എന്തുകൊണ്ട് സമസ്ത ശരീഅത്ത് സമ്മേളനം
മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മത സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ സമസ്തയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശരീഅത്ത് സമ്മേളനം ഉന്നയിക്കുന്ന ചോദ്യങ്ങളും ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നങ്ങളും എന്തുകൊണ്ടും പ്രസക്തമാണ്.
A) മുത്തലാഖ് നിരോധിച്ചും അത് ക്രിമിനല്‍ കുറ്റമായും വിധിച്ചു കൊണ്ട് 2017 ഓഗ: 22 ന് സുപ്രീം കോടതി വിധിയും 2018 സെപ്: 19 ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സും - സൃഷ്ട്രിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍ക്കരണം, സമസ്ത സുപ്രീം കോടതിയെ സമീപിച്ചതിന്റെ കാരണം വിശദീകരിക്കല്‍, ശരീഅത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് ജനകീയ പ്രതിഷേധത്തിലൂടെ ശ്രദ്ധ ക്ഷണിക്കല്‍.
ത്വലാഖും മുത്തലാഖും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.എന്നാല്‍ ചില ഘട്ടം അത് ആവശ്യമാകുന്നതിനാല്‍ ഭരണഘടന പ്രകാരം ഒരു ഒപ്ഷന്‍ നില നില്‍ക്കല്‍ ആവശ്യമാണ്.വധ ശിക്ഷ കാടത്തമാണെന്ന് അഭിപ്രായക്കാരുണ്ടെങ്കിലും അപൂര്‍വ്വ കൊലപാതകങ്ങളില്‍ അത് വിധിക്കേണ്ടി വരും. ഒരു ഒപ്ഷന്‍ അവിടെ നില്‍ക്കട്ടെ.മുംബൈ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയും വനിതാ വിമോചക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഫ്‌ളേവിയ അഗ്‌നസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് 'വീട്ടില്‍ ക്രൂര പീഢനങ്ങള്‍ അനുഭവിക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. അവരില്‍ പലരും വിചാരിക്കുന്നത് തങ്ങള്‍ ത്വലാഖിലൂടെ മോചിക്കപ്പെട്ടെങ്കില്ലെന്നാണ്. ഇതു പോലെ ചില സാഹചര്യങ്ങളില്‍ മുത്തലാഖിന്റെ പ്രസക്തി വലുതാണ്.പിന്നെയെങ്ങിനെ മുത്തലാഖ് നിരോധിക്കുന്നതിനെ കുറിച്ച് പറയാനാവും?' (മാധ്യമം ആഴ്ചപ്പതിപ്പ് 2017 മാര്‍ച്ച്: 13 )
അനിവാര്യ ഘട്ടത്തില്‍ മുത്വലാഖ് അനുവദിച്ചിട്ടുണ്ട്. മൂന്നും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നായി തന്നെ ഗണിക്കും. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ ഇബ്‌നു അബ്ബാസ്(റ)ന്റെ അടുത്ത് വന്ന് ഒരാള്‍ മുത്വലാഖിനെ കുറിച്ച് വിധി തേടിയപ്പോള്‍ ഖുര്‍ആനിലെ സൂറത്ത് ത്വലാഖിലെ 2 ാം സൂക്തം ഉദ്ദരിച്ചുകൊണ്ട് അത് മൂന്നായി തന്നെ പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
[ അഹ്കാമുല്‍ ഖുര്‍ആന്‍ 1/452, ഫത്ഹുല്‍ ബാരി 11/277]
നാല് മദ്ഹബിലും മുത്വലാഖ് സാധുവാകുമെന്ന് ഇമാം നവവി(റ) പറയുന്നു.[ശറഹു മുസ്ലിം - 10/70]
മുത്വലാഖ് നിരോധനത്തിന്റെ അപകടങ്ങള്‍ :
1, ശരീഅത്ത് നിയമത്തിലെ ഭേതഗതികള്‍ അനുവദിച്ചാല്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഏകസിവില്‍ കോഡിന് വഴിയൊരുക്കും.
2, മൗലിക അവകാശത്തിന്റെ ലംഘനമാണ്.
3, സിവില്‍ നിയമം മാറി ക്രിമിനല്‍ കുറ്റമാക്കുന്നത് തെറ്റാണ്.
4. സ്ത്രീയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് മുത്വലാഖ് നിരോധിച്ചാല്‍ കുറ്റക്കാരനായ ഭര്‍ത്താവിനെ 3 വര്‍ഷം ജയിലിലടക്കുന്നതു ( രാജ്യദ്രോഹം, കള്ളനോട്ടടി പോലുള്ള കുറ്റം പോലെ ചുമത്തുന്നത് ) സ്ത്രീയെയും കുട്ടികളേയും സംരക്ഷിക്കാനല്ല, പീഢിപ്പിക്കാനാണ്.
5. കുടുംബത്തിന്റെ ഭദ്രതക്ക് ചിലപ്പോള്‍ സ്ത്രീക്കും, ചിലപ്പോള്‍ പുരുഷനും അനിവാര്യമായ ഒരു അവകാശത്തെ തടയുന്നു.
B) സ്വവര്‍ഗ്ഗ രതിയും വിവാഹവും അനുവദിച്ചു കൊണ്ട് സെപ്: 6 ന് സുപ്രീം കോടതി വിധി പുറപ്പെടിച്ചു.
പുരുഷനും സ്ത്രീയുമാണ് ലൈംഗിക ബന്ധം പുലര്‍ത്തേണ്ടത്.അതാണ് പ്രകൃതി മതം.മറിച്ചുള്ളത് പ്രകൃതി വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിരോഗമാണ്. മാനസിക തകരാര്‍ അല്ലെങ്കില്‍ ഫിസിക്കല്‍ പ്രോബ്‌ളം. അതിന് ചികിത്സയും കൗണ്‍സിലിംഗുമാണ് ആവശ്യം. അല്ലാതെ നിയമ പരിരക്ഷ നല്‍കലല്ല. സ്വവര്‍ഗ്ഗ രതിക്കാര്‍ ദൈവീക ശിക്ഷക്ക് വിധേയമായവരാണ് എന്നത് വേദവാക്യം മാത്രമല്ല, ചരിത്ര സാക്ഷ്യവുമാണ്.
C) വിവാഹേതരബന്ധം കുറ്റകരല്ലെന്ന് സുപ്രീം കോടതി സെപ്തം;27 ന് വിധിച്ചു.
നാളിതുവരേ കുറ്റമായി കരുതിയിരുന്ന ipc 497-ാം വകുപ്പ് റദ്ദാക്കി.
വിവാഹേതരബന്ധം നടത്തുന്ന പുരുഷനെ മാത്രമല്ല സ്ത്രീയേയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് നിവാസിനി ഷൈന്‍ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്. പുരുഷനെയും കുറ്റത്തില്‍ നിന്ന് ഒഴിവാക്കാം എന്നാണ് 'തല തിരിഞ്ഞ് ' കോടതി വിധിച്ചത്.ഭാര്യയുടെ മേല്‍ ഭര്‍ത്താവിന് നിയന്ത്രണാവാകാശമില്ലെന്നും വിധിച്ചും. കുടുംബ വ്യവസ്ഥിതിയും ഭദ്രതയും തകര്‍ക്കുന്നതാണിത്. പശ്ചാത്യ സംസ്‌കാരം കൊണ്ട് വന്ന് ഭാരതീയ പൈതൃകത്തെ പൊളിച്ചടക്കുന്നതാണിത്.ഭാര്യ അവര്‍ക്കും ഭര്‍ത്താവ് അവനും തോന്നുന്ന പോലെ പര ബന്ധം സ്ഥാപിക്കുന്നത് തന്റെ ഇണക്ക് ചോദ്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെന്ത് കുടുംബമാണി വിടെ. ധാര്‍മ്മിക കുഴിച്ചുമൂടുന്നു കോടതി -
D) മുസ്ലിംകള്‍ക്ക് ആരാധനക്ക് പള്ളിവേണ്ടെന്ന സെപ്തം: 27 ലെ തന്നെ സുപ്രീം കോടതി വിധി .
1994-ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിയില്‍ പറയുന്നത് മുസ്ലിംകള്‍ക്ക് പള്ളി അഭിവാജ്യമല്ലെന്നാണ്.
ബാബരി മസ്ജിദിന്റെ കേസ് വിധി പറയുന്നതിന് മുമ്പ് ഇത് പുന:പരിശോധിക്കാന്‍ ഈ കേസ് വിശാല ബഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോഡിന്റെ ഹരജി തള്ളികൊണ്ടാണ് സുപ്രീം കോടതി ഇസ്മാഈല്‍ ഫാറൂഖി കേസ് വിധി നിലനിര്‍ത്തിയത്.
സുന്നി വഖഫ് ബോഡിന്റെ ഹരജി രണ്ട് കാര്യം ഇത് കൊണ്ട് ലക്ഷ്യമാക്കിയിരുന്നു. ഒന്ന്, ബാബ്രികേസ് വിധി പറയുമ്പോള്‍ ഫാറൂഖി കേസ് വിധിയെ അവലംബമാക്കാനും അത് വഴി ബാബ്‌റി ഭൂമി മുസ്ലിംകള്‍ക്ക് നഷ്ടപ്പെടാനും ഇടയാകും. രണ്ട്, കേസ് വിശാല ബഞ്ചിന് വിട്ടാല്‍ ബാബരി കേസ് വിധി പറയല്‍ ഇനിയും നീളും. ഒരു പൊതു തെരഞ്ഞെടുപ്പ് മുമ്പില്‍ നില്‍ക്കുമ്പോള്‍ ബാബരി കേസ് ഇപ്പോള്‍ വിധി പറയുന്നത് സംഘ്പരിവാര്‍ ദുരുപയോഗം ചെയ്യും. വിധി മുസ്ലിംകള്‍ക്ക് അനുകൂലമായാല്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കും, ബി.ജെ.പിക്ക് അനുകൂലമായാല്‍ ഹിന്ദു വോട്ടില്‍ കണ്‍സോള്‍ഡിനേഷന്‍ ഉണ്ടാക്കും. രണ്ടിലും ഗുണം ഫാഷിസത്തിന്. ഇത് മുന്‍ കൂട്ടി കണ്ടാണ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരേ ബാബരി കേസ് വിധി നീട്ടാന്‍ സുന്നി വഖഫ് ബോഡ് ആഗ്രഹിച്ചത്.അതാണ് കോടതി അട്ടിമറിച്ചത്. ഇനി കണ്ടറിയണം.
റോഡ് വികസനവുമായ് ബന്ധപ്പെട്ട് താല്കാലിക നിസ്‌കാരസ്ഥലം പൊളിച്ചുമാറ്റുന്ന നിലപാടിനെ ഉയര്‍ത്തി കാട്ടി വഖഫ് ഭൂമി മാറ്റി സ്ഥാപിക്കാന്‍ തെളിവാക്കാന്‍ പാടില്ലാത്തതുമാണ്.
E) ശബരിമല ക്ഷേത്രപ്രവേശനം തീരുമാനിക്കേണ്ടത് വിശ്വാസികളാണ്.. പള്ളി പ്രവേശനവും തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. അതില്‍ കോടതിയും' കൊടിയേരി ' യും ഇടപെടുന്നത് ശരിയല്ല.
സമസ്ത അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു, തുടര്‍ന്നും.
Leave A Comment