മസ്ജിദുല്‍ അഖ്‌സയിൽ ജുമുഅ നിർവഹിച്ച് വിശ്വാസികൾ
ജറുസലേം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി രണ്ടു മാസക്കാലം അടച്ചിട്ട ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ ഇന്ന് ജുമുഅ നിസ്‌കാരത്തിനായി തുറന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രാര്‍ഥനകള്‍ നടക്കുന്നത്. വിശ്വാസികള്‍ വലിയ രീതിയില്‍ എത്തുകയും പള്ളിക്ക് പുറത്ത് വലിയ നിര രൂപപ്പെടുകയും ചെയ്തു.

അതേ സമയം ഏറെ വികാരവായ്പോടെയായിരുന്നു വിശ്വാസികൾ പള്ളിയിലെത്തിയത്. രണ്ടു മാസത്തെ ലോക്ക്ഡൗണിന് ഇളവ് നല്‍കിയതോടെയാണ് മസ്ജിദുല്‍ അഖ്‌സയ്ക്കു പുറമെ ഗസ്സ മുനമ്പിലെയും ജറുസലേമിലെയും പള്ളികൾ തുറക്കാൻ തീരുമാനിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter