പച്ചക്കറി കഴിക്കുന്നത് അര്‍ബുദത്തെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം
- Web desk
- Oct 7, 2012 - 20:09
- Updated: Mar 12, 2017 - 07:42
ആഴ്ചയിലൊരിക്കലെങ്കിലും പച്ചക്കറി കഴിക്കുന്നത് വായയിലുണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കുമെന്ന് പുതിയ ഗവേഷണപഠനം. മെഡിക്കല്‍ ജേര്‍ണലായ അനല്‍ ഓഫ് ഓന്‍ടോളജിയുടെ പുതിയ ലക്കമാണ് ഗവേഷണറിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ആഹാരത്തിലെ പോഷകക്കുറവ് അര്‍ബുദത്തിന് കാരണമാകുന്നുണ്ടെന്ന് പുതിയപഠനം വ്യക്തമാക്കുന്നതായി ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ പറഞ്ഞു. പച്ചക്കറി കഴിക്കുന്നവരില്‍ വായാര്‍ബുദം ബാധിക്കാനുള്ള സാധ്യത കഴിക്കാത്തവരെ അപേക്ഷിച്ച് 17 ശതമാനം കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. വായക്ക് പുറമെ കിഡ്നി, ശ്വാസനാളം, സ്തനം തുടങ്ങിയ അവയവങ്ങളിലെയും അര്‍ബുദ ബാധയെ പച്ചക്കറികള്‍ക്ക് പ്രതിരോധിക്കാനാകുമെന്ന് പഠനം പറയുന്നുണ്ട്.
പച്ചക്കറികള്‍ കഴിക്കുന്ന ആളുകളില്‍ മൂത്രാശയസംബന്ധിയായ അര്‍ബുദങ്ങളും കാര്യമായി കുറവാണെന്ന് 2007 ല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കാന്‍സര്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തിയിരുന്നു. പച്ചക്കറി കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ സാധ്യതയും താരതമ്യേന കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment