ഐക്യസര്‍ക്കാറിന് ധൃതി വേണ്ടെ് മാലികി
Bബഗ്ദാദ്: സായുധപോരാളികളുടെ ആക്രമണം ചെറുക്കാന്‍ ഇറാഖില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെ് ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി. ഐക്യ സര്‍കാര്‍ ശ്രമം ഭരണഘടനാ അട്ടിമറിക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുര്‍ദ്, സുന്നി, ഷിയ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയോട് കൂടി സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്താന്‍ ചൊവ്വാഴ്ച യു.എസ് സറ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാലികിയുടെ പ്രതികരണം. അത്തരമൊരു ശ്രമം നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെ അട്ടിമറിക്കും. സമ്മതിദാനാവകാശം വിനിയോഗിച്ചവരെ അവഗണിക്കാനും യുവ ജനാധിപത്യ പ്രക്രിയയെ പുറംതള്ളാനും ശ്രമിക്കുന്ന ഭരണഘടനാവിരുദ്ധരുടെ ശ്രമമാണിത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബാഗ്ദാദിലെത്തിയ യു.എസ് സൈനിക ഉപദേശകരും രാജ്യത്ത് ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter