ഉച്ചഭാഷിണിക്കെതിരെയാണ് പ്രതികരിക്കുന്നത് ബാങ്കിനെതിരെയല്ല: സോനു നിഗാം

 

കഴിഞ്ഞ ദിവസം ടിറ്ററില്‍ ബാങ്കിനെതിരെ സോനു നിഗാം കുറിച്ച ടീറ്റ് ഏറെ വിവാദത്തിലാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
എല്ലാവരെയും അനുഗ്രഹിക്കട്ടെ, ഞാന്‍ മുസ് ലിമല്ല,പക്ഷെ രാവിലെ എഴുനേല്‍ക്കുമ്പോള്‍ എനിക്ക് ബാങ്ക് കേള്‍ക്കേണ്ടി വരുന്നു, ഇന്ത്യയില്‍ മതത്തെ അടിച്ചേല്‍പ്പിക്കല്‍ അവസാനിപ്പിച്ചു കൂടെ
എന്നായിരുന്നു ഗായകന്റെ ടീറ്റ്.
അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളെത്തിയപ്പോള്‍ ടീറ്റിന് വിശദീകരണമെന്നോണം മറ്റൊരു ടീറ്റുമായി രംഗത്തെത്തി വിവാദം അവസാനിപ്പിക്കുകയാണ് സോനു നിഗാം
ഏറെ തെറ്റുദ്ധാരണകള്‍ കൊണ്ട് വന്ന ടീറ്റിന് മറുപടിയുമായി ഇപ്പോള്‍ സോനു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ കുറിപ്പ് ഉച്ചഭാഷിണി ഉപയോഗിക്കുന്ന ബാങ്കുകള്‍ക്കെതിരെയാണെന്നും ബാങ്കുകളെ താന്‍ വിമര്‍ശിച്ചിട്ടെല്ലെന്നും സോനു വ്യക്തമാക്കി. ടിറ്ററിലൂടെ തന്നെയാണ് അദ്ദേഹം തെറ്റുദ്ദാരണ തിരുത്തിയത്. ഗുജ്‌റാത്ത് എം.പിയും കോണ്‍ഗ്രസ് നേതാവുമായ അഹ്മദ് പട്ടേലും സോനുവിനെ വിമര്‍ശിച്ചിരുന്നു, പട്ടേലിനോട് ഇത് ബാങ്കിനെ കുറിച്ചല്ലെന്നും ലൗഡ് സ്പീക്കറിനെ ഉച്ചഭാഷിണിയെ കുറിച്ചാണെന്നും അദ്ദേഹം ടിറ്ററില്‍ പ്രതികരിച്ചു.
എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍കുന്നുവെന്നും ഞാന്‍ സംസാരിച്ചത് ഉച്ചഭാഷിണി പള്ളിയിലും അമ്പലത്തിലും ഉപയോഗിക്കുന്നതിനെ കുറിച്ചാണെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചത്.
പ്രവാചകന്‍ സ) ഇസ് ലാമിനെ പ്രബോധനം ചെയ്തപ്പോള്‍ ഇലക്ട്രിസിറ്റി കൊണ്ടു വന്നിട്ടില്ല, എഡിസണ് ശേഷമാണ് ഈ അപസ്വരം എത്തിയത്. ഏതെങ്കിലും അമ്പലത്തിലോ ഗുരുദ്വാരയിലോ രാവിലെ നേരത്തെ എഴുനേല്‍ക്കാന്‍ ലൗഡ് സ്പീക്കര്‍ ആവശ്യമില്ലെന്നും സോനു പറഞ്ഞു.
പ്രധാനമായും ഹിന്ദിയിലും കന്നഡയിലുമായി ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായകനാണ് സോനു നിഗാം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter