അല്‍അഖ്‌സ  മസ്ജിദിനടുത്തെ ഇസ്രയേല്‍ അതിക്രമങ്ങളെ അപലപിച്ച് ജോര്‍ദാന്‍

അല്‍ അഖ്‌സ മസ്ജിദിന് സമീപം ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ച് ജോര്‍ദാന്‍. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇസ്രയേലിന്റെ ലംഘനങ്ങളെ അപലപിച്ചത്.

അല്‍ അഖ്‌സ മസ്ജിദിനടുത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള അവകാശം ഫലസ്ഥീനിനാണ്, ഇസ്രയേല്‍ അധിനിവേശം നടത്തുകയും അധികാരം പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നതെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സുഫ്യാന്‍ അല്‍ ഖുദാത്ത് പറഞ്ഞു.

അല്‍ അഖ്‌സ മസ്ജിദിലെ വികസന പ്രക്രിയകള്‍ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം ജറൂസലം ഔഖാഫ് വകുപ്പിന് കീഴിലാണെന്നും ഖുദാത്ത് വ്യക്തമാക്കി.
മസ്ജിദിനും ആരാധകര്‍ക്കും ഭീഷണിയാവുന്ന തരത്തിലുള്ള ഇസ്രയേല്‍ പ്രവര്‍ത്തനങ്ങളെ അദ്ധേഹം രൂക്ഷമായ ഭാഷയില്‍  ആക്ഷേപിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter