റോഹിങ്ക്യന്‍ വംശഹത്യയും മ്യാന്‍മറിനെതിരെയുള്ള യു.എന്‍ റിപ്പോര്‍ട്ടും

മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം ജനവിഭാഗത്തിനെതിരെ നടന്ന വംശഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ കുറിച്ചുള്ള  ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ അല്‍പ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. രാജ്യത്തെ ഭൂരിപക്ഷ ബുദ്ധമതക്കാര്‍ തുടങ്ങി വെച്ച വംശഹത്യയില്‍ മ്യാന്‍മറിന്റെ സെനിക മേധാവികകള്‍ക്കും ഭരണകൂടത്തിനും പങ്കുണ്ടെന്നെും അതിനാല്‍ അവര്‍ ഇതില്‍ കുറ്റക്കാരാണെന്നുമുള്ള ഐക്യരാഷ്ട്രഭയുടെ കണ്ടെത്തല്‍ ഏറെ ആശാവഹമാണ്. 

തുല്യതയില്ലാത്ത ക്രൂരത എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 2017 മാര്‍ച്ചില്‍ തുടങ്ങിയ അന്വേഷണം  എണ്ണൂറുകളിലധികം പേരുമായുള്ള അഭിമുഖ സംഭാഷങ്ങണങ്ങളിലൂടെയാണ് പൂര്‍ത്തിയായിട്ടുള്ളത്. അവര്‍ പങ്ക് വെച്ച യാതനകളും യാഥാര്‍ഥ്യങ്ങളുമാണ് ഇങ്ങനെയൊരു അന്വേഷ റിപ്പോര്‍്ട്ടിലൂടെ യു.എന്‍ പുറം ലോകത്തെത്തിച്ചത്.

റാഖൈനില്‍ സംഭവിച്ചതെന്ത്?

ലോകത്തെ ഏറ്റവും പീഢിപ്പിക്കപ്പെടുന്ന ജനവിഭാഗമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. നൂറ്റാണ്ടുകളോളം രാഖൈനില്‍ താമസിച്ച് വന്ന ഒരു വേള സ്വതന്ത്ര ഭരണം നടത്തിയ പാരമ്പര്യവും അസ്തിത്വവുമുള്ള ജനവിഭാഗമാണവര്‍. ഒടുവില്‍ മ്യാന്മര്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടപ്പോള്‍ രാഖൈന്‍ പ്രവിശ്യയും അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. 

  സര്‍വ്വമേഖലയിലും വിവേചനത്തോടെയുളള സമീപനം മാത്രമേ അവര്‍ക്ക ലഭിച്ചിരുന്നുള്ളൂ. അവരോട് ഭരണകൂടം സ്വീകരിക്കുന്ന ക്രൂരസമീപനം തുല്ല്യതകളില്ലാത്തതാണ്;പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍് സാധിക്കില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍് തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഏഴര ലക്ഷത്തോളം വരുന്ന  ഈ ജനതക്ക് പ്രാഥമികമായ അംഗീകാരം പോലും നല്‍കുന്നില്ല; വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. അതിന് അപേക്ഷിക്കണമെങ്കില്‍ അവന് സമ്പത്തുണ്ടെന്ന് തെളിയിക്കണം. അല്ലെങ്കില്‍ പ്രത്യേക നൈപുണ്യങ്ങുള്ളയാളോ പരിശീലനം സിദ്ധിച്ചയാളോ ആണെന്ന് രേഖാമൂലം തെളിയിക്കണം. 

പ്രവിശ്യയിലെ മറ്റുള്ളവരുടെ ജീവിതം സുഖസമ്പൂര്‍ണമാക്കാന്‍ ഉപകരിക്കുന്നവര് മാത്രം വംശവര്‍ധനവ് വരുത്തിയാല് മതിയെന്ന് ചുരുക്കം. അതുമല്ലെങ്കില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിന് തയ്യാറാകണം.  അങ്ങനെ പരിവര്‍ത്തിതമായാല്‍ തന്നെ മൂന്നാം കിടക്കാരായി സര്‍വ്വകാലവും കഴിഞ്ഞു കൊള്ളണം. അനുമതിയില്ലാതെ നടക്കുന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമാണ്. ഇവര്‍ക്കെതിരെ കേസെടുക്കും. അതില് ജനിക്കുന്ന കുഞ്ഞിനെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കും. ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനാകില്ല. അവര്‍ക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കില്ല. തുടങ്ങിയ എല്ലാ വേര്‍തിരിവുകള്‍ക്കും സാക്ഷിയാവേി വന്നവരാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍.

  നൂറ്റാുകളുടെ പാരമ്പര്യമുള്ള പത്തു ലക്ഷം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ തങ്ങളുടെ പൗരന്മാരായി സ്വീകരിക്കാന്‍ മ്യാന്‍മര്‍ സമൂഹം തയ്യാറാവുന്നതിന് പകരം അവരെ അന്യരായി മാത്രമാണ് കണ്ടിരുന്നത്. 1970 മുതലാണ് മ്യാന്‍മര്‍ സുരക്ഷാ സെന്യം റാഖൈനില്‍  റോഹിങ്ക്യകളെ അടിച്ചമര്‍ത്താന്‍  തുടങ്ങിയത്. അതോടെ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇവര്‍ പാലായനം ചെയ്യാന്‍ തുടങ്ങി. ഇതിനോടൊപ്പം തന്നെ കൂട്ട ബലാല്‍സംഘങ്ങള്‍ക്കും പീഡനങ്ങള്‍ക്കും റോഹിങ്ക്യകള്‍ ഇരയായി.

2016 ലാണ് ഈ അടിച്ചമര്‍ത്തലുകള്‍ക്ക് പുതിയ മാനം കൈവന്നത് സായുധ റോഹിങ്ക്യന്‍ തീവ്രവാദ സംഘങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാരോപിച്ച് റാഖൈനിലേക്ക് ഇരച്ച് കയറിയ സൈന്യം വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടു. ആക്രമണം കനത്തതോടെ മുസ്‌ലിംകള്‍ നാടും വീടും വിട്ട് പാലായനം ചെയ്തു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന ഇവിടെ വംശീയ ഉന്‍മൂലനം തന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതായും കുട്ടികളെയും സ്ത്രീകളെുയും ഉള്‍പ്പെടെ സുരക്ഷാ സൈന്യം വെടിവെച്ചും ജീവനോടെ കത്തിച്ചും കൊലപ്പെടുത്തിയിയിട്ടുണ്ടെന്ന നടുക്കുന്ന വാര്‍ത്തകള്‍ ഐക്യരാഷ്ട്ര സഭ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

നടുക്കടലില്‍

വര്‍ഗീയതയുടെയും വംശീയതയുടെയും ഇരകളായി ആട്ടിയോടിക്കപ്പെട്ട ഈ സമൂഹം അഭയം തേടി ചെന്നെത്തിയത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നടുവിലേക്കായിരുന്നു. ഏഴ് ബോട്ടുകളിലായി രായിരത്തി അറുന്നൂറിലേറെ ആളുകള്‍ കുടിക്കാന് വെള്ളമോ കഴിക്കാന് ആഹാരമോ ഇല്ലാതെ ബംഗാള് ഉള്ക്കടലിലും ആന്ഡമാന് കടലിലുമായി അലഞ്ഞുതിരിയുന്ന വേദനായര്‍ന്ന കഥകള്‍ യുഎന്‍ ഹൈകമ്മീഷണറും കുടിയേറ്റക്കാര്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയും വെളിപ്പെടുത്തിയത് ഏറെ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്.  കരയില് അടുപ്പിക്കാതെ ഇവര് ഇഞ്ചിഞ്ചായി മരിച്ചുകൊിരിക്കുന്നതായാണ് ഈ വെളിപ്പെടുത്തല് വ്യക്തമാക്കുന്നത്.

 ജീവിതത്തിന്റെ കൊതി തീരാത്ത പിഞ്ചു കുഞ്ഞുങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു. അവരെ സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങളായ മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളൊന്നും ആദ്യം മുന്നോട്ട് വന്നിരുന്നില്ല. 

 അഭയാര്ഥികളുമായെത്തുന്ന ബോട്ടുകള് തീരത്തടുക്കാതെ കടലിലേക്കുതന്നെ തള്ളിവിടുക. മെഡിറ്ററേനിയന് കടന്നുവരുന്ന ബോട്ടുകളെയും അഭയാര്ഥികളെ കയറ്റുന്ന ബോട്ടുകള് തിരിക്കുന്ന ബോട്ടുയാര്ഡുകളെയും ബോംബിട്ടു തകര്ക്കുക എന്നീ  സിറിയന്‍ അഭയാര്‍ഥിപ്രവാഹം ഒഴിവാക്കാന് പരിഷ്‌കൃത'രും വികസിതരുമായ യൂറോപ്യന്‍ രാജ്യങ്ങള്ആസൂത്രണം ചെയ്ത സമാന തന്ത്രങ്ങള്‍ തന്നെയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രവാഹം ഒഴിവാക്കാന്‍ അയല്‍രാജ്യങ്ങളും ചെയ്യുന്നത്. 

അഭയാര്‍ഥികളുടെ നിലവിലെ അവസ്ഥ

 നാടും വീടും വിട്ട് അലഞ്ഞു തിരിഞ്ഞു ഒരു ചാരം പറ്റിയ അഭയാര്‍ഥികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആട്ടും തൊഴിയും ഏറ്റു വാങ്ങി തന്റെ അയല്‍ നാട്ടിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അവിടെ സ്വീകരിക്കുന്നത് പൂമാലകള്‍ കൊല്ല മറിച്ച് വിവേചനത്തിന്റെ പുതിയ നാമ്പുകള്‍ കൊാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏറ്റവും മോശമായവയാണെന്ന റിപ്പോര്‍ട്ടുകള്‍ അവരുമായുള്ള അഭിമുഖത്തില്‍ നിന്ന് സുതരാം വ്യക്തമായിരുന്നു. 

അഭയാര്‍ഥികള്‍ക്ക് ദുരന്തത്തില്‍ പാലായനം ചെയ്യാന്‍ ഏറെക്കുറെ സുരക്ഷിതമായ രാജ്യം ബംഗ്ലാദേശായിരുന്നു. 410000 ജനങ്ങള്‍ കയ്യില്‍ കിട്ടിയതുമായി പലായനം ചെയത് ബംഗ്‌ളാദേശില്‍ അഭയം തേടിയിട്ടുണ്ട്. ചില അഭയാര്‍ഥികളാവട്ടെ കടലില്‍ മുങ്ങി മരിക്കുകയും അവരുടെ മൃതശരീരങ്ങള്‍ തായ്‌ലാന്‍ഡിന്റെയും ഇന്ത്യോനേഷ്യയുടെയും വനാന്തരങ്ങളില്‍ അടിഞ്ഞു കൂടുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍

അതിഥി ദേവോ ഭവ' അതിഥികളെ ദൈവതുല്യമായി പരിഗണിക്കമെന്നും അഭയം തേടി വരുന്നവര്‍ക്ക് മുന്‍പില്‍ വാതിലുകള്‍ തുറന്നു വെക്കണമെന്നതുമാണ് ഇന്ത്യന്‍ പാരമ്പര്യം. അത് കൊാണ് ടിബറ്റിലെ ദലൈലാമയടക്കമുള്ള ബുദ്ധഭിക്ഷുക്കള്‍ക്കും ശ്രീലങ്കയിലെ തമിഴ് അഭയാര്‍ഥികള്‍ക്കും ഇന്ത്യ അഭയം നല്‍കിയത്. 

എന്നാല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മുന്‍പില്‍ ആ വാതിലുകള്‍ കൊട്ടിയടച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി ് ഏറെ നിര്‍ഭാഗ്യകരമാണ്. അഭയാര്‍ഥി പ്രവാഹമുായപ്പോള്‍ ആരെയും സ്വീകരിക്കില്ലെന്ന് മാത്രമല്ല നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന 50000ത്തോളം അഭയാര്‍ഥികളെ പുറം തള്ളാനാണ് നീങ്ങുന്നതെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ വാക്കുകള്‍ ഏറെ ഞെട്ടലോടെയാണ് അഭയാര്‍ഥികള്‍ ശ്രവിച്ചത്. 

നിലവില്‍ ദല്‍ഹി, കശ്മീര്‍, ബംഗാള്‍, ഹൈദരാബാദ്, മേവാത്ത്, ഫരീദാബാദ് എന്നിവിടങ്ങളിലായി ഏകദേശം അരലക്ഷത്തോളം റോഹ്ിംഗ്യകള്‍ ഇന്ത്യയിലു്. ഇവര്‍ ജീവിക്കുന്ന അഭയാര്‍ഥി ക്യാംപുകള്‍ തീര്‍ത്തും പരിതാപകരമാണ്. നല്ല ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ ലഭിക്കാത്ത പല ക്യാംപുകളിലെയും കുട്ടികളടക്കം നിരവധി പേരെ പലരോഗങ്ങളും പിടികൂടിയിട്ടുെന്ന റിപ്പോര്‍ട്ട് ര്് മാസങ്ങള്‍ക്ക് മുമ്പാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടിട്ടുള്ളത്.

അഭയാര്‍ഥികളെ പുറംതള്ളാനുള്ള ഇന്ത്യന്‍ തീരുമാനം അന്തര്‍ദേശീയ തലത്തില്‍ കടുത്ത വിമര്‍ശനമാണ് ക്ഷണിച്ച് വരുത്തിയത്. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സഭ തലവന്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ ഇന്ത്യയുടെ തീരുമാത്തെ പരസ്യമായി വിമര്‍ശിച്ചു. തീര്‍ത്തും ക്രൂരമായ രീതിയില്‍ അയല്‍രാജ്യത്ത് വംശഹത്യ അരങ്ങേറുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയാവട്ടെ റോഹിംഗ്യന്‍ തീവ്രവാദികളുടെ ആക്രമണത്തെ അപലപിക്കുകയാണ് ചെയ്തത്. 

റോഹിംഗ്യകളെ പുറത്താക്കുകയെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ മയപ്പെടുത്തിയത് സുപ്രീം കോടതിയുടെ ഇടപെടല്‍ മൂലമാണ്.  ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രണ്ട് അഭയാര്‍ഥികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ അഭയാര്‍ഥികളെ പുറത്താക്കരുതെന്ന് കോടതി വിധിച്ചു. 

എന്നാല്‍ രാജ്യത്ത് അഭയാര്‍ഥികള്‍ ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത് ഏറെ ഭീതിയോടെയാണ്. ദല്‍ഹിയിലെ കാളിന്ദികുഞ്ചിലെ 220 അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത് ഈ വര്‍ഷം ഏപ്രിലിലാണ്. ആര്‍ക്കും പരിക്കില്ലെങ്കിലും പട്ടിണിപ്പാവങ്ങളായ അഭയാര്‍ഥികളുടെ സര്‍വ്വസാമഗ്രികളും നശിച്ചു. ഐക്യരാഷ്ട്രസഭ പ്രത്യേകമായി നല്‍കിയ അഭയാര്‍ഥി ഐഡന്റിറ്റി കാര്‍ഡുകളും മറ്റു രേഖകളുമെല്ലാം കത്തിച്ചാമ്പലായി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി ബി.ജെ.പി യുടെ യുവജനവിഭാഗമായ ബി.ജെ.വൈ.എം നേതാവായ മനീഷ് ചണ്ടേലയാണെന്ന് പിന്നീട് വ്യക്തമായി. തന്റെ ട്വിറ്ററില്‍ ചണ്ടേല തന്നെയാണ് കുറ്റം ഏറ്റ് പറഞ്ഞത്. 

ഇയാള്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍ പോലീസില്‍ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലും അഭയാര്‍ഥികള്‍ കണ്ണീര് കുടിക്കുകയാണ്. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ആരും നല്ല ജോലി കൊടുക്കില്ല. പകല്‍ മുഴുവന്‍ അദ്ധ്വാനിച്ച് കിട്ടുന്ന തുഛമായ കൂലിയും സന്നദ്ധപ്രവര്‍ത്തകരുടെ സഹായവും മാത്രമാണ് ഏക ആശ്വാസം. എന്നിട്ടും കേരളത്തിലെ  പ്രളയദുരിതത്തിന് സഹായമായി 40000 രൂപ അവര്‍ കൈമാറിയ വാര്‍ത്ത് കണ്ണീരോടെ മാത്രമേ വായിക്കാനാവുകയുള്ളൂ.

റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍

എക്യ രാഷ്ട്ര സഭയുടെ ഊര്‍ജിതമായ അന്വേഷണം വലിയ വഴിത്തിരുവുകളിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. ക്രൂരതയുടെ അങ്ങേയറ്റം പുറത്തെടുത്താണ് മ്യാന്‍മര്‍ സെന്യം അവരെ ആട്ടിയകറ്റിയെതെന്നും അതിന്റെ ബാക്കി പത്രങ്ങള്‍ ഇപ്പേ റോഹിങ്ക്യന്‍ മുസ്‌ലികള്‍ അനുഭവിക്കുന്നുണ്ടെന്നും യു.എന്‍ അന്വേഷണ സംഘത്തലവന്‍ മര്‍സൂഖി പ്രസ്താവിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ മ്യാന്‍മര്‍ സൈ്‌ന്യത്തലവന്മാര്‍ യുദ്ധക്കുറ്റം ചെയ്തിരിക്കുന്നുവെന്നും അതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട. 

കൊലപാതകം, പീഡനം, ലൈംഗിക അടിമത്തം, ഉന്‍മൂലനം,നിര്‍ബന്ധിത നാട് കടത്തല്‍ തുടങ്ങിയ അന്താരാഷ്ട്ര നിയമത്തിനു കീഴിലുള്ള ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങള്‍ റാഖൈന്‍, ഷാന്‍ എന്നീ പ്രദേശങ്ങളില്‍ നടത്തിയതായി യു എന്‍ ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്.  ന്യായീകരിക്കാനാവാത്ത വിധം ഒരു വലിയ ഭീകരതക്കതിരെയുള്ള പോരാട്ടത്തെ തായ്ത്തിക്കെട്ടി സെനിക ആവശ്യത്തെ വിവേചന പരമായി ഉപയോഗിച്ചതും വംശീയതക്കു കൂട്ടു നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയുള്ള വ്യക്തമായ തെളിവുകളാണ്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, കുട്ടികളെ ആക്രമിക്കുക, മുഴുവന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകൊല്ലാന്‍ കല്പിക്കുക ഇവയൊന്നും ഒരു തലത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല.

സൂകിയുടെ മൗനം

സമാധാന നോബല്‍ ജേതാവായ ഓങ് സാന്‍ സൂകിയുടെ മൗനം ഇതിനു പിന്നില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടു്. 20 വര്‍ഷം വീട്ടു തടങ്കലില്‍ കിടന്നിട്ടും നഷ്ടപ്പെടാത്ത പോരാട്ട വീര്യവുമായി തിരിച്ചു അധികാരത്തിലെത്തിയിട്ടും 11 ലക്ഷം വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയാണ്. 

വലിയ വംശീയ ഹത്യക്കു സാക്ഷിയാവേണ്ടി വന്ന മ്യാന്മര്‍ ജനതക്കു മുന്നില്‍ മൗനം പാലിക്കുന്ന ഓങ് സാന്‍ സൂകിക്കുമെതിരെ ആഗോളതലത്തില്‍ പ്രധിഷേധ സ്വരങ്ങള്‍ ഉയരുന്നുണ്ട്. അധികാരമുണ്ടായിട്ടും അക്രമികള്‍ക്കു കൂട്ടുനിന്നുവെന്നാണ് ആരോപണം. അക്രമങ്ങളെ ചെറുക്കാനോ വിലക്കാനോ യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ലെന്ന് മാത്രമല്ല ഇത് സംബന്ധമായി ഉയര്‍ന്ന ചോദ്യത്തോട് റോഹിംഗ്യന്‍ വിഭാഗങ്ങളുടെ തീവ്രവാദത്തെ കുറ്റപ്പെടുത്തി സംസാരിക്കുക കൂടി ചെയ്തത് ഈ ആരോപണങ്ങള്‍ക്ക് ശരമൂര്‍ച്ച നല്‍കുന്നുണ്ട്. 

അന്താരാഷ്ട്ര തലത്തില്‍ സൂകിയുടെ പ്രതിഛായ കൂപ്പുകുത്തുകയും ചെയ്തു. സൂകിയുടെ ജനിധിപത്യ പോരാട്ടങ്ങള്‍ മാനിച്ച് 1977 ല്‍ ഓക്‌സ്‌ഫോര്‍ഡ് സിറ്റി കൗണ്‌സില് സമ്മാനിച്ച 'ഫ്രീഡം ഓഫ് ഓക്‌സ്‌ഫോര്‍ഡ്' എന്ന് അവാര്‍ഡ് പിന്‍വലിക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ആംഗ്‌സാന് സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോല്‍സാഹനമായിട്ടുണ്ട്. സെനിക ഭരണ കാലഘട്ടത്തില് തുടങ്ങിയ അതിക്രമം സൂകിയുടെ നേതൃത്വത്തില് ജനാധിപത്യ സര്ക്കാര് അധികാരത്തില് എത്തിയിട്ടും വര്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നത് ആ രാജ്യം കൈവരിച്ച ജനാധിപത്യത്തിന് മങ്ങലേല്‍പിക്കുന്നതാണ്. അതിക്രമത്തില്‍ ശക്തമായി പ്രതികരിക്കുകയും തന്റെ പദവി രാജിവെക്കുകയുമാണ് സൂചി ചെയ്യേണ്ടിയിരുന്നതെന്ന് യു.എന്‍ ഹ്യൂമന്‍ കൗണ്‍സില്‍ തലവന്‍ സാഇ്ദ് അല്‍റഅദിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. 

യു എന്‍ റിപ്പോര്‍ട്ടിനെ മ്യാന്‍മര്‍ തള്ളിക്കളയുന്നു

ഇത്രയും രൂക്ഷമായ അന്വേഷണ റിപ്പോര്‍ട്ടു യു എന്‍ അന്വേഷണ ഏജന്‍സി മ്യാന്‍മെറിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടും അതിന് പുല്ലുവില പോലും കല്‍പ്പിക്കാതെ തള്ളിക്കളയുകയാണ് മ്യാന്മര്‍ ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക സമാധാനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട െഎക്യ രാഷ്ട്ര സഭ ലോകത്തെ 193 രാജ്യങ്ങളുടെ പരമാധികാര സഭയാണ്. പല പാളിച്ചകളുണ്ടെങ്കിലും പല വിഷയങ്ങളിലും യു.എന്നിന്റെ നേതൃത്വത്തിലാണ് ലോക രാജ്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്. 

തെളിവുകള്‍ അടിസ്ഥാനമാക്കി യു എന്‍ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് മ്യാന്‍മെറിന്റെ വാദം.മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന അവകാശ വാദമാണ് നിലവില്‍ മ്യാന്മര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.ഐക്യ രാഷ്ട്ര സഭക്ക് നേരെ വരെ ശബ്ദമുയര്‍ത്തിയ മ്യാന്മറിന്റെ പ്രവണത ആശങ്കാവഹമാണ്. തീര്‍ച്ചയായും ആ രാജ്യത്തെ നിലക്ക് നിര്‍ത്താന്‍ യു.എന്‍ അംഗരാജ്യങ്ങളെന്ന നിലക്ക് മുഴുവന്‍ രാജ്യങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്. 

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് 

യു.എന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയും അവ മുഴുവന്‍ അസത്യമാണെന്ന് പറയുകയും ചെയ്ത മ്യാന്‍മര്‍ റോഹിംഗ്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷം തടവിന് ശിക്ഷ നല്‍കി  ജനാധിപത്യത്തിനും പൗരാവാകാശത്തിനും തങ്ങള്‍ പുല്ലുവില മാത്രമേ നല്‍കുന്നുള്ളൂ എന്ന് തെളിയിച്ചു. 

ഇന്‍ദിന്‍ എന്ന രാഖൈന്‍ ഗ്രാമത്തില്‍ വെച്ച് പത്തോളം നിരായുധരെ മ്യാന്‍മര്‍ സൈന്യം നിരത്തി നിര്‍ത്തി വെടിവെച്ച് കൊന്നത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് വാ ലോണ്‍, ക്യാവ് സോ എന്നീ മ്യാന്‍മര്‍ പൗരന്മാരായ മാധ്യമപ്രവര്‍ത്തകരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. ദേശസുരക്ഷയുടെ പേരില്‍ ബ്രിട്ടീഷ് ഭരണ കാലത്തുണ്ടാക്കിയ നിയമത്തിന്റെ പേരിലാണ് ഈ ശിക്ഷ. 

എന്നാല്‍ സൈന്യം നടത്താനുദ്ദേശിച്ചിരുന്ന സൈനിക നീക്കത്തെ സംബന്ധിച്ചുള്ള രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്നും അത് ജാമ്യമില്ലാ കുറ്റമാണെന്നുമാണ് ഇത് സംബന്ധമായി സര്‍ക്കാരിന്റെ പ്രതികരണം. സംഭവത്തെ അപലപിക്കാന്‍ ഓങ് സാന്‍ സൂകി തയ്യാറായിട്ടില്ല. എന്നാല്‍ ഇരുവരെയും നിരുപാധികം വിട്ടയക്കണമന്ന് യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സംഭവത്തെ അപലപിച്ചു. പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമമാണിതെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. തീരുമാനം പുന:പരിശോധിക്കാന്‍ മ്യാന്‍മര്‍ തയ്യാറാവണമെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫായ സ്റ്റീഫന്‍ ആഡ്‌ലര്‍ പ്രസ്താവിച്ചു.

ചുരുക്കത്തില്‍ യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍ ലോകജനതയെ ഞെട്ടിപ്പിക്കുന്നതാണ്. സമാധാനം മാത്രം പഠിപ്പിച്ച ശ്രീ ബുദ്ധന്റെ അനുയായികള്‍ തികച്ചും ക്രൂരമായി ഒരു ജനവിഭാഗത്തെ കൊന്നൊടുക്കുകയും രാജ്യത്തെ പട്ടാളം അതിന് കൂട്ടുനില്‍ക്കുകയും സര്‍ക്കാര്‍ ഈ അന്യായത്തിന് ഓശാന പാടുകുയം യാതൊരു ലജ്ജയുമില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്നത് വര്‍ത്തമാന ലോകത്തിന്റെ ക്രൂരമായ ചിത്രങ്ങളിലൊന്നാണ്. 

ഈ അനീതിക്കെതിരെ ലോക രാജ്യങ്ങള്‍ ഗൗരവമായി നീങ്ങാതിരിക്കുന്നത് തീര്‍ത്തും നിരുത്തവാദിത്തപരമായ നിലപാടായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അഭയാര്‍ഥി പ്രതിസന്ധി ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൊന്നാണ്. സിറിയന്‍, യമനീ, റോഹിങ്ക്യന്‍ തുടങ്ങിയ അഭയാര്‍ത്ഥി സമൂഹം ഈ ലോകത്തിനു മുന്നില്‍ ദൈന്യതയാര്‍ന്ന ചോദ്യചിഹ്‌നം ഉയര്‍ത്തുന്നു. അവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ യു.എന്‍ റിപ്പോര്‍ട്ട് ഒരു കാരണമാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter