കശ്മീരി ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്കാരം
ഫേസ്ബുക്കിലൂടെ ചില ചിത്രങ്ങൾ ഷെയർ ചെയ്തത് വഴി രാജ്യസുരക്ഷ തകർത്തെന്ന കുറ്റമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട കശ്മീരി ഫോട്ടോഗ്രാഫര്‍ മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്കാരം. 15 ലക്ഷത്തിനടുത്താണ് പുരസ്കാര തുക.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫേസ്ബുക്കില്‍ ചില ഫോട്ടോകൾ ഷെയർ ചെയ്തതിനെ തുടർന്നാണ് മസ്രതിനെതിരെ കശ്മീർ പോലീസ് യു.എ.പി.എ ചുമത്തിയത്. തനിക്ക് ലഭിച്ച പുരസ്കാരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സമാന വനിതാ ഫോട്ടോഗ്രാഫര്‍മാർക്ക് ഏറെ പ്രചോദനമായിരിക്കുമെന്ന് പുരസ്കാര വിജയത്തിൽ മസ്രത് പ്രതികരിച്ചു.

1990 മുതല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്നതിനായി വിശിഷ്യാ ധീരരായ വനിതാ മാധ്യമ പ്രവര്‍ത്തകരെ പിന്തുണക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്​ എ.ഡബ്ല്യു.എം.എഫ്. 2014ല്‍ തന്റെ കർത്തവ്യത്തിനിടെ അഫ്ഗാനില്‍ വെച്ച്‌ കൊല്ലപ്പെട്ട പ്രശസ്ത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ പുരസ്കാര ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്‍റെ സ്മരണകൾ നിലനിർത്താനാണ് ഐ.ഡബ്ല്യു.എം.എഫ് ഈ പുരസ്​കാരം നല്‍കുന്നത്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter