ഇന്റര്‍പോള്‍ പട്ടികയില്‍ നിന്ന് ഖറദാവിയെ നീക്കം ചെയ്തു

 


ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളികളുടെ പട്ടികയില്‍ നിന്ന് പ്രശസ്ത പണ്ഡിതനായ യൂസുഫുല്‍ ഖറദാവിയെ നീക്കം ചെയ്തതായി അറബ് മനുഷ്യാവകാശ സംഘടന. 2013 ലെ പട്ടാള അട്ടിമറിയില്‍ ഖറദാവിക്ക് പങ്കുണ്ടെന്ന ഈജിപ്തിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു അദ്ധേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ആരോപണ വിധേയമായ കേസില്‍ അദ്ധേഹത്തിന് പങ്കില്ലെന്ന് ഇന്റര്‍പോളിന് തെളിഞ്ഞതോടെയാണ് അദ്ധേഹത്തെ കുറ്റവാളികളുടെ പട്ടികയില്‍ നിന്ന ഇന്റര്‍പോള്‍ നീക്കം ചെയ്തത്. ഭരണകൂടത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ ചുമത്തപ്പെട്ട ക്രിമിനല്‍ ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നത് ബോധ്യപ്പെട്ടതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
പിടിച്ചുപറി, കൊള്ള, തീവെപ്പ്, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഖറദാവിയെ ഇന്റര്‍പോള്‍ ക്രിമിനില്‍ പട്ടികയില്‍ ചേര്‍ത്തിരുന്നത്. ഇക്കാര്യം ഇന്റര്‍പോള്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഈജിപ്തിന് പുറത്തായിരുന്നു എന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ കാല ചരിത്രത്തിന് നിരക്കാത്തതാണ് ഈ ആരോപണങ്ങള്‍ എന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം.ഖറദാവിക്കെതിരെയുള്ള  കേസ് അസാധുവായതില്‍ അറബ് മനുഷ്യാവകാശ സംഘടന പ്രസിഡണ്ട് മുഹമ്മദ് ജമീല്‍ സന്തോഷം പ്രകടിപ്പിച്ചു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter