ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറാജോസഫ്

ഭാരതീയ ജനതാപാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാഹിത്യകാരിയുമായ സാറാജോസഫ്. ഇക്കാലത്ത് സത്യത്തിന് പ്രാധാന്യമില്ലെന്നും നുണക്കാണ് പ്രധാന്യമെന്നും നുണകള്‍ പ്രചരിപ്പിക്കുന്ന ദൗത്യം ബി.ജെ.പി ഏറ്റെടുത്തിരിക്കുകയാണെന്നും സാറാജോസഫ് വ്യക്തമാക്കി.

ലിംഗ സമത്വം ഉറപ്പാക്കി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടത്തിയ സ്ത്രീകളുടെ ആത്മാഭിമാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിച്ചത് അധികാരമോഹമാണെന്നുംഎല്ലാ തരത്തിലുളള ജാതിവിരുദ്ധ പോരാട്ടങ്ങലും ലിംഗസമത്വ പോരാട്ടങ്ങളും വിലപ്പെട്ട വോട്ടു ബാങ്കുകളായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter