കേന്ദ്ര ഹജ്ജ് കമ്മറ്റി പുനസംഘടന ജൂണില്‍

കേന്ദ്ര ഹജ്ജ് കമ്മറ്റി പുനസംഘടന ജൂണ്‍മാസത്തില്‍ നടക്കും. കൂടുതല്‍ തീര്‍ത്ഥാടകരെ ഹജ്ജിനയക്കുന്ന കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് പ്രതിനിധികളെ തെരെഞ്ഞെടുക്കും. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് കേരളത്തെ കൂടാതെയുള്ള മറ്റു രണ്ടു സംസ്ഥാനങ്ങള്‍. 

സംസ്ഥാന ഹജ്ജ് കമ്മററിയിലുളള അബ്ദുല്‍ ഹമീദിനാണ് കേരളത്തില്‍ നിന്നുള്ള സാധ്യതയായി പരിഗണിക്കുന്നത്.
2016 ജൂണിലാണ് ചൗധരി മെഹ്ബൂബ് അലി ചെയര്‍മാനായുള്ള കേന്ദ്രഹജ്ജ് കമ്മറ്റി ചുമതലയേറ്റത്. വരുന്ന ജൂണില്‍ ഈ കമ്മറ്റിയുടെ കാലാവധി അവസാനിക്കും.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter