ടി.വി കാണുന്നത് ആയുസ് കുറക്കുമെന്ന് പഠനം
അമിതമായി ടി.വി കാണുന്നത് മനുഷ്യന്റെ ആയുസ് കുറക്കുമെന്ന് പുതിയ പഠനം. ടി.വി കാണുന്നത് വഴി ഓരോ മണിക്കൂറിലും 22 മിനുട്ട് കുറയുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തന്നത്. 25 വയസ്സിന് മുകളിലുള്ള ദിവസവും ആറ് മണിക്കൂറിലേറെ ടി.വി കാണുന്നവരെയും ടി.വി പൂര്‍ണമായും ഉപേക്ഷിച്ചവരെയും കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. കുട്ടികളിലും ടി.വി കാണുന്നത് ദൂശ്യവശങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഗവേഷകര്‍ വിശദീകരിക്കുന്നില്ല. ടി.വി അമിതമായി കാണുന്നത് അലസത, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്ന് നേരത്തെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter