തടവുകാരെ ചുട്ടു കൊല്ലാമെന്ന ഇസ്‍ലാമിക് സ്റ്റേറ്റ് വാദം വാസ്തവ വിരുദ്ധം

ജോര്‍ദാനിയന്‍ പൈലറ്റിനെ ഇസ്‍ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ചുട്ടുകൊന്ന പശ്ചാത്തലത്തില്‍ ഈജിപ്തിലെ ദാറുല്‍ ഇഫ്താഅ് പുറത്തിറക്കിയ ഫത്‍വയുടെ മൊഴിമാറ്റം. തീ കൊണ്ട് ശിക്ഷിക്കുന്നതിലെ അനിസ്‍ലാമികതയും ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അടിസ്ഥാന രഹിതമായ വാദങ്ങളും പ്രാമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു.

darul iftha

തീവ്രവാദ സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ജോര്‍ദ്ദാന്‍ പൈലറ്റിനെ ബന്ദിയാക്കി ജീവനോടെ ചുട്ടു കൊതിനെ ഈജിപ്ത്യന്‍ ഫത്‌വാ കൗണ്‍സില്‍ ദാറുല്‍ ഇഫ്താഅ് അല്‍ മിസ്‌രിയ്യ ശക്തമായി അപലപിച്ചു. ഇത് അവരുടെ സാഡിസ്റ്റ് മനോഭാവത്തിന്റെ പ്രധാന തെളിവാണെന്നും ദാറുല്‍ ഇഫ്താഅ് ചൂണ്ടിക്കാണിച്ചു. ബുധനാഴ്ച തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതേകുറിച്ച് ഫത്‌വാ കൗസില്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചത്. കാരുണ്യവും മാനവികതയും ഉല്‍ഘോഷിക്കുന്ന ഇസ്‌ലാമിക ദര്‍ശനങ്ങളെ കരിവാരിത്തേക്കുകയായാണ് ഇതുവഴി ഇസ്‍ലാമിക് സ്റ്റേറ്റ് ചെയ്തതെന്ന് അവര്‍ ആരോപിച്ചു. പൈശാചിക ചെയ്തിയെ വ്യാജ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇസ്‍ലാമിക് സ്റ്റേറ്റ് വ്യാഖ്യാനിക്കുതെന്നും ദാറുല്‍ ഇഫ്താഅ് കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികളുടെ പൊള്ളവാദങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ ഫത്‌വാ കൗണ്‍സില്‍ പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അക്കമിട്ടു മറുപടി പറയുണ്ടായി. മഹാനായ സ്വാഹാബി വര്യന്‍ അബൂബക്കര്‍ (റ) ഫുജാഅതു സലമിയെ ജീവനോടെ ചുട്ടുകൊന്നു എന്ന ഹദീസ് സനദില്ലാത്തതും (പ്രാമാണിക നിവേദന പരമ്പര) വിശ്വാസ യോഗ്യമല്ലാത്തതുമാണ്. പ്രസ്തുത ഹദീസിന്റെ നവേദന പരമ്പരയിലെ ഉന്‍വാനുബ്‌നു ദാവൂദുല്‍ ബിജ്‌ലി വിശ്വാസ യോഗ്യനല്ലെന്നും ദാറുല്‍ ഇഫ്താഅ് വിശദീകരിച്ചു.

മജ്മഉസ്സവാഇദ് എന്ന ഗ്രന്ഥത്തില്‍ ഹാഫിള് നൂറുദ്ധീന്‍ അല്‍ ഹൈതമീ ഈ റിപ്പോര്‍ട്ടിനെ കുറിച്ച് വിവരിച്ചതിങ്ങനെയാണ്. “‌നിവേദന പരമ്പരയിയിലുള്ള ഉന്‍വാനുബ്‌നു ദാവൂദുല്‍ ബിജ്‌ലി വിശ്വാസ യോഗ്യനല്ല. മാത്രമല്ല ഇത് 'മുന്‍കറാ'യ ഒരു അസറാണ്'.”

https://www.facebook.com/Egy.MediaCenter.DarAlIfta/photos/a.224661137560120.77004.172793899413511/1069505796408979/?type=1&permPage=1

യുദ്ധസമയത്തു പോലും ബന്ദികളെ ചുട്ടു കൊല്ലുന്നത് നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച കാര്യമാണെന്നിരിക്കെ പിന്നെങ്ങനെയാണ് തടവില്‍ പാര്‍പിച്ച ബന്ദിയെ പച്ചക്ക് കത്തിച്ചു കൊല്ലുന്നത് അനുവദനീയമാവുക?. മാത്രമല്ല, അന്തര്‍ ദേശീയ നിയമങ്ങളും സര്‍വ്വ മതങ്ങളും നഖശിഖാന്തം എതിര്‍ത്ത വളരെ നീചമായ തട്ടിയെടുക്കലാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

ഖാലിദ് ബ്‌നു വലീദ് (റ) 'ഖാലിദ് ബ്‌നു നുവൈറയുടെ തല കരിച്ച് കൊന്നു എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും

ദാറുല്‍ ഇഫതാഅ് തങ്ങളുടെ പ്രസ്താവനയില്‍ സൂചിപ്പിച്ചു. ഇത് തെറ്റായ ഉദ്ധരണിയാണ്, കാരണം നവേദന പരമ്പരയിലെ മുഹമ്മദുബ്‌നു ഹുമൈദുറാസി കളവു പറയുവനാണ്. പണ്ഡിതന്മാരായ ഇമാം ഇബ്‌നു ഹിബ്ബാനും അബൂ സുര്‍അയും മുഹമ്മദുബ്‌നു മുസ്‌ലിമും മുഹമ്മദുബ്‌നു ഹുമൈദുറാസി കളവു പറയുവനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തടവുകാരെ ചിത്രവധം ചെയ്യുന്നത് ഇസ്‍ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. ജീവനോടെ കത്തിക്കുന്നതിനെ ഇസ്‌ലാമിക പ്രമാണങ്ങള്‍ എതിര്‍ക്കുന്നു. ഒന്നിലധികം പ്രവാചക വചനങ്ങളില്‍ ഈ കാര്യം ഊന്നിപ്പറഞ്ഞതായി കാണാം. ഇബ്‌നു മസ്ഊദ് (റ) റിപ്പോര്‍ട്ടു ചെയ്ത ഒരു ഹദീസില്‍ കാണാം 'ഞങ്ങള്‍ പ്രവാചകരുടെ കൂടെ കരിച്ചുകളഞ്ഞ ഒരു ഉറുമ്പുകൂട്ടത്തിനരികെ കടന്ന് പോയി. ഇത് കണ്ട പ്രവാചകര്‍ (സ) ദേഷ്യപ്പെട്ട് ചോദിച്ചു: അല്ലാഹുവിന്റെ ശിക്ഷ (തീയാലുള്ള ശിക്ഷ) കൊണ്ട് ശിക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ല'. ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ തീയിലിട്ട് കൊന്നുകളഞ്ഞ സംഭവത്തില്‍ ഇസ്‌ലാമിന്റെ പവിത്രമായ ആശയങ്ങളെയാണ് തീവ്രവാദികള്‍ കരിവാരിത്തേച്ചത്. യുദ്ധത്തടവുകാരനാണെങ്കില്‍ പോലും അവരോട് നന്മകാണിക്കേണ്ടത് ഇസ്‌ലാമിക സ്വഭാവ വിശേഷണങ്ങളില്‍ പെട്ടതാണെന്നും സൈനികനല്ലാത്ത ഒരു വൈമാനികനോട് ചെയ്ത ഈ പൈശാചിക കൃത്യം അതി ഭീതിതമാണെന്നും ദാറുല്‍ ഇഫ്താഅ് കൂട്ടിച്ചേര്‍ത്തു. അല്ലാഹു പറയുന്നു: ഭക്ഷണത്തോട് (തങ്ങള്‍ക്കുതന്നെ) ഇഷ്ടമായതോടുകൂടിഅഗതികള്‍ക്കുംഅനാഥക്കുട്ടികള്‍ക്കുംബന്ധനസ്ഥര്‍ക്കുംഅവര്‍ഭക്ഷണംകൊടുക്കുന്നതുമാണ്. (അവരിങ്ങനെപറയുകയുംചെയ്യും:) നിശ്ചയമായുംഅല്ലാഹുവിന്റെപ്രീതിക്കുവേണ്ടിമാത്രംഞങ്ങള്‍നിങ്ങള്‍ക്ക്ഭക്ഷണംനല്‍കുകയാണ്. നിങ്ങളില്‍നിന്ന്ഒരുപ്രതിഫലമാകട്ടെ, ഒരുനന്ദിയാകട്ടെഞങ്ങളുദ്ദേശിക്കുന്നില്ല. (സൂറത് ഇന്‍സാന്‍ 8-9)

തടവുകാരോട് കാണിക്കേണ്ട നന്മ അവര്‍ക്ക് നല്‍കേണ്ട ഭക്ഷണത്തിലും വസ്ത്രത്തിലും ആരോഗ്യ പരിരക്ഷണത്തിലും നല്ല വാക്കുകളിലും ഉണ്ടാവണമൊണ് ഇസ്‌ലാമികാശയങ്ങള്‍ പഠിപ്പിക്കുന്നത്.

ബദ്‌റിലെ ബന്ദികളോടും സുമാമത്തുബ്‌നു ഉസാലി(റ)നോടും പ്രവാചകര്‍ (സ്വ) മാന്യമായാണ് പെരുമാറിയതെന്ന് ദാറുല്‍ ഇഫ്താഅ് ചൂണ്ടിക്കാട്ടി. മാത്രമല്ല തടവുകാരെ അംഗവിഛേദനം ചെയ്യലും ചുട്ടെരിക്കലും പ്രവാചകര്‍ നിരോധിച്ചിരുന്നു. സുഹൈലുബ്‌നു അംറിന്റെ പല്ല് പൊട്ടിക്കാനും നാവ് പിഴുതെടുക്കാനും പ്രവാചകരോട് സമ്മതം ചോദിച്ച ഉമര്‍ (റ)വിനോട് പ്രവാചകര്‍ (സ്വ) മറുപടി പറഞ്ഞത് ഇപ്രകാരമാണ്: 'അരുത് ഉമറേ... ഞാനൊരു പ്രവാചകനാണെങ്കില്‍ കൂടി അംഗവിഛേദനം നടത്തിയാല്‍ അല്ലാഹു എന്നെ അംഗവിഛേനം ചെയ്യും'.

ബുഖാരി ഇമാം(റ) റിപ്പോര്‍ട്ട് ചെയ്ത കത്തിച്ചുകൊല്ലല്‍ നിഷിദ്ധമാണെ ഹദീസ് വിശ്വാസ യോഗ്യമാണെന്ന് ദാറുല്‍ ഇഫ്താഅ് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ ഒന്നിലധികം ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്. ഏറ്റവും വിശ്വാസ യോഗ്യമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടസ്വഹീഹുല്‍ ബുഖാരിയില്‍ കാണാം: പ്രവാചകര്‍ (സ്വ) പറയുന്നു ' നിങ്ങള്‍ തീ കൊണ്ട് ശിക്ഷിക്കരുത്, നിശ്ചയം തീ കൊണ്ട് ശിക്ഷിക്കാന്‍ അത് പടച്ച അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ'.

ഇസ്‌ലാമിക ദൃഷ്ട്യാ വധം അനുവദനീയമാവുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ വധശിക്ഷ നടപ്പില്‍ വരുത്താന്‍ ചില നിബന്ധനകള്‍ മതം മുന്നോട്ട് വെക്കുന്നുണ്ട്. നീതിയുക്തമായ കോടതി വിസ്താരത്തിന് ശേഷം കുറ്റം ബോധ്യപ്പെട്ട മതകീയ വിധികര്‍ത്താവിന് മാത്രമേ വധശിക്ഷ വിധിക്കാന്‍ അര്‍ഹതയുള്ളൂ. കടുത്ത ശത്രുവാണെങ്കില്‍ കൂടി വധശിക്ഷ നടപ്പില്‍ വരുത്തുമ്പോള്‍ വേദന ഏറ്റവും കുറഞ്ഞ, ഏറ്റവും വേഗത്തില്‍ മരണം സംഭവിക്കുന്ന രീതിയില്‍ വേണം ശിക്ഷ നടപ്പില്‍ വരുത്താന്‍. മറ്റു ജീവികളെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് വേണ്ടി അറുക്കുമ്പോള്‍ പോലും നടേ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഇസ്‌ലാം നിഷ്കര്‍ശിക്കുന്നുണ്ട്.

തടവുകാരെ പാര്‍പിക്കുന്നതിന് ഇസ്‌ലാം ചില നിബന്ധനകള്‍ നിര്‍ദേശിച്ചിന്നുണ്ട്. 'ബന്ദികളോട് നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന് പ്രവാചകര്‍ തന്റെ അനുചരന്മാരെ ഉപദേശിച്ചിരുന്നു. ഉച്ച സമയത്ത് ബനൂ ഖുറൈളയിലെ തടവുകാരെ വെയിലത്ത് നിര്‍ത്തിയത് കണ്ട് പ്രവാചകര്‍ അവര്‍ക്ക് കാവല്‍ നില്‍ക്കുന്ന സ്വഹാബികളോട് പറഞ്ഞു: 'അവരെ നിങ്ങള്‍ ബന്ധനത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പുറമെ വെയില്‍ കൊള്ളിക്കുക കൂടി ചെയ്യരുത്, അവരെ തണലത്തേക്ക് മാറ്റി നിര്‍ത്തൂ.... അവര്‍ക്ക് ആശ്വാസം ലഭിക്കട്ടെ'.

ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തില്‍ വ്യക്തമാവുന്നത് ബന്ദികളെ അന്യായമായി കൊല്ലരുതൊണ്. തടവുകാരോട് വര്‍ത്തിക്കേണ്ട രീതി വിവരിച്ച ഖുര്‍ആനിലെ അദ്ധ്യായം 'മുഹമ്മദി'ലെ നിര്‍ദ്ദേശങ്ങളാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ദൈവിക പ്രീതി കാംക്ഷിച്ച് ബന്ദികളെ വിട്ടയക്കുകയോ അല്ലെങ്കില്‍ മുസ്‍‍ലിം തടവുകാരെ മോചിപ്പിക്കുതിന് പകരമായി അവരെ വി'യക്കുകയോ വേണം എന്നാണ് പ്രസ്തുത സൂക്തങ്ങളിലൂടെ അല്ലാഹു ആവശ്യപ്പെടുത്.

ബദ്‌റിലെ സാമ്പത്തിക ശേഷിയുള്ള ബന്ദികളുടെ കുടുംബക്കാര്‍ പണം നല്‍കിയുള്ള മോചനം ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകരും അനുയായികളും ചെയ്ത പോലെ പിഴയടച്ചും ബന്ദികളെ വിട്ടയക്കാവുതാണ്. സാമ്പത്തിക ശേഷിയില്ലാത്ത തടവുകാരോട് പ്രവാചകര്‍ സ്വീകരിച്ച രീതി പ്രത്യേകം ശ്രദ്ധേയമാണ്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന സേവനമാണ് പ്രവാചകര്‍ അവരുടെ മോചന ദ്രവ്യമായി നിര്‍ദ്ധേശിച്ചത്. അതുപ്രകാരം അക്ഷരാഭ്യാസമുള്ള തടവുകാര്‍ മുസ്‍ലിംകളിലെ പത്തു കുട്ടികള്‍ക്ക് അക്ഷരാഭ്യസം നുകര്‍ന്നു നല്‍കുന്നതിന് പകരം അവരെ മോചിപ്പിക്കാന്‍ പ്രവാചകര്‍ തയ്യാറായി. കൊച്ചു മക്കളെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുമെന്ന് പോലും പ്രവാചകര്‍ (സ്വ) ഭയപ്പെട്ടിരുന്നില്ലെന്ന് എടുത്തു പറയേണ്ടതാണ്. ബന്ദികളോട് പ്രവാചകര്‍ അനുവര്‍ത്തിച്ച മാന്യത ഇതില്‍ നിന്ന് തന്നെ മനസിലാക്കാം.

 

മൊഴിമാറ്റം: ജുബൈര്‍ പി.എം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter