മോദി ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുന്നു: ഇടി. മുഹമ്മദ് ബഷീര്‍ എം.പി

ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കുന്ന നരേന്ദ്രമോദി രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി.മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി.

ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും തകര്‍ന്നപ്പോഴും ഇന്ത്യ ശക്തമായി നിലനിന്നത് ഭരണഘടനയുടെ ബലത്തിലാണ്. ഭരണഘടന സ്ഥാപനങ്ങളെ ഓരോന്നായി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ഭരണഘടനയെ പുച്ഛത്തോടെ കാണുന്ന സംഘ്പരിവാറിന്റെ അജണ്ടയാണ് മോദി നടപ്പാക്കിവരുന്നത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയ ഭരണകൂടം ഇപ്പോള്‍ കോടതിയെയും വിരട്ടി കൂടെനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്ക് കാത്തുനില്‍ക്കാതെ അയോദ്ധ്യയില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ഒരുക്കത്തിലാണവര്‍.വടകരയില്‍ മുസ് ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter