ഡൽഹി തെരഞ്ഞെടുപ്പ്: മുഴുവൻ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളും  തൂത്തുവാരി എഎപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ എഎപിയുടെ വിജയത്തിനു സവിശേഷതകൾ ഏറെയാണ്. 40 ശതമാനത്തിനു മുകളിൽ മുസ്‌ലിം ജനസംഖ്യയുള്ള നാല് സീറ്റുകളും തൂത്തുവാരി മുസ്‌ലിം സമുദായത്തെ ഒന്നാകെ തങ്ങളുടെ പാളയത്തിലേക്ക് ആകർഷിച്ചു എന്നതാണ് അതിലൊന്ന്. ബിജെപിക്കെതിരെ ശക്തമായ ബദലാവാൻ എഎപിക്ക് മാത്രമേ സാധിക്കൂ എന്ന് വിശ്വസിച്ച മുസ്‌ലിം വോട്ടർമാർ പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയായിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പിൽ രാജ്യമൊന്നാകെ കാതോർത്ത പോരാട്ടം ശാഹീൻ ബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിലേതായിരുന്നു. ബിജെപി നേതാക്കൾ ശക്തമായ വർഗീയവിഷം ചീറ്റിയ മണ്ഡലം പക്ഷേ ബിജെപിയുടെ സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചു.

71,827 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എഎപി സ്ഥാനാർത്ഥി അമാനത്തുള്ള ഖാൻ ഇവിടെ ബിജെപിയുടെ ബ്രഹാം സിങ്ങിനെ പരാജയപ്പെടുത്തി. ബലിമരാൻ മണ്ഡലത്തിൽ എഎപി സ്ഥാനാർത്ഥി ഇംറാൻ ഹുസൈൻ 36,172 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി ലദ സോഥിയെ പരാജയപ്പെടുത്തിയപ്പോൾ മറ്റൊരു മണ്ഡലമായ മതിയാ മഹല്ലിൽ എഎപി സ്ഥാനാർത്ഥിയായ ശുഐബ് ഇഖ്ബാൽ ബിജെപിയുടെ രവീന്ദർ ഗുപ്തയെ 50241 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

മുസ്തഫാബാദ് മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയായ യൂനുസ് മുഹമ്മദ് ബിജെപി സ്ഥാനാർഥി ജഗദീഷ് പ്രദാനെ 20000 ത്തിലധികം ഭൂരിപക്ഷത്തിനാണ് മറികടന്നത്. മറ്റൊരു മണ്ഡലമായ സീലംപൂരിൽ 36,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് എഎപി സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ ബിജെപിയുടെ കൗശൽ കുമാറിനെയും തോൽപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter