ഇസ്‍ലാം നരകത്തില്‍ കുരുത്തതെന്ന് ഐര്‍ലന്‍റ് പാസ്റ്റര്‍; തമ്മില്‍ തല്ലി രാഷ്ട്ര നേതാക്കള്‍
മുസ്‍ലിംകള്‍ക്കെതിരെ തീപൊരി ഭാഷയില്‍ ആഞ്ഞടിച്ച പാസ്റ്റര്‍ ജെയിം മെക് കേണലിനെ തുണച്ചും തള്ളിയും വടക്കന്‍ ഐര്‍ലന്‍റ് പ്രധാനമന്ത്രിമാര്‍ തമ്മില്‍ തല്ലുന്നു. ഇസ്‍ലാം മതം പൈശാചികവും അപരിഷ്കൃതവും നരഗത്തില്‍ നിന്നും ഉത്ഭവിച്ചതുമാണെന്ന പാസ്റ്ററുടെ പരാമര്‍ശത്തെ ഉപ പ്രധാന മന്ത്രി മാര്‍ട്ടിന്‍ മെക് ഗ്വിന്നസ് അപലപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പീറ്റര്‍ റോബിന്‍സണ്‍ പാസ്റ്ററെ താങ്ങി രംഗത്തെത്തി. പാസ്റ്റര്‍ പറഞ്ഞതിങ്ങനെ : 'പുതിയ ചെകുത്താന്‍ പൊന്തിയിട്ടുണ്ട്. ക്രിസ്ത്യാനിസത്തിന്‍റെയും ജൂദായിസത്തിന്‍റെയും വകഭേദമാണ് ഇസ്‍ലാമെന്ന് ചിലര്‍ പറയുന്നു. തെറ്റാണത്. ദൈവം, മാനവികത, അടിമത്വം എന്നിവയില്‍ ഇസ്‍ലാമിന്‍റെ സങ്കല്‍പം നമ്മുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. അപരിഷ്കൃതവും പൈശാചികവും നരഗത്തില്‍ കുരുത്ത തത്വവുമാണ് ഇസ്‍ലാം. ക്രൈസ്തവരോടും ജൂതരോടുമുള്ള ഖുര്‍ആന്‍റെ ദേശ്യം ജീവിതത്തില്‍ പകര്‍ത്തുന്നവരാണവര്‍. ബ്രിട്ടനിലിപ്പോഴുള്ളത് നല്ല മുസ്‍ലിംകളാണെന്ന് ആളുകള്‍ പറയുന്നു. ഉണ്ടാവാം. പക്ഷെ, എനിക്കവരെ വിശ്വാസമില്ല'പാസ്റ്ററുടെ ഇത്തരം വിദ്വേഷം പുരണ്ട വാക്കുകള്‍ ജനങ്ങളെ പ്രക്ഷുബ്ധരാക്കാനേ സഹായിക്കുകയുള്ളൂവെന്ന് പ്രതികരിച്ച ഉപപ്രധാനമന്ത്രിയെ ശ്കതമായ രീതിയിലാണ് പ്രധാനമന്ത്രി പീറ്റര്‍ റോബിന്‍സണ്‍ എതിര്‍ത്തത്. "ഇരുപത് വര്‍ഷമായി പാസ്റ്ററെ തനിക്ക് പരിചയമുണ്ട്. അദ്ദേഹത്തിന്‍റെ ചര്‍ച്ചില്‍ പോയിട്ടുമുണ്ട്. വിദ്വേശത്തിന്‍റെ ഒരംശം പോലും അദ്ദേഹത്തിന്‍റെ മനസ്സിലില്ല. പിന്നെ ഒരു പ്രബോധകനാകുമ്പോള്‍ മോശം കാര്യങ്ങളെയും തത്വങ്ങളെയും എതിര്‍ക്കുക സ്വാഭാവികം മാത്രം. തീവ്രവാദ മുസ്‍ലിംകളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നത് ശരി തന്നെ. എന്നുവിചാരിച്ച് അവരുടെ കടയില്‍ പോലും പോകില്ലെന്നല്ല"പ്രധാനമന്ത്രിയും മുസ്‍ലിംകളെ അവഗണിച്ച് സംസാരിച്ചതോടെ മെക് ഗ്വിന്നസ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഐക്യവും സമാധാനവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് ആവശ്യപ്പെട്ടപ്പോള്‍, തീവ്രവാദ സംഘടനയുടെ നേതാവ് തന്നെ സഹിഷ്ണുതയും ഐക്യവും പഠിപ്പിക്കേണ്ടതില്ലെന്ന നിരാശാജനകമായ മറുപടിയാണ്പ്ര ധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
കഴിഞ്ഞ മാസം തുടക്കം വടക്കന്‍ ബെല്‍ഫാസ്റ്റിലെ വൈറ്റ്‍വെല്‍ മെട്രോപൊളിറ്റന്‍ ചര്‍ച്ചില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ പി.എസ്.എന്‍.ഐ (പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ ഐര്‍ലന്‍റ്) കേസ് ചുമത്തി അനേഷിച്ചുവരികെയാണ് പാസ്റ്റര്‍ വീണ്ടും വിവാദ പരമാര്‍ശം നടത്തിയത്.



Leave A Comment