പിഎസ്‌സിയുടെ മുസ്‌ലിം വിരുദ്ധ ചോദ്യം: 3 ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം: ഇന്ത്യയിൽ കോവിഡ് വ്യാപിക്കാൻ കാരണമായ നിസാമുദ്ദീന്‍ സമ്മേളനം എവിടെയാണ് നടന്നതെന്ന സംഘപരിവാർ അജണ്ടക്ക് സമാനമായ ചോദ്യം പിഎസ്‌സി ബുള്ളറ്റിനിൽ ഉള്‍പ്പെടുത്തിയതിന് മൂന്ന് ജീവനക്കാരെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് നീക്കം ചെയ്തു. പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് പിഎസ്സി ബുള്ളറ്റിന്റെ പ്രസിദ്ധീകരണ ചുമതലയില്‍നിന്ന് നീക്കിയിരിക്കുന്നത്. വിവാദമായ ചോദ്യം വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇവര്‍ക്കെതിരെ അന്വേഷണംനടത്തി അച്ചടക്കനടപടി സ്വീകരിക്കാനും തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. ഏപ്രില്‍ 15–-ാം ലക്കത്തില്‍ സമകാലികം പംക്തിയിലാണ് വിവാദചോദ്യം ഉള്‍പ്പെട്ടത്. അടച്ചുപൂട്ടല്‍ ഘട്ടത്തില്‍ ഓഫീസ് പ്രവര്‍ത്തനത്തിന് പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഗുരുതര പിഴവിന് നീതീകരണമില്ലെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും കമീഷന്‍ അറിയിച്ചു. സംഭവത്തെ പിഎസ്‌സി ഗൗരവത്തോടെ കാണുന്നതായും അതുകൊണ്ടാണ് മാതൃകാപരമായ നടപടി സ്വീകരിച്ചതെന്നും ചെയര്‍മാന്‍ എം സക്കീർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter