ഇസ്രായേലുമായുള്ള കരാറിൽനിന്ന്  പിന്മാറ്റം പ്രഖ്യാപിച്ച് ജോർദാൻ
ജറുസലേം: യു.എൻ പ്രമേയങ്ങൾ കാറ്റിൽ പറത്തി നിയമവിരുദ്ധ കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുന്ന ഇസ്രാഈലിനോട് അയൽ രാജ്യമായ ജോർദാൻ പ്രതിഷേധം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശത്ത് ഇസ്രാഈലി കര്‍ഷകർക്ക് കൃഷി ചെയ്യാൻ അനുവാദം നൽകുന്ന 1994ലെ സമാധാന കരാറിലെ വ്യവസ്ഥ ഇനി പുതുക്കുന്നില്ലെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇതു പ്രകാരം ജോര്‍ദ്ദാന്‍ അതിര്‍ത്തി മേഖലയിലെ സുരക്ഷ ശക്തമാക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് കരാര്‍ പിന്‍മാറ്റമെന്നാണ് സൂചന. ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് താൻ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ജോര്‍ദാന്‍ താഴ് വര പിടിച്ചടക്കുമെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വിവാദമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter