ആത്മഹത്യകള്‍ക്ക് മുന്നില്‍ പ്രതിരോധം തന്നെയാണ് പോംവഴി

സെപ്റ്റംബര്‍ 10, ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ഒരുപാട് പേര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകൾ ദിനേന നാം കേട്ടുകൊണ്ടിരിക്കുന്നു. എന്ത് കൊണ്ട് ആത്മഹത്യകൾ വർധിക്കുന്നു എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ കണ്ടെത്താൻ സാധിക്കും.

2003 മുതലാണ് ലോകം സെപ്റ്റംബർ 10 ആത്മഹത്യാ ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ സംഘടന (ഐ,എ,എസ്.പി) ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ)യോടും ലോക മാനസികാരോഗ്യ വിഭാഗ( ഡബ്ലു.എഫ്.എം.എച്ച്)ത്തോടും സഹകരിച്ചാണ് ഇങ്ങനെയൊരു ദിനം ആചരിച്ച് തുടങ്ങിയത്. 2011 ല്‍ 40 ഓളം രാജ്യങ്ങള്‍ ആത്മഹത്യക്കെതിരെയുളള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് രംഗത്തുവന്നത്  ഏറെ ശ്രദ്ധേയമായിരുന്നു. 

ആത്മഹത്യയുടെ കാരണങ്ങൾ പരിശോധിക്കുമ്പോള്‍ സമൂഹം തന്നെ ഒരര്‍ത്ഥത്തില്‍ ഉത്തരവാദിയാണെന്ന് നമുക്ക് മനസ്സിലാക്കാം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാനും പൊതുസമൂഹത്തിന് മുന്നില്‍ അപരനെ പരിഹസിക്കാനും അവനെ ഡിപ്രഷനി(വിഷാദരോഗം) ലേക്ക് നയിക്കുന്ന രീതിയിലുള്ള സദാചരവാദികളുടെ ഇടപെടല്‍ യഥേഷ്ടം നമുക്ക് പല സംഭവങ്ങളിലും കാണാന്‍ സാധിക്കും.  ഈയൊരു അര്‍ത്ഥത്തിലാണ് സമൂഹം പ്രതിസ്ഥാനത്ത് വരുന്നത്. 
ആത്മഹത്യാ വർദ്ധനവിന്റെ മറ്റൊരു കാരണം സ്‌നേഹവും കരുതലും ചേര്‍ത്തുപിടിക്കലും നല്‍കേണ്ടവരെ നാം ഒഴിവാക്കുന്നതാണ്.  ഉദാഹരണത്തിന് പ്രവാസി സുഹൃത്തുക്കളെ അകറ്റി നിര്‍ത്തല്‍, താങ്ങായവരെ ഉപേക്ഷിക്കല്‍ ഇങ്ങനെ പലതും പലരെയും  ആത്മഹത്യയിലേക്ക് നയിക്കുന്നതായി കാണാം,

ഓരോ വര്‍ഷവും ഒരു മില്യണ്‍പേരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. തദടിസ്ഥാനത്തിൽ ഓരോ 40 സെക്കന്‍ഡിലും ഓരോ ആളുകൾ ജീവനൊടുക്കുന്നുവെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു.  

ഇവിടെ നമുക്ക് ചെയ്യാവുന്ന പരിഹാരങ്ങളിൽ ഒന്ന് പൊതു സമൂഹത്തിന് മുന്നിലെ സദാചാരവാദികളുടെ ഇടപെടലിനെ ഇല്ലായ്മ ചെയ്യുക എന്നതാണ്. മറ്റൊന്ന് വേണ്ടപ്പെട്ടവരെ നമ്മോട് ചേര്‍ത്തുനിര്‍ത്തുക എന്നതാണ്. പ്രയാസങ്ങള്‍ വരുമ്പോള്‍ അവരെ അകറ്റിനനിര്‍ത്താതെ നല്ലൊരു സാന്ത്വന വാക്കെങ്കിലും അവരോട് പറയുക. അവര്‍ അത് പ്രതീക്ഷിക്കുന്നുവെന്നതാണ് കാരണം. 

സ്വയം മനക്കരുത്ത് നേടുക എന്നതാണ് ഇവയിലെല്ലാം പ്രധാനം. എന്ത് പ്രശ്‌നങ്ങള്‍ വന്നാലും അവയെ നേരിടാനുള്ള മനസ്സ് ആര്‍ജ്ജിച്ചെടുക്കുകയെന്നതാണ്. 

വിശുദ്ധഖുര്‍ആന്‍ വാക്യം പറയുന്നത് . അറിയുക, ദൈവസ്മരണകൊണ്ട് മാത്രമേ ഹൃദയങ്ങള്‍ക്ക് പ്രശാന്തി കൈവരൂ (സൂറത്ത് റഅ്ദ് 28) എന്നാണ്.സര്‍വവിധ ഭൗതിക പുരോഗതിയും സാങ്കേതിക നേട്ടവും കൈവരിച്ചിട്ടും ശാന്തിയും സമാധാനവും സ്വസ്ഥതയുമില്ലാതെ പരിഭ്രമിച്ച് വേവലാതിപ്പെടുന്ന ലോകത്തിനുള്ള പരിഹാരമാണ് വിശുദ്ധ ഖുര്‍ആന്റെ ഈ വചനം. ദൈവസ്മരണ മുറുകെ പിടിക്കുന്ന ജീവിതക്രമത്തിന് മാത്രമേ സമാധാനാനം കൈവരിക്കാനാകൂ എന്നര്‍ത്ഥം.  

കൂടപ്പിറപ്പുകളെ സംരക്ഷിച്ചും സ്വയം മനക്കരുത്താര്‍ജ്ജിച്ചും ആത്മഹത്യകൾ നമുക്ക് ഇല്ലായ്മ ചെയ്യാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter