അസീം ആള്‍ക്കൂട്ടവധം; ബന്ധുക്കള്‍ സമസ്തയുടെ നിയമ സഹായം തേടി
- Web desk
- Nov 1, 2018 - 14:54
- Updated: Nov 1, 2018 - 14:54
ഡല്‍ഹിയില്‍ ഏഴുവയസ്സുകാരന്‍ മുഹമ്മദ് അസീമെന്ന മദ്‌റസാ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ബന്ധുക്കള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിയമ സഹായം തേടി. മദ്‌റസാ കമ്മറ്റിയും അസീമിന്റെ ബന്ധുക്കളുമാണ് സമസ്തയോട് നിയമ സഹായം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം അവിടെ സന്ദര്‍ശനം നടത്തിയ
സമസ്ത പി.ആര്‍.ഒ അഡ്വ.തയ്യിബ് ഹുദവിയോട് ബന്ധുക്കള്‍ നിയമ സഹായം ആവശ്യപ്പെട്ടത്. ഇതു പ്രകാരം പ്രദേശത്തെ മുസ് ലിംകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും കുറ്റകൃത്യത്തിന്റെ ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും ഹരജി നല്‍കുമെന്ന് അഡ്വ.തയ്യിബ് ഹുദവി അറിയിച്ചു. അഭിഭാഷകനായ പി.എസ് സുല്‍ഫിക്കര്‍ അലി മുഖേനയാവും ഹരജി നല്‍കുക.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രദേശത്തെ തീവ്രഹിന്ദുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് മദ്‌റസയുടെ മുതവല്ലി മൗലാന മുഹമ്മദലി ജൗഹര്‍ അഡ്വ. തയ്യിബ് ഹുദവിയോട് വിശദീകരിച്ചു. ഇക്കാര്യങ്ങളും ഹരജിയില്‍ ഉള്‍പ്പെടുത്തുമെന്ന് അഡ്വ. വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment