തേന്‍ കുട്ടികളിലെ രാത്രി ചുമ തടയുന്നതായി പഠനം
വാഷിംങ്ടണ്‍: തേന്‍ ഉപയോഗിക്കുന്നത് ചെറിയ കുട്ടികളിലെ രാത്രി ചുമയെ തടയുന്നതായി അമേരിക്കയിലെ ചില ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഉറക്കിനെ ശല്യംചെയ്യുംവിധം രാത്രി സമയങ്ങളില്‍ സാധാരണ കുട്ടികളില്‍ കണ്ടുവരാറുള്ള ചുമക്ക് ഇത് സിദ്ധൗഷധമാണെന്നാണ് കണ്ടെത്തല്‍. മെഡിക്കല്‍ ബീജ് ക്ലൈം എന്ന വെബ്‌സൈറ്റിലൂടെയാണ് ഈ പഠനം പുറത്തുവന്നത്. കുട്ടികള്‍ക്കു രാത്രി നല്ല ഉറക്കം ലഭിക്കാനും കുര സമാനമായ ബുദ്ധിമുട്ടുകളില്‍നിന്നും മോചനം ലഭിക്കാനും തേന്‍ ചെറിയ നിലയില്‍ സേവിക്കുന്നത് സഹായകമായിരിക്കുമെന്ന് പഠനം പറയുന്നു. ഒന്നര വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഇത് അത്ര നല്ലതല്ലെങ്കിലും രണ്ടര വയസ്സ് കഴിഞ്ഞ കുട്ടികളില്‍ കൂടുതല്‍ ഫലം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഉറങ്ങുന്നതിന്റെ 30 മിനുട്ട് മുമ്പാണ് തേന്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍, ചുമയെ ശമിപ്പിക്കാന്‍മാത്രം തേനില്‍ അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം ഏതാണെന്നത് വ്യക്തമല്ലെന്നും പഠനം പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter