെയും  കുറിച്ച് ഒരുപാട് കഥപറയാനുണ്ട് ഈക്ഷേത്രത്തിന്, തലമുറകളായി ഞങ്ങളുടെ കുടുംബവും ഇതിനെ സംരക്ഷിച്ച് പോരുന്നു, നാടിന്റെ ഐക്യത്തിന്റെ ചിഹ്നമാണിത്.
ക്ഷേത്രസംരക്ഷകരിലൊരാളായ റഹ്മാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter