മ്യാന്മറിന് സഹായ ഹസ്തവുമായി സഊദി അറേബ്യ

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ താമസിക്കുന്ന റാകൈന്‍ പ്രദേശത്തേക്ക് സഹായ ഹസ്തവുമായി സഊദി അറേബ്യ. മ്യാന്മറിലെ
116,424 ത്തോളം വരുന്ന ജനതക്ക്് 19,404 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് സഊദി അറേബ്യയിലെ കിംഗ് സല്‍മാന്‍ റിലീഫ് സെന്ററാണ്.
ഒരു കുടുംബത്തിന് വേണ്ട അരിയും പച്ചക്കറിയും മറ്റു അടിയന്തര സാമഗ്രികളുമടങ്ങിയതാണ് ഭക്ഷണ പൊതികളെന്ന് സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ബുദ്ധിമുട്ട് അനുഭവിക്കുന്ന 37 രാജ്യങ്ങള്‍ക്കായി സെന്ററിലെ 103 പങ്കാളികളിലൂടെ 202 റിലീഫ് പദ്ധതികളാണ് ഇപ്രാവശ്യം ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് റിലീഫ് സെന്റര്‍ കോഡിനേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter