മേരാ ഭാരത് മഹാന്‍..

സെപ്തംബര്‍7ന് ഇന്ത്യക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പ്രധാനമന്ത്രി മുതല്‍ കുട്ടികളുടെ പ്രതിനിധികളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ വരെയുള്ളവര്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബംഗളൂരുവിലെ മിഷന്‍സ് ഓപ്പറേഷന്‍സ് കോംപ്ലക്‌സിലെ വിശാലമായ ശീതീകരിച്ച ഹാളിനുള്ളിലും അവര്‍ വിയര്‍ത്തിരിക്കുകയായിരുന്നു. ഉദ്വേഗത്തിന്റെ ആ മുള്‍ മുനയില്‍ നിന്നും താഴേട്ടോ മേലോട്ടോ എന്നറിയുവാനുള്ള ജിജ്ഞാസ വിജ്രംബിച്ചു നില്‍ക്കെ മോണിറററുകളില്‍ സാങ്കേതിക തടസ്സം എന്നു തെളിഞ്ഞതോടെ അവരുടെ മുഖങ്ങള്‍ താഴ്ന്നു.ചന്ദ്രോപരിതലത്തില്‍ നിന്നും വെറും മുപ്പതുകിലോമീററര്‍ അകലെവരെ എത്തി ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ലാന്‍ഡറില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ നിലച്ചതോടെ ആധിയായി. മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തിനാനൂറ് കിലോമീററര്‍ അകലെയുള്ള ലാന്‍ഡറുമായുള്ള ബന്ധം തേടി ഐ.എസ്.ആര്‍.ഒയുടെ തരംഗങ്ങള്‍ തലങ്ങുംവിലങ്ങും പാഞ്ഞുവെങ്കിലും ബന്ധം പുനസ്ഥാപിക്കാനായില്ല. 

ചാന്ദ്രികദൗത്യത്തില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കാലുകുത്തുന്ന ആദ്യരാജ്യമായുംചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ലോകത്തിന്റെശൂന്യാകാശദൗത്യങ്ങളുടെ ഭൂപടത്തില്‍ഇടംപിടിക്കുവാനുള്ളമോഹംഇതോടെവാടി. കഴിഞ്ഞ ജൂലൈ 22ന്‌തൊടുത്തുവിട്ട ചാന്ദ്രയാന്‍രിനെയും വഹിച്ച് ജി.എസ.് എല്‍വി മൂന്ന് കുതിച്ചതും അതില്‍ നിന്ന് വിക്രം എന്ന ഓര്‍ബിറററിനെ വേര്‍പെടുത്തി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ഇറക്കിയതും അതില്‍ നിന്ന് പ്രഗ്യാന്‍ എന്ന ലാന്‍ഡര്‍റോവറിനെ വേര്‍പെടുത്തിയതും തുടര്‍ന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുവാന്‍ തുടങ്ങിയതും ഇറങ്ങിയിറങ്ങി അത് കേവലം രണ്ടരകിലോമീററര്‍ അടുത്തെത്തിയതുംവരെ കാര്യങ്ങളെല്ലാം ഇന്ത്യയുടെ ശാസ്ത്രജ്ഞന്‍മാര്‍ ഗണിച്ചതു പോലെ തന്നെയായിരുന്നു. വെറും മൂന്നു മിനിററുനുള്ളില്‍ റോവറിനെ കൊണ്ടു പേയി ഇറക്കേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള വിവരബന്ധം മുറിഞ്ഞു.അതോടെയായിരുന്നു നിരാശ ഇന്ത്യന്‍ സിരകളിലൂടെ അടിച്ചുകയറിയത്.ചാന്ദ്രദൗത്യത്തില്‍ പക്ഷെ, ഈ നിരാശയുടെ അര്‍ഥം ചെറിയ ഒരുഞെട്ടല്‍ എന്നു മാത്രമാണ്. കാരണംലോകത്ത് പലരാജ്യങ്ങളും നടത്തിയിട്ടുള്ള ദൗത്യ ശ്രമങ്ങളില്‍ഏതാണ്ട് പകുതി മാത്രമേവിജയിച്ചിട്ടുള്ളൂ എന്നതാണ് അനുഭവം.അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ സംജാതമാകുമ്പോള്‍ ശാസ്ത്രലോകവും ശാസ്ത്രബോധമുള്ളവരും നോക്കുക എവിടെവരെ എത്തുവാന്‍ കഴിഞ്ഞു എന്നതിലേക്കാണ്.അതിനാല്‍ ലക്ഷ്യത്തിലെത്തിയില്ല എന്നത് ഒരു ഞെട്ടലില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. അതുകൊണ്ടുതന്നെയാണ് ചാന്ദ്രയാന്‍ രണ്ടിന്റെ ദൗത്യം 95ശതമാനത്തിലധികം വിജയം തന്നെയാണ് എന്നു പറയുന്നതും. ചാന്ദ്രയാന്റെ ഓര്‍ബിററര്‍ ചന്ദ്രന്റെ വെറും നൂറുകിലോമീററര്‍ അടുത്ത്എത്തി. അതില്‍ നിന്നുംവേര്‍പെട്ട ലാന്റര്‍ വെറും മുപ്പതുകിലോമീററര്‍ അടുത്തുവരെ എത്തി.അവിടെ നിന്നും വെറും രണ്ടര കിലോമീററര്‍ കൂടി ഇറങ്ങിയാല്‍ ചന്ദ്രനില്‍ കാലുകുത്താവുന്ന അത്ര അടുത്ത് അഥവാ വെറും മൂന്നു മിനിററില്‍ താഴെ മാത്രംസമയം മാത്രം ലാന്റിംഗിനു വേണ്ടിയിരുന്ന അത്രയും അടുത്തെത്തി.അപ്പോഴായിരുന്നു ഓര്‍ബിറററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇങ്ങനെ ഗണിക്കുവാനും പെട്ടെന്നുതന്നെ ഞെട്ടലില്‍ നിന്നു മുക്തരായി തങ്ങളുടെ മുഴുവന്‍ കഴിവുകളും പുറത്തെടുത്ത് ശാസ്ത്രജ്ഞന്‍മാര്‍ കഠിനശ്രമം നടത്തി. അതിന്റെ ഫലം കാണുകയും ചെയ്തു.ഒരു ഇരുപത്തിനാലുമണിക്കൂര്‍ കഴിയും മുമ്പ് വിക്രം ലാന്‍ഡറിനെ ഇസ്‌റോകു പിടിക്കുക തന്നെ ചെയ്തു.മാത്രമല്ല ഓര്‍ബിററര്‍ ഉപയോഗിച്ച് ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രമെടുക്കുകയും ചെയ്തു. ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രമാണ് തെര്‍മല്‍ ചിത്രങ്ങള്‍. കിട്ടിയ സിഗ്‌നല്‍ ദുര്‍ബലമാണ് എന്ന പ്രശ്‌നമു്ണ്ട്.എങ്കിലും ചിത്രമെടുക്കാവുന്ന അത്ര ശക്തിയൊക്കെയുള്ള സിഗ്‌നലാണ് എന്ന ആശ്വാസം കൂടെയുണ്ട്. ലാന്‍ഡറിലെ റോവര്‍ ഉപയോഗിച്ച് പര്യവേക്ഷണം നടത്തുവാന്‍ സഹായകമാകും വിധത്തില്‍ തന്നെയാണോ ലാന്‍ഡര്‍ ഇറങ്ങിയത് എന്നും മററും വരും നാളുകളില്‍ മാത്രം തെളിയുന്ന കാര്യങ്ങളാണ്. കാരണം അതൊരു വലിയ വെല്ലുവിളിതന്നെയാണ്.978 കോടിരൂപയും വര്‍ഷങ്ങളുടെ ശാസ്ത്രജ്ഞന്‍മാരുടെ അധ്വാനവും ലോകരാജ്യങ്ങളുടെ മുമ്പില്‍ സ്വന്തം അസ്തിത്വം അഭിമാനപൂര്‍വ്വം സ്ഥാപിക്കുവാനുള്ള 120 കോടി ജനങ്ങളുടെ പ്രതീക്ഷയും എല്ലാം പൂര്‍ണ്ണാര്‍ഥത്തില്‍ അപ്പോഴേ യാഥാര്‍ഥ്യമാകൂ. ഇനി അത്രവരെ ഈ ദൗത്യത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍പോലും ഒരു ഇന്ത്യക്കാരനും വിഷമിക്കേിവരില്ല. കാരണം അത്രയും വലിയ ആത്മധൈര്യവും മിടുക്കുമാണ് ഇന്ത്യ കാണിച്ചു കഴിഞ്ഞത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ രണ്ട് ലക്ഷ്യമിട്ടത് ചന്ദ്രന്റെ ദള്ളിണ ധ്രുവത്തെയായിരുന്നു. ആധുനിക ശാസ്ത്രത്തിനു ഇതിനകം ലഭിച്ചിട്ടുള്ള വിവരങ്ങളനുസരിച്ച് വളരെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഭാഗമാണിത്. അവിടത്തെ ഒരു രാത്രി ഭൂമിയിലെ പതിനാലു ദിവസങ്ങള്‍ക്കു സമാനമാണ്.സൂര്യവെളിച്ചം ഒരിക്കല്‍ കെട്ടാല്‍ പിന്നെ പതിനാലുദിവസംകഴിഞ്ഞേ വീണ്ടുംതെളിയൂ. അതിനാല്‍ മഞ്ഞു കെട്ടിക്കിടക്കുന്ന കാലവസ്ഥയും പശിമയുള്ള ഭൂപ്രകൃതിയുമാണ് അവിടെയുള്ളത്. മാത്രമല്ല ഉപരിതലം ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നതുപോലെ ഗര്‍ത്തങ്ങള്‍ നിറഞ്ഞതുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇത്തരമൊരു ദൗത്യം വിജയിക്കുക എന്നതിനു പരിമിതിയുണ്ട്. അതിനാല്‍ തൊട്ടടുത്തുവരെ എത്തി എന്നത് വലിയ വിജയം തന്നെയാണ്.പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം. ഇന്ത്യയുടെ ശൂന്യാകാശ ദൗത്യങ്ങള്‍ ഒരുസെര്‍ച്ച് എഞ്ചിനിലിട്ടാല്‍ കിട്ടുന്ന ചിത്രങ്ങളില്‍ ഒരു സൈക്കിളിനു പിന്നില്‍ ഒരു കൊച്ചു റോക്കററും കയററി ഒപ്പമുള്ള മറെറാരാളോട് വര്‍ത്തമാനവും പറഞ്ഞു നടന്നുപോകുന്ന ഒരാളുടെ ചിത്രം കാണാം. 1963 നവംബര്‍ 21ന് തിരുവനന്തപുരത്തെ തുമ്പറോക്കററ് വിക്ഷേപണ നിലയത്തില്‍ നിന്നും വിക്ഷേപിക്കുവാനുള്ള റോക്കറേറാ അതിന്റെ പ്രധാന ഭാഗമോ വിക്ഷേപണതറയിലേക്ക് കൊണ്ടു പോകുന്ന ചിത്രമാണത്. അത്ര ദയനീയമായ സാഹചര്യത്തില്‍ നിന്നുവളര്‍ന്നാണ് നാം സ്വയമായി ഉപഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന വളര്‍ച്ചയില്‍ വെറും അരനൂററാണ്ടിനിടെ എത്തിച്ചേര്‍ന്നത്. അങ്ങനെ ഒരുആപേക്ഷിക നിരീക്ഷണം നടത്തിയാല്‍ ചാന്ദ്രയാന്‍ രണ്ട് വലിയ വിജയം തന്നെയാണ്. ഓരോ ഇന്ത്യക്കാരന്റെയും വളര്‍ച്ചയാണത്.ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനിക്കുവാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട. ഇത്രയും പറഞ്ഞത് ഒരു ആമുഖം മാത്രമാണ്. നമ്മുടെ ബൈനാക്കുലറിലൂടെ നാം നോക്കുന്നത് പക്ഷെ, മറെറാരിടത്തേക്കാണ്.വിജയിച്ചാലും ഇല്ലെങ്കിലും ഇത്തരം പര്യവേക്ഷണങ്ങളെ ഇന്ത്യയിലേയും ലോകത്തെ തന്നെയും മഹാഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ എങ്ങനെ കാണുന്നു എന്നിടത്തേക്കാണത്. സ്വാധീനിച്ചാലും ഇല്ലെങ്കിലും ഇത്തരം ശാസ്ത്രീയമായ മുന്നേററങ്ങളോടുള്ള അവരുടെ സമീപനം എന്തായിരിക്കും എന്നത ്ഒരുകൗതുക ചിന്ത തന്നെയാണ്. അവിടേക്കാണ് നാം പറഞ്ഞു പറഞ്ഞു വരുന്നതും. അങ്ങനെചോദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ മതങ്ങള്‍ക്കനുസരിച്ച് മതവിശ്വാസികളുടെ ഇടയില്‍ വ്യത്യസ്ഥമായ പ്രതികരണമുാകുവാനാണ് സാധ്യത. ശരിക്കും ദൈവികത പൂര്‍ണ്ണാര്‍ഥത്തില്‍ തെളിയിക്കുവാന്‍ കഴിയാത്ത മതങ്ങളും പേറി നടക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാമാണങ്ങളുടെ വെളിച്ചത്തില്‍ ഒററവാക്കില്‍ പ്രതികരിക്കുവാന്‍ കഴിയില്ല.ഇത്തരംപ്രശ്‌നങ്ങള്‍ പണ്ടേ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏററവും വലിയ മതവിഭാഗമായ ക്രിസ്തീയരുടെഅനുഭവംഅതായിരുന്നു. ഭൂമിഉരുണ്ടതാണെന്നും അത് ഒരു പ്രത്യേക കണക്കനു വിധേയമായി ചലിക്കുന്നുണ്ട് എന്നും പറഞ്ഞ ശാസ്ത്രജ്ഞര്‍ അവരുടെ മുമ്പില്‍ ഒററപ്പെട്ടു. ഭൗതികശാസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല മററു ശാസ്ത്രങ്ങളുടെ കാര്യത്തിലും ഇങ്ങനെണ്ടായി. അങ്ങനെയാണല്ലോ മതവും ശാസ്ത്രവും രണ്ടാണ് എന്നധ്വനി ലോകത്തുയര്‍ന്നത്. അറിവുകളെ മതപരം ഭൗതികം എന്നിങ്ങനെ വേര്‍തിരിക്കപ്പെട്ടത്.സാമൂഹ്യകാര്യങ്ങളെ ദൈവത്തിനും സീസര്‍ക്കുമായി പപ്പാതിയായി പങ്കുവെച്ചത്. പള്ളിയുടെയും പട്ടക്കാരുടെയും ഈ നിലപാടുകള്‍ അവര്‍ക്കുതന്നെ വിനയായിമാറി എന്നതു മറെറാരു ചരിത്രം. കനത്ത ഇരുമ്പു മറകള്‍ ഉയര്‍ത്തുകയും മതനിന്ദയുടെ കണ്ണുകാട്ടി ഭയപ്പെടുത്തുകയും ചെയ്ത് ശാസ്ത്രത്തെ പടിയടച്ചു പിണ്‍ഢംവെച്ചു.അല്ലായിരുന്നുവെങ്കില്‍ ലോകം ശാസ്ത്രീയമായി ഇതിനേക്കാളുമെത്രയോ വികസിച്ചിരുന്നേനെ. മററു മതങ്ങള്‍ക്കാവട്ടെ ഇത്തരം കാര്യങ്ങളില്‍ ഒരു പ്രത്യേക വികാരവുമില്ല. ഒരര്‍ഥത്തില്‍ അവര്‍ക്കും മതം വേറെയും ശാസ്ത്രം വേറെയുമാണ്.എന്നാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വ്യക്തമായമറെറാന്നാണ്.ഇത്തരം കണ്ടുപിടുത്തങ്ങള്‍ ഓരോന്നും ഇസ്‌ലാമിനെ സന്തോഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം ഓരോ കണ്ടുപിടുത്തങ്ങള്‍ നടക്കുമ്പോഴും മനുഷ്യന്‍ പുതിയ പുതിയ നിഗൂഢതകളുടെ മുമ്പിലാണ് എത്തിപ്പെടുന്നത്. ഓരോന്നിനുമുള്ള ഉത്തരംതേടി അവന്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവന്‍ അതിനേക്കാളും സങ്കീര്‍ണ്ണമായ ചോദ്യങ്ങളുടെ മുമ്പിലാണ് എത്തിപ്പെടുന്നത്. കോശത്തെ കീറിമുറിച്ച് പരിശോധിക്കുവാനും അതിലെ ഉള്ളടക്കങ്ങളെ അളക്കുവാനും ക്ലിപ്തപ്പെടുത്തുവാനും ശാസ്ത്രം വഴി കഴിഞ്ഞതോടെ മനുഷ്യനു മുമ്പില്‍ ഇത്രയും സുശക്തമായി ഇതിനെ പടക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഒരുശക്തിവേണ്ടെ?, എങ്കില്‍ ആ ശക്തി ഏതാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നതുപോലെ. റോവര്‍ പ്രവര്‍ത്തനക്ഷമമാവുകയും പുതിയവിവരങ്ങള്‍ ചന്ദ്രനെ കുറിച്ച് ലഭിക്കുകയുംചെയ്താല്‍ ഇത്രക്കുംകണിശമായ ഈ സംവിധാനം അങ്ങനെ വെറുതെയങ്ങ് ഉണ്ടായി എന്നു പറയുവാന്‍ കഴിയാതെ, എങ്കില്‍ ഇത് ആരുണ്ടാക്കി? എന്നു ചോദിച്ചു പോകുന്നതുപോലെ. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഇസ്‌ലാം മനുഷ്യനു കാണിച്ചുകൊടുക്കുവാന്‍ ശ്രമിക്കുന്ന സൃഷ്ടാവിനെ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും.അതുകൊണ്ടാണ് ശാസ്ത്രം വളര്‍ന്നു വളര്‍ന്നു പന്തലിക്കട്ടെ എന്ന് ശരിയായ ഇസ്‌ലാമിക വിശ്വാസി ആഗ്രഹിക്കുകയായിരിക്കും ചെയ്യുക എന്നു നാം അനുമാനിക്കുന്നത്. മനുഷ്യനെ എല്ലാകെട്ടും അഴിച്ച് തുറന്നുവിട്ട് ചിന്തിക്കുവാന്‍ ഖുര്‍ആന്‍ ഇത്രയധികം പ്രാവശ്യം ആവര്‍ത്തിച്ചാവശ്യപ്പെടുന്നതും അതുകൊണ്ടാണ്. ചിന്തിക്കുന്നതിനെയും ചോദിക്കുന്നതിനെയും തടയിടുവാന്‍ പൗരോഹിത്യം എന്ന മതില്‍ പണിഞ്ഞ മതങ്ങള്‍ക്കു മുമ്പില്‍ ഇസ്‌ലാം ഇങ്ങനെ ചിന്തിക്കുവാന്‍ തുറന്നുവിടുന്നത്. അത് ഇസ്‌ലാമിന്റെ ധൈര്യം തന്നെയാണ്. മനുഷ്യനുമുമ്പില്‍ അവ്യക്തയുംഅല്‍ഭുതവുമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളേയും ഖുര്‍ആനും ഇസ്‌ലാമും ആയത്ത്-ദൃഷ്ടാന്തം എന്നാണ് വിളിക്കുന്നത്. ചിന്തിച്ചു മാത്രം കണ്ടെത്താവുന്ന കാര്യങ്ങളാണ് ആയത്തുകള്‍ എന്ന പരിധിയില്‍ വരുന്നവയെല്ലാം. അതിനാല്‍ ഇസ്‌ലാം എന്നും ശാസ്ത്രങ്ങളെ പ്രോത്‌സാഹിപ്പിച്ചു. എട്ടുമുതല്‍ പതിനഞ്ചു വരെനൂററാണ്ടുകളിലെ കണ്ടുപിടുത്തങ്ങളുടെയെല്ലാം പിതൃത്വം മുസ്‌ലിംകളില്‍ വന്നുചേര്‍ന്നത് ഇങ്ങനെയാണ്. എന്നുമാത്രമല്ല,ചിന്തിക്കാതെ പാരായണം ചെയ്തു  കടന്നുപോകുന്നതിനെ നബി(സ) തിരുമേനി വിമര്‍ശിക്കുകയുമുണ്ടായി.  ആകാശഭൂമികളുടെ അന്യൂനമായ സൃഷ്ടിപ്പിലും രാപ്പകലുകളുടെ വരവുപോക്കിലും എല്ലാംചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ട്.എന്ന അര്‍ഥമുള്ള സൂക്തം (അല്‍ റൂം: 22) പാരായണംചെയ്തുകൊണ്ട്് നബി(സ) ഒരിക്കല്‍ പറയുകയുായി:'ചിന്തിക്കാതെ ഈ ആയത്തിനെ വെറുതെ വായിലിട്ടു ചവക്കുന്നവനാണ് നാശമെല്ലാം' എന്ന്. (ഹാകിം).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter