കുട്ടികൾ സ്കൂളിൽ മടങ്ങിയെത്തുന്നതിന് ഐക്യരാഷ്ട്രസഭ സഹായിക്കണം; കശ്മീർ വിഷയത്തിൽ പുതിയ പ്രതികരണവുമായി  മലാല യൂസഫ്സായി
കറാച്ചി: ജമ്മുകശ്മീരിൽ നിയന്ത്രണങ്ങള്‍ തുടരവേ പ്രദേശത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ട് സമാധാന നോബൽ ജേതാവ് മലാല യൂസഫ് സായി. ട്വിറ്ററിൽ നടത്തിയ വ്യത്യസ്ത പോസ്റ്റുകളിൽ ആണ് അവർ ഐക്യരാഷ്ട്രസഭയോട് ഇങ്ങനെ ആവശ്യപ്പെട്ടത്. "ഐക്യരാഷ്ട്ര സഭയിലെ നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുകയാണ്, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണം, കശ്മീരികളുടെ വാക്കുകള്‍ കേള്‍ക്കണം, സുരക്ഷിതമായി അവിടത്തെ കുട്ടികളെ സ്‌കൂളുകളിലേക്ക് പോവാന്‍ സഹായിക്കണം" കശ്മീരില്‍, കുട്ടികളടക്കം, ബലം പ്രയോഗിച്ച് അറസ്റ്റിലാക്കപ്പെട്ട 4000 പേരെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളില്‍ താന്‍ അതീവ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ആഴ്ചകളോളമായി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോവാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടികള്‍ വീടുകള്‍ വിട്ട് പുറത്തിറക്കാന്‍ ഭയക്കുന്നുവെന്നും മലാല പ്രതികരിച്ചിട്ടുണ്ട്. അതിനിടെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സുരക്ഷാ ഭയന്ന് ആരും കുട്ടികളെ പറഞ്ഞയക്കാൻ തയ്യാറാവുന്നില്ല. കുട്ടികൾ വീട് വിട്ടു പോയാൽ അവരെ കുറിച്ച് അറിയാൻ യാതൊരു തരത്തിലുള്ള വിനിമയ രീതികളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കുട്ടികളെ പുറത്തുവിടാൻ രക്ഷിതാക്കൾക്ക് ഇപ്പോഴും കടുത്ത ഭയം തന്നെയാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter