സമുഹവും ആരോഗ്യവും
രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം രോഗം വരാതെ നോക്കലാണ്‌എന്ന തത്വത്തെ മുന്‍നിര്‍ത്തി രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുമ്പ്‌കാലത്ത്‌ മുന്‍തൂക്കം കൊടുത്തിരുന്നു. വലിയ ചികിത്സാ സൗകര്യങ്ങള്‍വന്നതോടുകൂടി ജനങ്ങളില്‍ രോഗഭീതി കുറയുകയും രോഗം തടയാനുള്ള ജാഗ്രതകുറയുകയും ചെയ്‌തു. ജനങ്ങള്‍ ആരോഗ്യം സംരക്ഷിക്കുന്നതില്‍ അശ്രദ്ധരായി.ഇതുകൊണ്ട്‌ രോഗികള്‍ കൂടുന്നു. ഇന്ന്‌ കാണുന്ന രോഗങ്ങളില്‍ 72 ശതമാനത്തോളംജീവിതശൈലി രോഗങ്ങളാണ്‌. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഇതിനെഇല്ലാതെയാക്കാന്‍ സാധിക്കും. ആശുപത്രികള്‍ സേവന മേഖലയില്‍നിന്നും വ്യവസായമേഖലയിലേക്ക്‌ മാറിയതും ആശുപത്രികള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്‌.ആശുപത്രികള്‍ കൂടിയത്‌കൊണ്ട്‌ രോഗികള്‍ കുറയുകയല്ല മറിച്ച്‌ കൂടുകയാണ്‌ചെയ്യുക. കാരണം ഈ ആശുപത്രികളില്‍ രോഗപ്രതിരോധത്തേക്കാള്‍ പ്രാധാന്യംരോഗചികിത്സക്കാണ്‌.ഭക്ഷണം ഔഷധമാകുന്നത്‌ അത്‌ ജീവിക്കാന്‍ വേണ്ടി കഴിക്കുമ്പോഴാണ്‌. അത്‌വിഷമാകുന്നത്‌ ഭക്ഷിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌. ഭൂരിഭാഗം ജനങ്ങളുംഇന്ന്‌ ജീവിക്കുന്നത്‌ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ്‌. അമിതഭോജനം, കൃത്രികആഹാരങ്ങളുടെ കടന്ന്‌ കയറ്റം, ധൃതിപിടിച്ച്‌ ഭക്ഷണം കഴിക്കല്‍, അമിതമായകൊഴുപ്പിന്റെ ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണരീതികള്‍ തുടങ്ങിയവനാശത്തിലേക്ക്‌ നയിക്കുന്നു. മധുരം, ഉപ്പ്‌, എണ്ണ ഇത്‌ മൂന്നും അധികമായാല്‍വിഷമാണ്‌.ഭക്ഷണം കഴിക്കുന്നതുപോലെ നിര്‍ബന്ധമായും കഴിക്കേണ്ടതല്ല മരുന്നുകള്‍.രോഗങ്ങള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ്‌ പ്രധാനം. ഓരോ രോഗത്തിന്റെയുംലക്ഷണങ്ങളും സാധ്യതകളും മെഡിക്കല്‍ സയന്‍സില്‍ പറയുന്ന സ്ഥലത്ത്‌ തന്നെഅത്‌ വരാതിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും പറയുന്നുണ്ട്‌. പക്ഷേ, പ്രതിരോധ മാര്‍ഗങ്ങളുടെ ബോധവര്‍കരണത്തിന്‌ വേണ്ടത്ര പ്രാധാന്യം ഡോക്ടര്‍മാര്‍ നല്‍കുന്നില്ല. ജനങ്ങള്‍ അതിന്‌ ചെവിയും കൊടുക്കുന്നില്ല. കാരണം രോഗംവന്നാല്‍ ചികിത്സക്കുന്നതിലാണ്‌ എല്ലാവര്‍ക്കും ശ്രദ്ധ. അതിലാണല്ലോ ലാഭം.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം അറിവ്‌നേടലാണ്‌. രോഗത്തെക്കുറിച്ചും വരാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുംബോധമുണ്ടായാല്‍ പ്രഥമ ഘട്ടം കഴിഞ്ഞു. പിന്നെ ശരിയായ ഭക്ഷണരീതി. വിശന്നാല്‍മാത്രം ഭക്ഷണം കഴിക്കുക, അമിതമായി കഴിക്കാതിരിക്കുക (ഇവിടെപ്രവാചകാധ്യാപനങ്ങള്‍ വളരെയേറെ പ്രസക്തിയുള്ളതാണ്‌. പക്ഷേ, പ്രവാചകന്റെഅനുയായികള്‍ എന്ന്‌ പറയുന്നവര്‍ തന്നെ വിപരീതം ചെയ്യുന്നത്‌) ജീവിതശൈലിയില്‍ ശരിയായ രീതിയിലുള്ള ഒരു ചിട്ട ഉണ്ടാക്കുക, മാനസിക സംഘര്‍ഷങ്ങള്‍ലഘൂകരിക്കാന്‍ ദൈവചിന്ത മനസ്സില്‍ വളര്‍ത്തുക എന്നിവ പ്രതിരോധശേഷിവര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന ഘടകങ്ങളാണ്‌. പകര്‍ച്ചവ്യാധികള്‍ക്കെതിരെരോഗപ്രതിരോധ കുത്തിവെപ്പും നല്ലതാണ്‌.രോഗപ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള സംഘടിതമായ പ്രചരണങ്ങളെക്കുറിച്ച്‌അറിവും ചര്‍ച്ചയും ആവശ്യമാണ്‌. ആരോഗ്യസംരക്ഷണമാണ്‌പ്രചരിക്കപ്പെടുന്നതെങ്കിലും പൂര്‍ണ്ണമായും അതല്ല. രോഗപ്രതിരോധകുത്തിവെപ്പില്‍ മലപ്പുറം ജില്ല വളരെ പിന്നിലായതിന്റെ കാരണങ്ങള്‍അന്വേഷിക്കേണ്ടതുണ്ട്‌. ഒരു പ്രധാന കാരണം മലപ്പുറത്തുകാര്‍പ്രതിരോധകുത്തിവെയ്‌പ്പുകളുടെ ഗുണങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നതിന്‌പകരം അവയുടെ ദോഷഫലങ്ങള്‍ മാത്രം കാണുകയും അതിന്‌ പ്രചരണം കൊടുക്കുകയുംചെയ്‌തതാണ്‌. മലപ്പുറത്തുകാര്‍ പ്രചരണങ്ങള്‍ക്ക്‌ പെട്ടെന്ന്‌അടിമപ്പെടുന്നതായാണ്‌ കാണുന്നത്‌. മലപ്പുറത്തുകാരുടെ ആരോഗ്യംസംരക്ഷിക്കേണ്ടതില്ല എന്ന ഹിഡന്‍ അജണ്ട ഇതിന്‌ പിന്നിലുണ്ടോ എന്ന്‌സംശയിക്കണം. കാരണം വിവിധ പേരുകളില്‍ കുത്തിവെയ്‌പ്പിനെതിരെസംഘടിക്കുന്നവരുടെ പ്രവര്‍ത്തനം കൂടുതലായും മലബാറിലാണ്‌ കാണുന്നത്‌.തെക്കല്‍ ജില്ലകളില്‍ ഇവരുടെ പ്രവര്‍ത്തനം കാണുന്നില്ല. ഗര്‍ഭിണികളായാല്‍കുത്തിവെയ്‌പ്പ്‌ എടുക്കുന്ന സ്‌ത്രീകള്‍ പ്രസവിച്ച്‌ കഴിഞ്ഞാല്‍ അവരുടെകുട്ടികള്‍ക്ക്‌ കുത്തിവെയ്‌പ്പ്‌ നടത്താത്തത്‌ വിരോധാഭാസമാണ്‌. കണക്കുകള്‍പരിശോധിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ കുത്തിവെയ്‌പ്പ്‌ എടുക്കുന്നതില്‍അശ്രദ്ധരാവുന്നത്‌ അശ്രദ്ധരാവുന്നത്‌ 92 ശതമാനവും മുസ്‌ലിംകളാണ്‌.അതില്‍തന്നെ മദ്‌റസാ അദ്ധ്യാപകരുടെ കുട്ടികളാണ്‌ കൂടുതലും. ഹജ്ജിന്‌പോകുമ്പോള്‍ വയസ്സായവര്‍ക്ക്‌ തുള്ളിമരുന്ന്‌ കൊടുക്കുന്നതും കുത്തിവെപ്പ്‌എടുക്കുന്നതും രോഗപ്രതിരോധത്തിന്റെ ഭാഗമാണ്‌. പക്ഷേ, സ്വന്തംകുട്ടികള്‍ക്ക്‌ രോഗപ്രതിരോധ കുത്തിവെയ്‌പ്പ്‌ നടത്തുന്നില്ല. കാരണം, കുത്തിവെച്ചാല്‍ കുട്ടി കരയും അല്ലെങ്കില്‍ പനിക്കും! കുത്തിവെച്ചാല്‍ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ലക്ഷത്തില്‍ ഒന്ന്‌ മാത്രമാണ്‌ പനി, വേദനതുടങ്ങിയവ. അതിനു സാധാരണ ഉണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള മരുന്ന്‌ കൊടുത്താല്‍മതി. ആക്‌സിഡന്റ്‌ ഉണ്ടാകും എന്ന കാരണത്താല്‍ ബസ്സില്‍ പോകാതെകാളവണ്ടിയില്‍ പോകണം എന്ന്‌ പറയുന്നപോലെയാണ്‌ കുത്തിവെയ്‌പ്പ്‌ വിരുദ്ധരുടെവാദം. ഇതിന്‌ നമ്മുടെ സമൂഹം അറിയാതെ അടിമപ്പെട്ടതുകൊണ്ടാണ്‌കുത്തിവെപ്പില്‍ നാം പിന്നിലായത്‌. ഡിഫ്‌ത്തീരിയ (കാളികാവ്‌), 2000-ല്‍പോളിയോ (കുണ്ടോട്ടി), കുട്ടികളിലെ ടെറ്റനസ്‌ (നിലമ്പൂര്‍) എന്നീ രോഗങ്ങള്‍മലപ്പുറം ജില്ലയില്‍ മാത്രമാണ്‌ കാണുന്നത്‌. രോഗപ്രതിരോധ കുത്തിപ്പെ്‌രംഗത്ത്‌ നാം മുന്നേറിയാല്‍ മാത്രമേ കുത്തിവെപ്പിലൂടെ എടുക്കാന്‍പ്രതിരോധിക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാനാവൂ. ഇതിന്‌ ശക്തമായബോധവല്‍ക്കരണമാണ്‌ ആവശ്യം. റെയ്‌ഞ്ചടിസ്ഥാനത്തില്‍ ആരോഗ്യ സന്ദേശ റാലിസംഘടിപ്പിക്കല്‍. സ്‌പെഷ്യല്‍ കുത്തിവെയ്‌പ്പ്‌ ക്ലാസുകള്‍ സംഘടിപ്പിക്കല്‍എന്നിവ പരിഹാരമാര്‍ഗങ്ങളായി കാണാവുന്നതാണ്‌. ഇതിന്‌ പഞ്ചായത്തിലെപ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്‌.സാധാരണ കാണുന്ന മാരകമായ അസുഖങ്ങളില്‍ പകരുന്നവയും അല്ലാത്തവയുമുണ്ട്‌. എയ്‌ഡ്‌സ്‌ ഒരു പകര്‍ച്ചവ്യാധിയില്‍പെട്ട അസുഖമാണ്‌. (കമ്മ്യൂണിക്കബ്‌ള്‍ഡിസീസ്‌) അത്‌ പടരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്‌.എന്നാല്‍ കാന്‍സര്‍ പകരുന്ന രോഗമല്ല. (നോന്‍ കമ്മ്യൂണിക്കബ്‌ല്‍ ഡിസീസ്‌)കാന്‍സര്‍ കൂടുതല്‍ കണ്ടുവരുന്നുണ്ട്‌. ഫാസ്റ്റ്‌ ഫുഡ്‌ സംസ്‌കാരം, കൃത്രിമഭക്ഷണങ്ങള്‍, കൃത്രിമ കളറുകള്‍, ഫാഷന്‍ ഭ്രമം, ദോഷകരമായ ഭക്ഷണ രീതികള്‍, പുകവലി, മദ്യപാനം എന്നിവ ക്യാന്‍സര്‍ ഉണ്ടാക്കുന്നു. ജീവിതരീതിയില്‍ മാറ്റംവരുത്തിയാല്‍ ഭൂരിഭാഗം ക്യാന്‍സറുകളെയും നമുക്ക്‌ തടഞ്ഞ്‌ നിര്‍ത്താന്‍സാധിക്കും. ക്യാന്‍സറിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും നേരത്തെ രോഗംകണ്ടുപിടിച്ച്‌ ചികിത്സിക്കാനും വിവിധ പദ്ധതികല്‍ ഇന്ന്‌ നിലവിലുണ്ട്‌.അസുഖങ്ങളെക്കുറിച്ചുള്ള അമിതമായ ആശങ്കകള്‍ ആരോഗ്യമാസികകള്‍ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത്‌ ജനങ്ങള്‍ക്ക്‌ അല്‍പ വിവരങ്ങള്‍നല്‍കുന്നതുകൊണ്ടാണ്‌. വിഷയങ്ങളെക്കുറിച്ച്‌ പൂര്‍ണമായ വിധത്തില്‍ആരോഗ്യവിദ്യാഭ്യാസം നല്‍കിയാല്‍ ജനങ്ങള്‍ക്ക്‌ ആശങ്ക ഉണ്ടാവില്ല. സ്‌കൂള്‍വിദ്യാഭ്യാസം തൊട്ട്‌ തന്നെ നല്ല ആരോഗ്യ ശീലങ്ങല്‍ വളര്‍ത്തിയെടുക്കാന്‍നമുക്ക്‌ കഴിയണം. ആരോഗ്യരംഗത്ത്‌ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ടവിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. ഇല്ലെങ്കില്‍ വിപരീത ഫലംഉണ്ടാക്കും. ആധുനിക ഇലക്‌ട്രോണിക്‌ സംവിധാനത്തിന്റെയുംഇന്റര്‍നെറ്റിന്റെയും കടന്ന്‌ കയറ്റത്തില്‍ മൂല്യങ്ങള്‍ക്ക്‌ വിലകല്‍പിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി ജീവിത ശീലങ്ങള്‍നന്നാക്കുകയും ചെയ്‌താല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും എന്നതിരിച്ചറിവ്‌ വളരെ പ്രധാനമാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter