എന്നിട്ടും, അമേരിക്ക എന്തിനാണ് മുസ്‌ലിംകളെ വെറുക്കുന്നത്?
സീറ്റില്‍ ടാക്കോമ അന്തര്‍ദേശീയ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പെട്ടോള്‍ ചില സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ എന്നെ പിന്തുടര്‍ന്നു. കണ്ടപാടെ എന്നെ അവര്‍ക്ക് മനസ്സിലായതുപോലെയുണ്ടായിരുന്നു. പിന്നെ, സ്വകാര്യ മുറിയിലേക്ക് അവരെന്നോ കൂട്ടിക്കൊണ്ടുപോയി. അവിടെ മറ്റുചില വിദേശ മുസ്‌ലിംകളുമുണ്ടായിരുന്നു.
അവിടെനിന്നും അവരെന്നോട് പലവിധ ചോദ്യങ്ങളും ചോദിച്ചു. പല തലത്തില്‍നിന്നുള്ള ചോദ്യങ്ങള്‍. അവര്‍ക്ക് എന്നില്‍നിന്നും പലതും അറിയേണ്ടതുണ്ടായിരുന്നു. എന്റെ രാഷ്ട്രീയം, ആദര്‍ശം, എഴുത്ത്, സുഹൃത്തുക്കള്‍, കുടുംബം, മരണപ്പെട്ടുപോയ എന്റെ ഫലസ്തീനീ മാതാപിതാക്കള്‍ .... എന്നിങ്ങനെ തുടങ്ങി പലതിനെക്കുറിച്ചും....
അതിനിടെ ഒരു ഉദ്ദ്യോഗസ്ഥന്‍ എന്റെ ബേഗ് എടുത്തു. അതില്‍നിന്നും എന്റെ പേപ്പറുകള്‍ എടുത്ത് പരിശോധിച്ചു. റസീപ്റ്റുകള്‍, ബിസിനസ് കാര്‍ഡുകള്‍ തുടങ്ങി എല്ലാം ചെക്ക് ചെയ്തു. അതിനിടെ പല പല ചോദ്യങ്ങളും ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ എല്ലാറ്റിനും വളരെ ലളിതമായി മറുപടികള്‍ നല്‍കി.
2001 സെപ്തംബര്‍ 11 നാണ് ഞാന്‍ ആദ്യമായി ചോദ്യം ചെയ്യപ്പെട്ടത്. അമേരിക്ക ഭീകരാക്രമണത്തിന് വിധേയമായ ദിവസം. എല്ലാ അറബികളും മുസ്‌ലിംകള്‍ സംശയിക്കപ്പെട്ട ദിവസം. 'ഞങ്ങളുടെ പ്രസിഡണ്ടിനെ നിങ്ങളെന്തിനാണ് വെറുക്കുന്നത്' എന്നൊരു ചോദ്യവും അവരന്ന് ചോദിച്ചിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബുഷിനെ സംബന്ധിച്ചായിരുന്നു ആ ചോദ്യം.
മറ്റൊരിക്കല്‍ ജെ.എഫ്.കെ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചും ഞാന്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ലണ്ടനിലെ ഒരു ഹലാല്‍ റസ്റ്റോറന്റില്‍നിന്നും ഭക്ഷണം കഴിച്ചതിന്റെ ബില്ലാണ് അന്ന് വില്ലനായിരുന്നത്.
അമേരിക്കന്‍ അതിര്‍ത്തിയില്‍ വെച്ചും ഞാന്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തുര്‍ക്കിയിലേക്കും മറ്റുമുള്ള എന്റെ യാത്രയുടെ രേഖകള്‍ അന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. താങ്കളുടെ യാത്രാ ലക്ഷ്യം എന്താണ് എന്നതാണ് ഞാന്‍ ഇടക്കിടെ നേരിട്ടിരുന്നു ഒരു ചോദ്യം.
ഞാനൊരു അമേരിക്കന്‍ പൗരനാണെന്നതും ഉന്നത വിദ്യാഭ്യാസം നേടുകയും അവിടെത്തന്നെ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ഒരാളാണെന്നതും കൃത്യമായി നികുതിയടക്കുന്നുണ്ടെന്നതും ഇതിനുള്ള മറുപടിയായിരുന്നില്ല. ഞാന്‍ അപ്പോഴും ഒരു ഫലസ്തീനി അറബിയായി ശേഷിക്കുന്നുവെന്നതും ഒരു മുസ്‌ലിമാണെന്നതും തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അവര്‍ കണ്ടിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം.
ഞാന്‍ പുതുതായി കടന്നുവന്ന രാജ്യത്തിന്റെ (അമേരിക്ക) ധാര്‍മിക മേന്മയെക്കുറിച്ച് എനിക്ക് ധാരണകളൊന്നും ഉണ്ടായിരുന്നില്ല. ഗാസയിലെ അഭയാര്‍ത്ഥീ ക്യാംപില്‍ ഒരു അഭയാര്‍ത്ഥിയായിട്ടാണ് ഞാന്‍ വളര്‍ന്നത്. അമേരിക്കന്‍ സൈന്യം ഇസ്രയേലിന്റെ സഹായത്തോടെ എന്റെ നാട്ടുകാര്‍ക്കു നേരെ ചെയ്ത ക്രൂരതകളെക്കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു.
അടിസ്ഥാനപരമായും ഞാന്‍ അറബ് ചിന്തയും പാരമ്പര്യവും സ്വാധീനിച്ച ഒരാള്‍ തന്നെയാണെങ്കിലും, എന്റെ ഇന്നത്തെ ഭാഷയും നിലപാടും ചിന്താപരിസരവുമെല്ലാം രൂപപ്പെടുന്നതില്‍ അമേരിക്കയിലെ ചുറ്റുപാടുകള്‍ക്ക് വലിയ പങ്കുണ്ട്. അവിടത്തെ പല ബുദ്ധിജീവികളുമായും പല നിലക്കും ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു.
അമേരിക്കയുടെ അറബ്-മുസ്‌ലിം വിരുദ്ധ നിലപാട് നേരത്തെത്തന്നെയുണ്ടെങ്കിലും, ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കിങ്ങോട്ടാണ് അത് കൂടുതല്‍ ശക്തമായി വന്നിട്ടുള്ളതെന്ന് കാണാം. അമേരിക്കയുടെ എല്ലാ പോരാട്ടങ്ങളുടെയും ഇരകള്‍ എന്നും അറബികളോ മുസ്‌ലിംകളോ തന്നെയായിരുന്നു. ഭീകരത എന്നൊരു മിഥ്യയെ ഉയര്‍ത്തിക്കാണിച്ചാണ് അമേരിക്ക എന്നും ഈ രീതി സ്വീകരിച്ചിരുന്നത്. 2001 ലെ ആക്രമണത്തിനു ശേഷം ഈ പോരാട്ടം വളരെ ശക്തമാണ്. ഭീകരവാദത്തിന്റെ പേരുല്‍ വധിക്കപ്പെടുന്ന മുസ്‌ലിംകളുടെ എണ്ണവും വളരെ കൂടുതലാണ്. ഏറെ വെറുപ്പോടെയാണ് അമേരിക്ക മുസ്‌ലിംകളെ കാണുന്നതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തം.
അമേരിക്ക നേരിടുന്ന തകര്‍ച്ചകള്‍ക്ക് മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്നത് തീര്‍ത്തും മൗഢ്യമാണ്. അതില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പങ്കുമില്ല. ഈയിടെ അമേരിക്കന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും തകര്‍ച്ചകളെയും ചില മാധ്യമങ്ങള്‍ തുറന്നുകാട്ടുകയുണ്ടായി. മുസ്‌ലിംകളെ ഇതിനു കാരണക്കാരായി കാണേണ്ട ഒരാവശ്യവുമില്ല. മുന്‍ധാരണകളും ശത്രുതാ മനസ്സുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴി തുറക്കുന്നത്.
അമേരിക്കന്‍ സ്വപ്‌നങ്ങളുടെ തകര്‍ച്ചക്ക് കാണം മുസ്‌ലിംകളോ പുതിയ പ്രസിഡണ്ട് ട്രംപോ അല്ല. അവിടത്തെ എലീറ്റ് വിഭാഗങ്ങളുമല്ല. അമേരിക്കയെ ഇറാഖുമായുള്ള യുദ്ധത്തിലേക്ക് വലിച്ചിഴച്ചതും മുസ്‌ലിംകളല്ല. അവര്‍ ഭീകരവാദികളുമല്ല. പക്ഷെ, അവര്‍ അമേരിക്കയുടെ തന്നെ ഭീകരതക്ക് ഇരയാവുകയായിരുന്നു. അസംഖ്യം പേരാണ് ഇതില്‍ വധിക്കപ്പെട്ടത്.
ആയതിനാല്‍, ഒരു കാര്യം തീര്‍ത്തു പറയാം. അമേരിക്കയിലെ മുസ്‌ലിംകള്‍ ഒരിക്കലും ഭീകരവാദികളോ പ്രശ്‌നക്കാരോ അല്ല. അവര്‍ രാജ്യത്തെ ഒരു പ്രശ്‌നത്തിലേക്കും വലിച്ചിഴച്ചിട്ടുമില്ല. എന്നിട്ടും രാജ്യം മുസ്‌ലിംകളെ വെറുക്കുന്നതെന്തിനാണ്?
അവലംബം: middleeastmonitor.com
Leave A Comment