ഇന്ത്യയിലെ മതസ്വാതന്ത്ര്യ വിഷയത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി ഉന്നത യുഎസ് ഉദ്യോഗസ്ഥൻ
വാഷിംഗ്ടൺ: ഇന്ത്യ ചരിത്രം എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും സഹിഷ്ണുതയോടെ സമീപിക്കുകയും ചെയ്യുന്നതാണെങ്കിലും നിലവിൽ രാജ്യത്ത് മത സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിൽ അതിയായ ആശങ്ക രേഖപ്പെടുത്തി യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ രംഗത്തെത്തി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വിഭാഗം അംബാസഡറായ സാമുവൽ ബ്രൗൺ ബാക്ക് ആണ് ഇന്ത്യയ്ക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

നേരത്തെ മോദി സര്‍ക്കാര്‍ രാജ്യത്തെ മതസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പുറത്തു വിടുകയും കഴിഞ്ഞ 15 വര്‍ഷത്തിനിടയിൽ ആദ്യമായി ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ലോകത്തെ 200 രാജ്യങ്ങളിലും നടക്കുന്ന മതസ്വാതന്ത്ര്യ വിഷയത്തിലെ സമീപനങ്ങളാണ് ഈ സമിതി പഠനവിധേയമാക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter