2011 മുതല്‍ സിറിയയില്‍ 28,000ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര യുദ്ധം കലുഷിതമാക്കിയ  സിറിയയില്‍ 2011 മുതല്‍ 28,226 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറിയന്‍ മനുഷ്യാവകാശ വിഭാത്തിന്റെ പുതിയ റിപ്പോര്‍ട്ട്. 

അന്താരാഷ്ട്രാ വിദ്യാര്‍ത്ഥി ദിനവുമായി ബന്ധപ്പെട്ടാണ് മനുഷ്യാവകാശ വിഭാഗം പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.
സിറിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വമില്ലെന്നും മനുഷ്യാവകാശ വിഭാഗത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കുകയും ചെയ്തു.

2011 മാര്‍ച്ച് മുതല്‍ സിറിയന്‍ സേനയാലാണ് 22,444 കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് തെളിവ് സഹിതം സംഘടന സാക്ഷ്യപ്പെടുത്തുന്നു.

196 കുട്ടികള്‍ കൊല്ലപ്പെട്ടത് രാസായുധ പ്രയോഗത്തിലൂടെയും 394 കുട്ടികള്‍ കൊല്ലപ്പെട്ടത് കൂട്ടബോംബാക്രമണത്തിലൂടെയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂട്ടത്തില്‍ 301 കുട്ടികള്‍ കൊല്ലപ്പെട്ടത് ഭക്ഷണവും മരുന്നും ലഭിക്കാതെയുമാണ്.

3155 ഓളം കുട്ടികള്‍ ഇപ്പോഴും ഭരണകൂടത്തിന്റെ തടങ്കല്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. 2015 സെപ്തംബര്‍ 30 മുതല്‍ റഷ്യന്‍സേന 1,872 കുട്ടികളെ കൊലപ്പെടുത്തിയിട്ടുണ്ട്.

കുര്‍ദിഷ് സേനയുടെ ആക്രമണത്തില്‍ 167 കുട്ടികളും ദാഇശിന്റെ ആക്രമണത്തിനിരയായി 837 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter