രാജ്യത്ത് സമാധാന പ്രതീക്ഷയുമായി യമന്‍ പ്രസിഡണ്ട് റിയാദില്‍
ആഭ്യന്തര യുദ്ധം കനല്‍ വിതക്കുന്ന യമനില്‍ പ്രതിസന്ധികളെ തരണം തയ്യാറായി പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി. രാജ്യത്ത് സമാധാന വീണ്ടെടുപ്പിന് സഊദി അറേബ്യ,അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി നടത്തിയ സംഗമത്തിലാണ് യമന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് മന്‍സൂര്‍ ഹാദി ചര്‍ച്ചക്ക് നേതൃത്തം നല്‍കിയത്.
സഊദി അംബാസിഡര്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ജബീര്‍, അമേരിക്കന്‍ അംബാസിഡര്‍ മാത്യു ടൂലര്‍, ബ്രിട്ടീഷ് അംബാസിഡര്‍ സൈമണ്‍ ചെര്‍ക്ലിഫ് തുടങ്ങിയവരുമായി സഊദി തലസ്ഥാനമായ റിയാദിലായിരുന്നു സംഗമം. യമന്‍ പ്രതിസന്ധികള്‍ക്ക് പരിഹാരത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ചര്‍ച്ചയെന്ന് അംബാസിഡര്‍മാര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് സമാധാനം നിലനിര്‍ത്താനും തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുത്തുനില്‍ക്കുവാനും യമന്‍ പ്രസിഡണ്ട് അംബാസിഡര്‍മാരോട് ആവശ്യപ്പെട്ടു.