ഗര്‍ഭകാലത്തെ രക്തസമ്മര്‍ദം കുഞ്ഞിന്റെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന്
ഗര്‍ഭകാലത്തെ മാതാക്കളിലെ അമിത രക്തസമ്മര്‍ദം പിറക്കുന്ന കുഞ്ഞിനെ ബാധിക്കുമെന്ന് പുതിയ പഠനം. ഹൈപര്‍ടെന്ഷനുള്ള മാതാക്കള്‍ക്ക് പിറക്കുന്ന കുഞ്ഞിന് ബുദ്ധിശക്തി കുറയുമെന്നാണ് ഫിന്‍ലാന്‍ഡിലെ ഹെലന്‍സ്കി സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്.  അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടെ ആരോഗ്യ ജേര്‍ണലായ ന്യൂറോളജിയുടെ പുതിയ ലക്കമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫിന്‍ലാന്‍ഡിലെ 398 മാതാക്കളെയും 1934 നും 1944 നുമിടയില്‍ പിറന്ന അവരുടെ മക്കളെയുമാണ് പഠനത്തിന് സാമ്പിളായി എടുത്തിരുന്നത്. ആശുപത്രി ഫയലുകള്‍ പരിശോധിച്ച് അമിത രക്തസമ്മര്‍ദമുണ്ടായിരുന്ന മാതാക്കളുടെ പേരുവിവരം ശേഖരിച്ചു. തുടര്‍ന്ന്  തുടര്‍ന്ന് അവര്‍ ജന്മം നല്‍കിയ മക്കളെ ഒരു പരീക്ഷണത്തിന് വിധേയമാക്കുക വഴിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാത്രി റായ്കുനീന്‍ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ നടക്കുന്ന ചില ശാരീരിക മാറ്റങ്ങളാണ് ഗര്‍ഭിണികളില്‍ അമിത രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter