മ്യാന്മറിനെതിരെ യു.എന്‍ ഉപരോധം ആവശ്യപ്പെട്ട് ഹ്യുമന്‍ റൈറ്റ് വാച്ച്

 


റോഹിങ്ക്യന്‍ മുസ്‌ലിംകളെ അക്രമിച്ചു കൊണ്ടിരിക്കുന്ന മ്യാന്മര്‍ ഭരണകൂടത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഉപരോധം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച്.
റാഖൈന്‍ പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്നത് മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണെന്നും ഹ്യുമന്‍ റൈറ്റ് വാച്ച് പറഞ്ഞു.
മ്യാന്മര്‍ സേന ക്രൂരമായ അക്രമണത്തിലൂടെ റോഹിങ്ക്യകളെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും സംഘടനയുടെ ലീഗല്‍ പോളിസി ഡയറക്ടര്‍ ജെയിംസ് റോസ് പറഞ്ഞു.
ഗ്രാമീണരെ തീയിടുന്നതും  വീടുകള്‍ നശിപ്പിക്കുന്നതും മനുഷ്യത്വത്തിനെതിരായ കുറ്റ കൃത്യങ്ങളാണ്. കൊലപാതകം, പീഡനം, നാടുകടത്തല്‍ തുടങ്ങിയവ അന്താരാഷ്ട്ര നിയമപ്രകാരം ക്രിമനല്‍ കുറ്റങ്ങളാണെന്നും  ജെയിംസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ തെളിവുകളുണ്ടെന്നും ഹ്യുമന്‍ റൈറ്റ് വാച്ച് വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter