ആര്‍.എസ്​.എസ് ആസ്​ഥാനം ആക്രമിക്കാൻ ശ്രമിച്ച കേസ്:  രണ്ട് യുവാക്കളെ വെറുതെ വിട്ടു
മുംബൈ: ബിജെപിയുടെ മാതൃ മാതൃ സംഘടനയായ ആര്‍.എസ്​.എസിന്‍റെ നാഗ്​പൂര്‍ ആസ്​ഥാനം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന 2006ലെ കേസില്‍ രണ്ട്​ മുന്‍ സിമി പ്രവര്‍ത്തകരെ ബോംബെ ഹൈകോടതി കുറ്റമുക്തരാക്കി. ആസിഫ്​ ഖാന്‍, പര്‍വേസ്​ റിയാസുദ്ദീന്‍ ഖാന്‍ എന്നിവരെയാണ്​ ഹൈകോടതി ഔറംഗാബാദ് ബെഞ്ച്​ കുറ്റമുക്ത​രാക്കിയത്​.

സ്​ഫോടന കേസില്‍ അറസ്​റ്റിലായി മഹാരാഷ്​ട്ര എ.ടി.എസിന്റെ കസ്​റ്റഡിയില്‍ കഴിയുമ്പോഴാണ് ജല്‍ഗാവ്​ പൊലീസ്​ ആസിഫിനെ ആര്‍.എസ്​.എസ്​ ആസ്​ഥാനം ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ പ്രതിചേര്‍ക്കുന്നത്​.

2006ലെ ആദ്യ മാലേഗാവ്​ സ്​ഫോടന കേസിലും ആസിഫ്​ പ്രതിയായിരുന്നു. സംഘ്​പരിവാര്‍ സംഘടനകളാണ്​ സ്ഫോടനത്തിന് പിന്നിലെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്​ ആസിഫ്​ ഉള്‍പ്പെടെ മാലേഗാവ്​ കേസിലെ പ്രതികളെ കോടതി കുറ്റമുക്തരാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter