മക്ക മസ്ജിദ് സ്‌ഫോടനക്കേസ് ; വിധിപറഞ്ഞ ജഡ്ജി ബി.ജെ.പിയിലേക്ക്

മക്ക മസ്ജിദ് ബോംബ് സ്‌ഫോടനക്കേസില്‍ വിധി പ്രസ്ഥാവിച്ച ജഡ്ജി ബി.ജെ.പി രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ട്. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി കെ. രവീന്ദര്‍ റെഡ്ഡി വിധി പ്രസ്താവിച്ച്  മണിക്കൂറുകള്‍ക്കകം രാജിവെച്ചിരുന്നു. 

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ പലരാഷ്ട്രീയ പാര്‍ട്ടികളും പുതുമുഖങ്ങളെ പരീക്ഷിക്കാനിരിക്കയാണ് മുന്‍ ജഡ്ജ് കൂടിയായ ഇദ്ധേഹം ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

മക്കമസ്ജിദ് കേസില്‍ കുറ്റാരോപിതരായ സ്വാമി അസിമാനന്ദയെയും കൂട്ടരെയും ഹൈദരബാദ് കോടതിയില്‍ വെച്ച് പ്രതികളെ വെറുതെ വിടാന്‍ ഉത്തരവ്  നല്‍കിയിരുന്നു.
2007 മെയ് 18 നാണ് ചാര്‍മിനാറിനടുത്തെ മക്ക മസ്ജിദല്‍ ചരിത്ര പ്രധാനമായ  സ്‌ഫോടനം നടന്നത്. 9 പേര്‍ കൊല്ലപ്പെടുകയും 58പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2009 ല്‍ കേസ് സി.ബി.ഐ ക്ക് കൈമാറുകയായിരുന്നു, സി.ബി.ഐ യുടെ അന്വേഷണത്തിലാണ് സ്വാമി അസിമാനന്ദ,ദേവന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ്മ തുടങ്ങിയവര്‍ കുറ്റാരോപിതാരണെന്നു കണ്ടെത്തിയത്. നേരത്തെ നടന്ന മാലഗാവ് സ്‌ഫോടനത്തിലും ഇവരെ പ്രതികളായി പിടിക്കപ്പെട്ടിരുന്നു.
ഈ അഞ്ചു പേരെയും റെഡ്ഡി വെറുതെവിടാന്‍ ഉത്തരവിടുകയായിരുന്നു.

ജഡ്ജിയുടെ ബി.ജെ.പി ചേരലിനെ കുറിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി അഭിപ്രായപ്പെട്ടത് കേസിന്റെ വിധി പറഞ്ഞതിന്റെ പ്രതിഫലമാണിതെന്നാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter