ഇങ്ങനെയാണ് ലോകമഹായുദ്ധങ്ങള്‍ ഉണ്ടാവുക

ഇതു വെളിച്ചം കാണുമ്പോഴേക്കും എന്തുസംഭവിച്ചിരിക്കും എന്നു പ്രവചിക്കുവാന്‍ കഴിയുന്നില്ല. അത്രക്കും സംഘര്‍ഷ ഭരിതമാണ് ലോകത്തിന്റെ ചില പ്രധാന ഭൂമികകള്‍. വന്‍കിട രാജ്യങ്ങളുടെ ഉള്ളറകളില്‍ പുകഞ്ഞു കത്തുന്ന വൈരങ്ങള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയില്‍ ഉരുണ്ടുകൂടുക തന്നെയാണ്. അവസ്ഥകള്‍ നിരീക്ഷിക്കുമ്പോള്‍ ഓടിയെത്തുന്നത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളാണ്. ഇങ്ങനെ തന്നെയായിരുന്നുവല്ലോ ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ ഉണ്ടായത്. ഉത്തരകൊറിയ അവരുടെ ആറാം മിസൈല്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. അതില്‍ വിജയിച്ചു എന്നവര്‍ അവകാശപ്പെട്ടതായി കേട്ടില്ലെങ്കിലും ആവര്‍ത്തിച്ചുള്ള ഈ പരീക്ഷണം അറുപതുകൊല്ലമായി തകരാറിലായിക്കിടക്കുന്ന അമേരിക്കയുമായുള്ള ബന്ധത്തിന്റെ ദുര്‍നിമിത്തങ്ങളാണ് ഈ മിസൈല്‍ പരീക്ഷണങ്ങളുടെ പ്രചോദനം എന്നതു വ്യക്തമാണ്. അതിനു യുഎസ് ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊടുത്തതും അതു വിജയിച്ചതുമാണ ്ഇപ്പോള്‍ ലോകത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്നത്. കാലിഫോര്‍ണിയായിലെ സാന്‍ നിക്കോളാസ് ദ്വീപില്‍ നിന്നും വിജയകരമായി ക്രൂസ്മിസൈല്‍ യുഎസ് പരീക്ഷിച്ചുകഴിഞ്ഞു. 500 കിലോമീററര്‍ ദൂരത്ത് ആക്രമണം നടത്തുവാനുള്ള പ്രഹരശേഷിയുള്ള മിസൈലായിരുന്നു ഇത്. പരീക്ഷണം വിജയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുദ്ധസന്നാഹങ്ങള്‍ രണ്ടു ഭാഗത്തും ഒന്നുകൂടി ജാഗരൂകമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെയും കിംജോംങ്ങ് ഉന്നിന്റെയും വിസിലിനു കാത്തുനില്‍ക്കുകയാണ് രണ്ടു സേനകളും. അങ്ങനെ സംഭവിച്ചാല്‍ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും എന്നതു ശങ്കയില്ലാത്ത കാര്യമാണ്, നിലവിലുള്ളരാഷ്ട്രാന്തരീയ നിലപാടുകള്‍വെച്ചുനോക്കുമ്പോള്‍.

സമാധാനപരമായി പ്രശ്‌നങ്ങള്‍ ഒതുക്കുവാന്‍ യു എന്‍ ശ്രമിക്കുന്നുണ്ട് എന്നതു നേരാണ് എങ്കിലും ഈ രണ്ടുരാജ്യങ്ങളുടെയും ഭരണാധികാരികളുടെ മട്ടും സ്വഭാവവും വെച്ചുനോക്കുമ്പോള്‍ നിരാശക്കാണ് മുന്‍തൂക്കം. ഉന്‍ ലോകത്തിലെതന്നെ ഏററവും പ്രായംകുറഞ്ഞ ഭരണാധികാരിയാണ്. കര്‍ശനവും പ്രാകൃതവുമായതീരുമാനങ്ങളും നടപടികളും നിലപാടുകളുംകൊണ്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ട ആളുമാണ്. നടത്തത്തിലും നടത്തിപ്പിലും പഴയതാര്‍ത്താരികളുടെഒരുമട്ടും ഭാവവുംഉണ്ടുതാനും. പ്രായക്കുറവും കാര്‍കശ്യവും കൂടിച്ചേര്‍ന്നാല്‍അത് അപകടമുണ്ടാക്കുകയാണ് പതിവ്. വിവേകത്തെ തീരെ പരിഗണിക്കാത്ത വികാരം പ്രകടിപ്പിക്കുക എന്നത് ഈ രാശിക്കാരുടെ ഒരു സ്വഭാവമാണ്. പിന്നെയെന്തു സംഭവിക്കും എന്നൊന്നും നോക്കാതെ ഫയര്‍വിളിച്ചാല്‍ നൂററാണ്ടുകള്‍കൊണ്ട് തിരിച്ചുപിടിക്കുവാന്‍ കഴിയാത്ത വിലറൊക്കം നല്‍കേണ്ടിവരും. വാശിയല്ലാത്ത ഏതാണ്ടെല്ലാകാര്യത്തിലും വളരെ പിന്നില്‍ നില്‍ക്കുന്ന ഉത്തരകൊറിയക്ക് അത് താങ്ങുവാന്‍ കഴിഞ്ഞു എന്നുവരില്ല. ഇത്തരമൊരാളുടെ നേരെ എതിരെ നില്‍ക്കുന്ന ആളുംമോശക്കാരനല്ല. പ്രായവും പണവുമെല്ലാം ഉണ്ടെങ്കിലും ആളും വാശിക്കാരനാണ്. അഭയാര്‍ഥികളെ തടയുവാന്‍ വന്‍മതില്‍ കെട്ടുവാന്‍ ഒരുങ്ങി നില്‍ക്കുന്ന ആളാണല്ലോ അദ്ദേഹം.അതില്‍നിന്നും മനസ്സിലാക്കാം അദ്ദേഹത്തിനുള്ളിലെ ചിന്തകള്‍ എത്രമാത്രം കടിഞ്ഞാണുകള്‍ക്കു വിധേയമാണ് എന്നത്. തന്റെ തീ പാറുന്ന വാക്കുകള്‍ക്കിടെ ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് ഉത്തരകൊറിയയെ ഭൂലോകത്തില്‍ നിന്നു തന്നെ തുടച്ചുനീക്കും എന്നായിരുന്നു. പിന്നെ അഹങ്കരിക്കുവാന്‍ എമ്പാടും അനുകൂലതകളും അദ്ദേഹത്തിനുണ്ട്. ലോക പോലീസ്, ഏററവും വലിയ സൈനിക ശക്തി തുടങ്ങി പലതും. തന്റെ മാനവും രാജ്യത്തിന്റെ സ്ഥാനവും ഒക്കെ ഉറപ്പിച്ചുനിറുത്തുവാന്‍ അദ്ദേഹം ഏതു സമയവും തയ്യാറായേക്കും.ഇതു പേടികൂട്ടുന്നു. 

പ്രശ്‌നം പരിഹരിക്കുവാന്‍ ട്രംപ് തന്നെ ഇറങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചരിത്രത്തെ സ്തംഭിപ്പിച്ചുകൊണ്ട് ട്രംപ് ഉന്നുമായികൂടിക്കാഴ്ച നടത്തി. ഹാനോയില്‍ നടന്ന ആ രംഗം ലോകം വലിയ കൗതുകത്തോടെയായിരുന്നു കണ്ടുനിന്നത്. പക്ഷെ, അത് അന്നുതന്നെ പരാചയപ്പെട്ടു. മാത്രമല്ല, ചര്‍ച്ച എന്ന ഒരു ആശയംതന്നെ രണ്ടുപേരുടെ മനസ്സിലുംഅസ്തമിച്ചു. ഇനി ഒരു നേരിട്ടോ അല്ലാതെയോ ഉള്ള ചര്‍ച്ച അത്രക്കും ശക്തമായ സമ്മര്‍ദ്ദം വന്നാലല്ലാതെ ഉണ്ടാവില്ല. വീറേറാ അധികാരമുള്ളവരധികവും യു എസിന്റെ കൂടെക്കിടപ്പുകാരായതിനാല്‍ പ്രത്യേകിച്ചും. പിന്നെ മറെറാരു പ്രതീക്ഷയുള്ളത് സാമ്പത്തികമാണ്. യുദ്ധം ഉണ്ടായാല്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതവും ഇപ്പോള്‍ തന്നെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും താരതമ്യം ചെയ്യുമ്പോള്‍ കാണുന്ന ഭീകരസത്വത്തെ ഭയന്ന് ഒരുപക്ഷെ, തല്‍കാലത്തേക്ക് യുദ്ധത്തെ പിടിച്ചുനിറുത്തുവാനായേക്കും. പക്ഷെ വാശിയുടെ ഊക്ക് വെച്ചുനോക്കുമ്പോള്‍ അത് എത്രമാത്രം ഫലപ്പെടും എന്നു പറഞ്ഞുകൂടാ. രണ്ടു രാജ്യങ്ങളും ഇപ്പോള്‍ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളുടെ അപ്പുറത്ത് യുദ്ധ ഒരുക്കങ്ങള്‍ രണ്ടു ഭാഗത്തും ശക്തമാണ് എന്നാണ് വാര്‍ത്തകള്‍. മാസങ്ങളായി യു എസിന്റെ ഒരു വന്‍ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് കാത്തുകിടപ്പാണ്. 150ലധികം മിസൈലുകളെയും ചെറുഅന്തര്‍വാഹിനികളെയും വഹിക്കുവാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ എന്ന ഈ അന്തര്‍വാഹിനി. അതിനും പുറമെ അയല്‍ രാജ്യങ്ങളായ ദക്ഷിണകൊറിയയിലും ജപ്പാനിലുമുള്ള യുഎസ് താവളങ്ങള്‍ സര്‍വ്വാത്മനാ സുസജ്ജങ്ങളാണ്. പെസഫിക് സമുദ്രത്തിലുള്ള യുഎസ് ഉപദ്വീപായഗുവാം ഒരു സൈനിക താവളമായി ഒരുങ്ങിനില്‍ക്കുകയുമാണ്. ഉന്നിന്റെ ഒരുക്കങ്ങളുംമോശമല്ല.ആക്രമണംഉണ്ടായാല്‍ ഉടന്‍ തൊടുത്തുവിടാനുള്ള ആയിരം മിസൈലുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിനും പുറമെ ഉന്‍ പറഞ്ഞത് യുദ്ധമുണ്ടായാല്‍ മാന്‍ഹട്ടന്‍ തുടച്ചുനീക്കുംഎന്നാണ്. യുഎസിലെ മാന്‍ഹട്ടനില്‍ എത്താന്‍ മാത്രം വലിയ മിസൈലൊന്നും ആരുടെ കയ്യിലും ഇപ്പോള്‍ ഇല്ല എങ്കിലും യുഎസ് താവളങ്ങളുള്ള ജപ്പാന്‍, ദക്ഷിണകൊറിയഗുവാംദ്വീപ എന്നിവ നശിപ്പിക്കുവാനുള്ള കോപ്പൊക്കെ കൊറിയയുടെ കയ്യിലുണ്ട്. ഏററവുംവലിയ പേടി രണ്ടു രാജ്യങ്ങളും ആണവരാജ്യങ്ങളാണ് എന്നതാണ്. 

കേവലം രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള പോരായി ഇതിനെ ചുരുക്കിയെഴുതുവാന്‍ കഴിയില്ല. കാരണം ഇവിടെ പ്രവര്‍ത്തനനിരതമായ അതേ മനസ്ഥിതിലോകത്ത് അതിവേഗം വളരുന്നുണ്ട്. ചൈനയും റഷ്യയും യുഎസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്.കിഴക്കനേഷ്യയുടെ ആധിപത്യത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഈ രാജ്യങ്ങള്‍ഒരു യുദ്ധമുണ്ടായാല്‍ അവരുടെ മോഹത്തിന്റെ ഏക തടസ്സമായ യുഎസിനെതിരെ നിലയുറപ്പിച്ചേക്കും. സിറിയയെ പിന്തുണക്കുന്ന റഷ്യ ഇക്കാരണത്താല്‍ തന്നെ യുഎസുമായി കൊമ്പുകോര്‍ത്തുനില്‍ക്കുകയാണ്. ഇതിനും പുറമെയാണ് ഇറാന്റെ നിലപാട്. യുഎസിനെതിരെയെന്നോണം അവരും ചിലഒരുക്കങ്ങളിലാണ്. റഷ്യയുടെ കുപ്രസിദ്ധമായ എസ് 300നു സമാനമായ ബാവര്‍ 373 അവര്‍ കഴിഞ്ഞദിവസം വികസിപ്പിച്ചെടുത്തു. ഒരു യുദ്ധമുണ്ടായാല്‍ ഒളിഞ്ഞോതെളിഞ്ഞോ യുഎസിനെതിരെ ഇറാന്‍ ഉണ്ടാകുംഎന്നതുവ്യക്തമാണ്. ഇങ്ങനെ ഒരു നിരഉത്തരകൊറിയയുടെ ഉന്നിനൊപ്പം നിലനിന്നാല്‍ ബ്രിട്ടണും ജര്‍മ്മനിയും ഫ്രാന്‍സുമെല്ലാം യുഎസിനൊപ്പം നില്‍ക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതോടെ മൂന്നാംലോക മഹായുദ്ധം നടക്കും.അത്‌രണ്ടാം ലോകയുദ്ധം കഴിഞ്ഞ്ഇൃതയും കാലം മനുഷ്യന്‍ ഉണ്ടാക്കിവെച്ച എല്ലാം തകര്‍ത്തെറിയുകയും ചെയ്യും.അതുണ്ടാവാതിരിക്കണമെങ്കില്‍ യു എന്‍ മാധ്യസ്ഥതവഹിക്കുകയുംഅതില്‍വിജയിക്കുകയും വേണം. അതിനുള്ള സാധ്യത മങ്ങിനില്‍ക്കുകയാണ്. അതിനു രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഒന്ന്‌ലോകത്തെ ആതമാര്‍ഥമായി സമാധാനത്തിലേക്കു കൊണ്ടുവരുവാന്‍ മാത്രംകഴിവുള്ള സര്‍വ്വസമ്മതരായ ലോക നേതാക്കള്‍ ഇല്ല എന്നത്. രണ്ട്, അതിനു വട്ടമേശയൊരുക്കേണ്ട യു എന്‍ തന്നെയും ഈ കക്ഷികളിലൊന്നിന്റെ പിടിയിലാണ് എന്നതും. അതുകൊണ്ടെല്ലാം പ്രാര്‍ഥനാപൂര്‍വ്വം കണ്ണുമടച്ചിരിക്കുവാനല്ലാതെ സമാധാനകാംക്ഷികള്‍ക്കു ഒന്നിനും കഴിയാത്ത ഒരുഅവസ്ഥയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter