മസ്കത്ത്: കൊവിഡ് വ്യാപനത്തെ തുടർന്ന് 7 മാസങ്ങളായി അടച്ചിട്ട മസ്ജിദുകള്‍ തുറക്കാന്‍ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനം
- Web desk
- Nov 11, 2020 - 19:22
- Updated: Nov 12, 2020 - 09:18
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി യോഗം മുന്നോട്ടു വെച്ചിട്ടുണ്ട്. ഓരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കുക. സ്വന്തം മുസല്ലയുമായി വരേണ്ട വിശ്വാസികൾ ഈ സമയത്തിനുള്ളിൽ നമസ്കാരം പൂര്‍ത്തിയാക്കി പുറത്തുകടക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പള്ളികളില്‍ പോകരുത്. പള്ളികളില്‍ ഖുര്‍ആന്‍ വെക്കരുത്. സ്വന്തം ഖുര്‍ആന്‍ കൊണ്ടുവരികയോ മൊബൈൽ ആപ്പ് ഉപയോഗിക്കുകയോ വേണം. വാട്ടര്‍ കൂളറുകള്‍ അടച്ചുവെക്കണം. ടോയ്ലെറ്റുകളും ഉപയോഗിക്കരുത്. പള്ളിക്കുള്ളില്‍ മുഖാവരണം ധരിക്കണം. പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. നമസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. ഇവയാണ് പ്രധാന നിർദേശങ്ങൾ ഔഖാഫ് മതകാര്യ മന്ത്രാലയം തയാറാക്കിയ ഈ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പള്ളികളുടെ ചുമതലപ്പെട്ടവര്‍ക്കാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment